കർണാടകയിലെ കോളേജ് വിദ്യാർത്ഥികൾ അവരുടെ ക്ലാസ് മുറിയിൽ വിഡി സവർക്കറുടെ ചിത്രം പതിച്ചു. മംഗ്ലൂരു വി.വി.കോളജിലെ ബികോം വിദ്യാർത്ഥികളാണ് സവർക്കറുടെ ചിത്രം ക്ലാസ് മുറിയിൽ സ്ഥാപിച്ചത്. ദൃശ്യങ്ങൾ വിദ്യാർത്ഥികൾ തന്നെ പകർത്തി പ്രചരിപ്പിക്കുകയായിരുന്നു.
പ്രിൻസിപ്പലിൻറെ നിർദ്ദേശത്തെ തുടർന്ന് കോളേജ് അധികൃതർ ക്ലാസിൽ നിന്ന് ചിത്രം നീക്കം ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉഡുപ്പിയിലെ കർക്കല താലൂക്കിൽ പുതുതായി നിർമ്മിച്ച റോഡിൻ ഗോഡ്സെയുടെ പേർ നൽകിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കാവിവൽക്കരണം നടക്കുന്നുവെന്നാരോപിച്ച് കാക്കി നിക്കർ കത്തിച്ച് കോൺഗ്രസ് പ്രതിഷേധം തുടരുന്നതിനിടെയാണ് സംഭവം.