Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ തടയുന്നു. സിഐടിയു ആണ് ബസ് തടഞ്ഞത്. തിരുവനന്തപുരം സിറ്റി ഡിപ്പോയിലാണ് ബസ് തടയുന്നത്. ബസ് എടുക്കാനെത്തിയ ഡ്രൈവറെയും തടഞ്ഞു. സിറ്റി സർക്കുലർ സർവീസിനായി സ്വിഫ്റ്റിന് കീഴിൽ ബസ് സർവീസ് നടത്തുന്നതിനെതിരെ ട്രേഡ് യൂണിയനുകൾ രംഗത്തെത്തിയിരുന്നു.

ഗതാഗത മന്ത്രി ആന്‍റണി രാജു ഇന്ന് ഉദ്ഘാടനം ചെയ്യുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസ് നിർത്തിവയ്ക്കുമെന്ന് സിഐടിയു ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തിയ ചർച്ച പ്രഹസനമാണെന്ന് ആരോപിച്ച് സിഐടിയു ഇലക്ട്രിക് ബസ് സർവീസ് തടയുമെന്ന് പ്രഖ്യാപിച്ചിരുന്നു. ശമ്പളം നൽകാതെ പരിഷ്കാരങ്ങൾ കൊണ്ടുവരരുതെന്നാണ് യൂണിയനുകളുടെ പൊതുവായ പ്രതികരണം.

ഹ്രസ്വദൂര സർവീസുകളിലേക്ക് സ്വിഫ്റ്റ് കമ്പനിയുടെ കടന്നുകയറ്റം അംഗീകരിക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. നിലവിലുള്ള സിറ്റി സർക്കുലർ സർവീസിന്‍റെ റൂട്ടുകളിൽ എത്തിയാൽ സ്വിഫ്റ്റിന്‍റെ ഇലക്ട്രിക് ബസുകൾ തടയുമെന്ന് സിഐടിയു പ്രഖ്യാപിച്ചിരുന്നു. പേരൂർക്കട, സിറ്റി ഡിപ്പോകളിൽ ബസ് തടയാനാണ് തീരുമാനം. വാഹനം തടയുമെന്ന് സിഐടിയു പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് പൊലീസിന്‍റെ സഹായം തേടി.

By newsten