ന്യൂഡൽഹി : ജൂൺ അഞ്ചിന് നടന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിൽ 13,090 പേർ യോഗ്യത നേടി. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷയാണിത്.
പരീക്ഷയുടെ ഫലം www.upsc.gov.in ൻ ലഭിക്കും. 861 ഒഴിവുകളിലേക്കാണ് 2022ലെ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചത്. ആകെ 11.52 ലക്ഷം പേരാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. ഒഴിവുകൾ ഇപ്പോൾ 1022 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു.
പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടിയവർ വിശദമായ അപേക്ഷാ ഫോം -1 (ഡിഎഎഫ് -1) ൽ മെയിൻ പരീക്ഷയ്ക്ക് വീണ്ടും അപേക്ഷിക്കണം. പ്രിലിമിനറി പരീക്ഷയുടെ മാർക്ക്, കട്ട് ഓഫ് മാർക്ക്, ഉത്തരസൂചികകൾ എന്നിവ അന്തിമ ഫലപ്രഖ്യാപനത്തിന് ശേഷം യു.പി.എസ്.സി. വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും.