കൊച്ചി: സി.ബി.എസ്.ഇ ഫലം പ്രസിദ്ധീകരിക്കാത്തതിനാൽ തുടർ പഠനത്തെക്കുറിച്ച് വിദ്യാർത്ഥികൾ ആശങ്കയിലാണ്.
10, 12 ക്ലാസുകളിലെ ഫലം ജൂലൈ ആദ്യവാരം പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. പക്ഷേ ഇതുവരെ പ്രസിദ്ധീകരിച്ചില്ല. അനൗദ്യോഗിക വിവരം അനുസരിച്ച് ജൂലൈ അവസാനത്തോടെ മാത്രമേ ഫലം പുറത്തുവരൂ. ഈ വർഷം രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടന്നത്. ആദ്യഘട്ടം നവംബർ-ഡിസംബർ മാസങ്ങളിലും രണ്ടാം ഘട്ടം മെയ്-ജൂണിലും ആയിരുന്നു. പരീക്ഷാഫലം ഇനിയും വൈകാൻ സാധ്യതയുണ്ടെന്നും ഇത് ഉപരിപഠനത്തിന് തിരിച്ചടിയാകുമെന്നും വിദ്യാർത്ഥികൾ ആശങ്കപ്പെടുന്നു.
എന്നാൽ, ഫലം വരുന്നതുവരെ സർവകലാശാല പ്രവേശനം തുടങ്ങരുതെന്ന് സി.ബി.എസ്.ഇ. യു.ജി.സി.ക്ക് കത്തയച്ചു.