വാഷിങ്ടണ്‍: തായ്‌വാന്‍ വിഷയത്തിൽ പ്രകോപനപരമായ പ്രതികരണവുമായി ചൈന. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്‍റ് ഷീ ചിന്‍പിങും തമ്മിൽ നടന്ന വെർച്വൽ സംഭാഷണത്തിനിടെയാണ് ഷീ ചിന്‍പിങിന്റെ മുന്നറിയിപ്പ്.
“തീകൊണ്ട് കളിക്കരുത്, അങ്ങനെ ചെയ്യുന്നവർ അതിൽ നശിക്കും,” എന്നാണ് ചൈനീസ് പ്രസിഡന്‍റ് മുന്നറിയിപ്പ് നൽകിയത്.
“തീയിൽ കളിക്കുന്നവർക്ക് ഒടുവില്‍ പൊള്ളലേല്‍ക്കുക തന്നെ ചെയ്യും. അമേരിക്ക അത് പൂർണ്ണമായും മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” തായ്‌വാനെ പരാമർശിച്ച് ഷീ ബൈഡനോട് പറഞ്ഞു.