ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. നിരോധനവുമായി ബന്ധപ്പെട്ട് കോടതിയിലും മറ്റിടങ്ങളിലും ഉയരുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നടത്തുന്നത്. 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ (യുഎപിഎ) സെക്ഷൻ 35 പ്രകാരം നിരോധിച്ച 42 തീവ്രവാദ സംഘടനകളുടെ പട്ടികയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ(പിഎഫ്ഐ) ഉൾപ്പെടുത്താനാണ് തീരുമാനം.
ഈ മാസം 22-ന് 15 സംസ്ഥാനങ്ങളിൽ എൻഐഎയും ഇ.ഡിയും സംയുക്തമായി നടത്തിയ റെയ്ഡിൽ നൂറിലധികം നേതാക്കളെ കസ്റ്റഡിയിലെടുത്തിരുന്നു. തീവ്രവാദ പ്രവർത്തനങ്ങളിൽ പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടെന്നതിന് ശക്തമായ തെളിവുകൾ കണ്ടെത്തിയതായി കേന്ദ്ര അന്വേഷണ ഏജൻസികൾ അവകാശപ്പെടുന്നു.