Spread the love

തിരുവന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് ചുറ്റുമുള്ള മതിൽ പുനർനിർമിക്കാനും പുതിയ പശുത്തൊഴുത്ത് നിർമ്മിക്കാനും തീരുമാനമായി. ഇതിനായി 42.90 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.

പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണച്ചുമതല. മെയ് ഏഴിന് പൊതുമരാമത്ത് വകുപ്പ് കോമ്പൗണ്ട് ഭിത്തി പുനർനിർമ്മിക്കുന്നതിനും ഷെഡ് നിർമ്മിക്കുന്നതിനുമായി കത്തയച്ചിരുന്നു. ഇതിനായി ചീഫ് എൻജിനീയർ വിശദമായ എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് സർക്കാർ അനുമതി നൽകി ഉത്തരവിറക്കിയത്.

കെ-റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി യുവമോർച്ച പ്രവർത്തകർ ക്ലിഫ് ഹൗസ് വളപ്പിൽ കയറി കുറ്റിനാട്ടിയത് പൊലീസിന് വലിയ നാണക്കേടുണ്ടാക്കി. ഇതിന് പിന്നാലെയാണ് സുരക്ഷാവീഴ്ചകൾ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് കോമ്പൗണ്ട് ഭിത്തി ബലപ്പെടുത്തി പുനർനിർമിക്കാൻ തീരുമാനിച്ചത്.

By newsten