തിരുവനന്തപുരം: എം.എം. മണിയുടെ വിവാദ പരാമർശത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ . ന്യൂഡൽഹിയിലെ എകെജി ഭവനിൽ നിന്ന് മടങ്ങുമ്പോൾ മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയില്ല. കഴിഞ്ഞ ദിവസം നിയമസഭയിൽ കെകെ രമയ്ക്കെതിരെ എംഎം മണി അപകീർത്തികരമായ പരാമർശം നടത്തിയിരുന്നു. ‘വിധവയാകുക എന്നത് അവരുടെ വിധിയായിരുന്നു’ എന്നായിരുന്നു മണിയുടെ പരാമർശം.
കെ കെ രമയ്ക്കെതിരായ എം എം മണിയുടെ പരാമർശം തെറ്റാണെന്ന് നിലപാടെടുത്ത സി പി ഐ നേതാവ് ആനി രാജയെയും എം എം മണി അപമാനിച്ചിരുന്നു. ആനി രാജ ഡൽഹിയിലാണല്ലോ ഉണ്ടാക്കുക എന്നായിരുന്നു എം.എം മണിയുടെ ഏറ്റവും പുതിയ പരാമർശം. എം എം മണിയുടെ അധിക്ഷേപം ശരിയാണോ അല്ലയോ എന്ന് സി പി എം ആലോചിക്കണമെന്നും ആനി രാജ തിരിച്ചടിച്ചു. മണിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും രംഗത്തെത്തി.