Category: Top-10

ലോക പ്രോ വുഷു ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയ്ക്കായി സ്വർണം നേടി അനിയന്‍ മിഥുൻ

ബെംഗളൂരു: തായ്ലൻഡിൽ നടന്ന ലോക ‘പ്രോ വുഷു സാന്‍ഡ ഫൈറ്റ് 2022’ ചാമ്പ്യൻഷിപ്പിൽ തൃശൂർ സ്വദേശി അനിയൻ മിഥുൻ സ്വർണം നേടി. 70 കിലോഗ്രാം വിഭാഗത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് അനിയൻ സ്വർണം നേടിയത്. അമേരിക്ക, ഇറാൻ, പാകിസ്ഥാൻ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ…

20,000 പേരെ പിരിച്ച് വിടാന്‍ ആമസോണ്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ടെക് ഭീമനായ ആമസോൺ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 20,000 ജീവനക്കാരെ പിരിച്ച് വിടാനാണ് കമ്പനി പദ്ധതിയിടുന്നത്. ആമസോൺ 10,000 ജീവനക്കാരെ പിരിച്ച് വിടുമെന്ന് നേരത്തെ…

ഇനി കെ-സ്റ്റോർ; റേഷൻ കടകളുടെ മുഖം മാറ്റാൻ സർക്കാർ

തിരുവനന്തപുരം: സിവിൽ സപ്ലൈസ് കോർപ്പറേഷന് കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ റേഷൻ കടകളുടെയും മുഖം മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാർ. റേഷൻ കടകളെ കെ സ്റ്റോറുകളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പറഞ്ഞു. കെ-സ്റ്റോറുകൾ വഴി റേഷൻ വിതരണം…

നിയമസഭാ സമ്മേളനത്തിന് തുടക്കം; ഇത്തവണ സ്പീക്കർ പാനൽ മുഴുവൻ വനിതകൾ

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കമായി. സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബില്ലുകളാണ് ഇത്തവണത്തെ നിയമസഭാ സമ്മേളനത്തിന്‍റെ ഹൈലൈറ്റ്. സ്പീക്കറായി ചുമതലയേറ്റ ശേഷം എ.എൻ ഷംസീർ നിയന്ത്രിക്കുന്ന ആദ്യ നിയമസഭാ സമ്മേളനം കൂടിയാണിത്.…

ആറ് മാസത്തിനുള്ളില്‍ എയര്‍ ഇന്ത്യയുടെ ടെക് സെന്റര്‍ കൊച്ചിയില്‍ പ്രവര്‍ത്തനസജ്ജമാകും

കൊച്ചി: ടാറ്റാ ഗ്രൂപ്പിന്‍റെ കീഴിലുള്ള എയർ ഇന്ത്യ പുതുതായി ആരംഭിക്കുന്ന രണ്ട് ടെക്നോളജി ഡെവലപ്മെന്‍റ് സെന്‍ററുകളിൽ ഒന്ന് കൊച്ചിയിൽ വരുന്നു. ആറ് മാസത്തിനകം കാക്കനാട് ഇൻഫോപാർക്കിലോ സമീപമോ ഇത് സ്ഥാപിക്കും. ഡൽഹിക്കടുത്തുള്ള ഗുരുഗ്രാമിലാണ് എയർ ഇന്ത്യയുടെ ആദ്യ ടെക് സെന്‍റർ. കൊച്ചിയിൽ…

ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

തിരുവനന്തപുരം: സംസ്ഥാനത്ത് ചെലവഴിക്കേണ്ട ദിവസങ്ങളുടെ എണ്ണവും യാത്രാച്ചെലവും സംബന്ധിച്ച് ഗവർണർമാർക്കായി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിക്കാതെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാസത്തിൽ കുറഞ്ഞത് 25 ദിവസമെങ്കിലും ഗവർണർ സംസ്ഥാനത്ത് ഉണ്ടായിരിക്കണമെന്ന മാർഗനിർദേശം ഗവർണർ ലംഘിച്ചു. 2022 നവംബറിൽ 20 ദിവസം…

കേരളത്തിലെ ഏറ്റവും വലിയ പമ്പുടമയാകാന്‍ കെഎസ്ആർടിസി

തിരുവനന്തപുരം: ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഏറ്റവും വലിയ പെട്രോൾ-ഡീസൽ പമ്പ് ശൃംഖല കെ.എസ്.ആർ.ടി.സി സ്വന്തമാക്കും. കോർപ്പറേഷൻ നേരിട്ട് നടത്തുന്ന ‘യാത്രാ ഫ്യൂവല്‍സ്’ പമ്പുകളുടെ എണ്ണം 12 ൽ നിന്ന് 40 ആയി ഉയർത്താനാണ് നീക്കം. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ഡിപ്പോകൾക്കുള്ളിലെ പമ്പുകൾ…

കോഴിക്കോട്‌ പിഎൻബി തട്ടിപ്പ്; 21.5 കോടിയുടെ തിരിമറിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ലിങ്ക് റോഡ് ശാഖയിലെ വിവിധ അക്കൗണ്ടുകളിൽ നിന്നായി 21.5 കോടിയോളം രൂപയുടെ തിരിമറി നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. ഓഡിറ്റ് റിപ്പോർട്ട് പ്രകാരം കോർപ്പറേഷന്‍റെ അക്കൗണ്ടുകൾക്ക് പുറമെ സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടുകളിലും കൃത്രിമം നടന്നിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ…

ഹിജാബ് വിരുദ്ധ പ്രക്ഷോഭം; ഇറാൻ മതകാര്യ പൊലീസിനെ നിർത്തലാക്കിയതായി റിപ്പോർട്ട്

രാജ്യത്തെ മതകാര്യ പൊലീസിനെ ഇറാൻ നിർത്തലാക്കിയതായി റിപ്പോർട്ട്. രാജ്യത്തെ കർശനമായ സ്ത്രീ വസ്ത്രധാരണ നിയമം ലംഘിച്ചുവെന്നാരോപിച്ച് മഹ്‌സ അമിനിയെ അറസ്റ്റ് ചെയ്ത് മരണപ്പെട്ടതിനെ തുടർന്ന് രണ്ട് മാസത്തിലേറെയായി പ്രതിഷേധം ഉയർന്ന്, പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി ഇറാനിലുടനീളം പ്രതിഷേധം രൂക്ഷമായ…

വിഴിഞ്ഞത്ത് കേന്ദ്ര സേനയുടെ ആവശ്യമില്ല, കേരള പൊലീസ് പര്യാപ്തം: തുറമുഖ മന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ മേഖലയിൽ കേന്ദ്രസേന സുരക്ഷ ഒരുക്കേണ്ട ആവശ്യമില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ക്രമസമാധാനപാലനത്തിന് കേരള പൊലീസ് പര്യാപ്തമാണ്. കേരളം കേന്ദ്രസേനയെ ആവശ്യപ്പെട്ടിട്ടില്ലെന്നും നിർമ്മാണ കമ്പനിയാണ് ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. പദ്ധതി പ്രദേശത്ത് കേന്ദ്രസേനയെ ആവശ്യപ്പെടുന്നതിൽ തെറ്റില്ല.…