Category: Top-10

ജീവകാരുണ്യ പ്രവര്‍ത്തനം; ഫോബ്‌സ് ഏഷ്യന്‍ ഹീറോസില്‍ അദാനി ഉൾപ്പെടെ 3 ഇന്ത്യക്കാര്‍

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ഏഷ്യക്കാരുടെ പട്ടിക ഫോബ്സ് പുറത്തുവിട്ടു. ഫോബ്സ് ഏഷ്യാസ് ഹീറോസ് ഓഫ് ഫിലാന്ത്രോപ്പി എന്ന പേരിലുള്ള പട്ടികയുടെ 16-ാമത്തെ പതിപ്പാണിത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാരാണ് പട്ടികയിൽ ഇടംപിടിച്ചത്. ഈ വർഷം…

ആനക്കൊമ്പ് കേസ്; മോഹൻലാൽ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി

കൊച്ചി: ആനക്കൊമ്പ് കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി തള്ളിയതിനെതിരെ നടൻ മോഹൻലാൽ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ് എ ബദറുദ്ദീനാണ് ഹർജി പരിഗണിച്ചത്. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് മോഹൻലാൽ കൈവശം വച്ചതെന്നും അതിനാൽ നിയമം ലംഘിച്ചിട്ടില്ലെന്നും സർക്കാർ…

രാജ്യത്ത് മൊബൈല്‍ ഫോണ്‍ കയറ്റുമതി കുതിക്കുന്നു; 70,000 കോടി കടന്നേക്കും

മുംബൈ: രാജ്യത്ത് നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതി നടപ്പ് സാമ്പത്തിക വർഷത്തിൽ 70,000 കോടി രൂപ കടക്കുമെന്ന് കണക്കുകൾ. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 45,000 കോടി രൂപ മാത്രമായിരുന്നു. ഈ വർഷം ഇതുവരെ കയറ്റുമതി 40,000 കോടി രൂപ കവിഞ്ഞു.…

എഴുത്ത് കഴിഞ്ഞു; സംവിധാന അരങ്ങേറ്റം പ്രഖ്യാപിച്ച് ആര്യൻ ഖാൻ

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാന രം​ഗത്തേക്ക് എത്തുന്നുവെന്ന വാർ‌ത്തകൾ ഏതാനും മാസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. ഇപ്പോളിതാ സംവിധാന അരങ്ങേറ്റം പ്രഖ്യാപിച്ചിരിക്കുകയാണ് ആര്യൻ ഖാൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് ആര്യൻ സംവിധാന സംരംഭത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. നെറ്റ്ഫ്ലിക്സിനായി ഒരുങ്ങുന്ന വെബ് സീരീസിന്റെ തിരക്കഥ…

രഞ്ജി ട്രോഫി നിയന്ത്രിക്കാന്‍ ഇനി വനിതാ അമ്പയര്‍മാരും

ന്യൂഡൽഹി: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങളിൽ ഇനി വനിതാ അമ്പയർമാരും. ജാനകി നാരായൺ, ഗായത്രി വേണുഗോപാലൻ, വൃന്ദ രതി എന്നിവരെയാണ് ഫീൽഡ് അമ്പയർമാരായി നിയമിക്കാൻ ബിസിസിഐ തീരുമാനിച്ചത്. ഡൽഹി സ്വദേശിയായ ഗായത്രി നേരത്തെ ഫോർത്ത് അംപയറായി സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ആദ്യമായാണ് പുരുഷൻമാരുടെ…

സിവിൽ സർവീസ് മെയിൻസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: യുപിഎസ്‌സി മെയിൻസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. യുപിഎസ്‌സിയുടെ ഔദ്യോഗിക സൈറ്റായ upsc.gov.inലും upsconline.nic.inലും സിവിൽ സർവീസസ് മെയിൻ ഫലങ്ങൾ ഇപ്പോൾ ലഭ്യമാണ്. യുപിഎസ്‌സി 2022 ജൂൺ 5ന് നടന്ന പ്രിലിമിനറി പരീക്ഷ ഫലം 2022 ജൂൺ 22ന് പ്രസിദ്ധീകരിച്ചിരുന്നു.

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്ന ബിൽ അവതരണത്തിന് ഗവർണർ അനുമതി നൽകി

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്ന ചാൻസലർ ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ ഗവർണർ അനുമതി നൽകി. ഇംഗ്ലീഷ് പരിഭാഷയിലുള്ള ബില്ലിനാണ് ഗവർണർ അനുമതി നൽകിയത്. ഇംഗ്ലീഷ് പരിഭാഷയിൽ ബിൽ അവതരിപ്പിക്കുന്നതിന് ഗവർണറുടെ മുൻകൂർ അനുമതി ആവശ്യമാണ്. എട്ട് സർവകലാശാലാ ചട്ടങ്ങൾ…

മല്ലികാ സാരാഭായ് കലാമണ്ഡലം കൽപിത സർവ്വകലാശാല ചാന്‍സലര്‍

തിരുവനന്തപുരം: പ്രശസ്ത നര്‍ത്തകി പത്മഭൂഷണ്‍ മല്ലികാ സാരാഭായിയെ കലാമണ്ഡലം കൽപിത സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ പദവിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച് ഉത്തരവായി. കലയെയും സാഹിത്യത്തെയും സാമൂഹിക പരിവർത്തനത്തിനായി ഉപയോഗിച്ച പ്രതിഭയാണ് മല്ലിക സാരാഭായിയെന്ന് സാംസ്കാരിക മന്ത്രി വി എൻ വാസവൻ പറഞ്ഞു. നേരത്തെ…

വിഴിഞ്ഞം സമരം പിൻവലിച്ചു; മുഖ്യമന്ത്രിയുമായുള്ള ചർച്ച വിജയം

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞം സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പായത്. മന്ത്രിസഭാ ഉപസമിതി സമരക്കാരുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്. നേരത്തെ ചീഫ് സെക്രട്ടറി വി.പി.ജോയ് സമരസമിതിയുമായി ചർച്ച നടത്തിയിരുന്നു. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നുണ്ടോയെന്ന്…

ചീഫ് സെക്രട്ടറിയുമായുള്ള ചർച്ചയിൽ 4 നിർദേശങ്ങളുമായി വിഴിഞ്ഞം സമരസമിതി

തിരുവനന്തപുരം: ചീഫ് സെക്രട്ടറി വി.പി.ജോയി വിഴിഞ്ഞം സമരസമിതിയുമായി ചർച്ച നടത്തുന്നു. 4 നിർദ്ദേശങ്ങളാണ് ഇതേ തുടർന്ന് സമരസമിതി മുന്നോട്ടുവച്ചത്. വിഴിഞ്ഞം സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം, കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 8,000 രൂപ പ്രതിമാസ വാടക നൽകണം, ഇതിനായുള്ള പണം അദാനിയുടെ…