Spread the love

കൊച്ചി: പത്താം ക്ലാസ് പരീക്ഷാഫലം വൈകിയതിന്റെ പേരില്‍ സി.ബി.എസ്.ഇ സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറി സംസ്ഥാന സിലബസിലേക്ക് മാറാനുള്ള അവസരം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. ഒന്നോ രണ്ടോ ദിവസത്തേക്ക്, സിബിഎസ്ഇ പത്താം ക്ലാസ് ഫലം വൈകുന്നത് ഒരു തടസ്സമാകരുത്. സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഉടൻ പ്രഖ്യാപിക്കും. അതിനാൽ ഹർജി വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കൂടുതൽ വാദം കേൾക്കുന്നതിനായി മാറ്റി. അതുവരെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാമെന്നും ജസ്റ്റിസ് വി രാജ വിജയരാഘവന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു.

അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളും മലപ്പുറം സ്വദേശികളുമായ അമീൻ സലിം, മുഹമ്മദ് സിനാൻ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. സപ്ലിമെന്‍ററി അലോട്ട്മെന്‍റിൽ സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അവസരം നൽകാമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.

എന്നാൽ 2017 ൽ സമാനമായ സാഹചര്യത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവാണ് സിംഗിൾ ബെഞ്ച് ചൂണ്ടിക്കാണിച്ചത്. സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് 10 ശതമാനം സീറ്റുകൾ നീക്കിവെക്കാമെന്ന സർക്കാർ നിലപാട് ഡിവിഷൻ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.

By newsten