Spread the love

അമര്‍നാഥ്: ജമ്മു കശ്മീരിലെ അമർനാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം. വൈകിട്ട് 5.30 ഓടെയുണ്ടായ ദുരന്തത്തിൽ നാല് പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. പലരെയും കാണാനില്ല. മരണസംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

മേഘവിസ്ഫോടനത്തെ തുടർന്ന് ക്ഷേത്രത്തിന് സമീപം തീർത്ഥാടകർക്കായി ഒരുക്കിയ കമ്മ്യൂണിറ്റി കിച്ചൺ സംവിധാനങ്ങളും കൂടാരങ്ങളും തകർന്നു. അമർനാഥിലേക്കുള്ള റോഡ് പൂർണമായും അടഞ്ഞു കിടക്കുകയാണ്.

പരിക്കേറ്റ തീർത്ഥാടകരെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്.

By newsten