ബെയ്ജിങ്: വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നത് എളുപ്പമാക്കാൻ ചൈന. പുതിയ കരട് പ്രകാരം ടൂർ ഏജൻസികൾ സജ്ജീകരിക്കുന്ന ടൂറിസ്റ്റ് ഗ്രൂപ്പുകൾക്ക് സ്വമേധയാ തിരഞ്ഞെടുത്ത തുറമുഖങ്ങൾ വഴി രാജ്യത്തേക്ക് പ്രവേശിക്കാനും മടങ്ങാനും കഴിയും.
2020ലാണ് ചൈന അതിർത്തികൾ അടച്ചത്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു നടപടി. വർക്ക് വിസ പോലുള്ള പ്രത്യേക വിസയുള്ളവർക്ക് മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ.