ന്യൂഡല്‍ഹി: അഗ്നീപഥിന് കീഴിൽ കരസേനയിലും റിക്രൂട്ട്മെന്റ് നടത്താനൊരുങ്ങി കേന്ദ്രം. ഇത് സംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. ആറ് തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുക. വിജ്ഞാപനം അനുസരിച്ച് 17.5 നും 23 നും ഇടയിൽ പ്രായമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. പദ്ധതിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിക്കുന്നതിനിടെയാണ് നടപടി.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ വ്യോമസേനയും അഗ്നിപഥ് പ്രകാരമുള്ള റിക്രൂട്ട്‌മെന്റുകള്‍ നടത്തിയിരുന്നു. പദ്ധതിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും വ്യോമസേനയ്ക്ക് 94,000 അപേക്ഷകൾ ലഭിച്ചു. ജൂൺ 25 നാണ് വ്യോമസേനയുടെ റിക്രൂട്ട്‌മെന്റ് നടന്നത്.