റിയാദ്: മൂന്ന് ദിവസത്തെ സൗദി സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ബുധനാഴ്ച റിയാദിലെത്തുമെന്ന് ഉന്നത നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു. ചൈനീസ് പ്രസിഡന്റിന്റെ സന്ദർശന വേളയിൽ ചൈന-ഗൾഫ്, ചൈന-അറബ് ഉച്ചകോടികൾ നടക്കും. ചൈന-അറബ് ഉച്ചകോടിയിൽ 14 അറബ് രാജ്യങ്ങളിലെ പ്രസിഡന്റുമാരും ഭരണാധികാരികളും പങ്കെടുക്കും.
ചൈനീസ് പ്രസിഡന്റിന്റെ സൗദി സന്ദർശനവും അതിനിടയിലെ ഉച്ചകോടികളും അറബ്-ചൈന ബന്ധത്തിലെ നാഴികക്കല്ലാകുമെന്ന് നയതന്ത്ര വൃത്തങ്ങൾ പറഞ്ഞു. 110 ബില്യൺ റിയാലിൽ കൂടുതൽ വിലവരുന്ന കരാറുകൾ സൗദി-ചൈന ഉച്ചകോടിയിൽ ഒപ്പുവെക്കും. 20 ലധികം കരാറുകളിലും ഒപ്പുവെക്കും.