Spread the love

ന്യൂഡൽഹി: പ്രമുഖ വസ്തുതാന്വേഷണ വെബ്സൈറ്റായ ഓൾട്ട് ന്യൂസ്‌ സഹസ്ഥാപകനും മാധ്യമ പ്രവർത്തകനുമായ സുബൈർ മുഹമ്മദ് അറസ്റ്റിൽ. സുബൈറിനെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തുക, കലാപത്തിന് പ്രേരിപ്പിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പോലീസ് നടപടിയെടുത്തത്. 2018ലെ ഒരു ട്വീറ്റിന്റെ പേരിലാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്.

പ്രവാചക വിരുദ്ധ പരാമർശത്തിന്റെ പേരിൽ മുൻ ബിജെപി വക്താവ് നൂപുർ ശർമയ്ക്കെതിരെ വീഡിയോ പ്രചരിപ്പിച്ചതിനെച്ചൊല്ലി അടുത്തിടെ ഇരുവരും തമ്മിൽ സോഷ്യൽ മീഡിയയിൽ സംഘർഷമുണ്ടായിരുന്നു. 2020ൽ രജിസ്റ്റർ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ട് സുബൈർ മുഹമ്മദിനെ ഡൽഹി പോലീസ് ചോദ്യം ചെയ്യലിനായി ഡൽഹിയിലേക്ക് വിളിപ്പിച്ചതായി ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ പ്രതീക് സിൻഹ പറഞ്ഞു.

ഈ കേസിൽ സുബൈറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ 2018ൽ ഒരു കേസുമായി ബന്ധപ്പെട്ട് സുബൈറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും എഫ്ഐആറിന്റെ പകർപ്പ് നൽകാൻ പൊലീസ് തയ്യാറായില്ലെന്ന് സിൻഹ ആരോപിച്ചു.

By newsten