Category: Top-10

ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയറായി യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലന്‍സ്കി

കീവ്: ഉക്രൈൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കിയെ ടൈം മാഗസിൻ ഈ വർഷത്തെ പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. റഷ്യയ്ക്കെതിരായ പോരാട്ടത്തിൽ രാജ്യത്തെ നയിച്ചതിനാണ് സെലന്‍സ്കിയെ തേടി നേട്ടമെത്തുന്നത്. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനെതിരെയുള്ള ഉക്രൈനിലെ ജനങ്ങളുടെ ചെറുത്തുനിൽപ്പിന് നേതൃത്വം…

ഇന്ത്യക്കെതിരെ 5 റൺസ് ജയം; പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

ധാക്ക: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശിന് 5 റൺസ് ജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 50 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 271 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ 9 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയ്ക്ക് 266 റൺസ് മാത്രമാണ് നേടാനായത്. ബംഗ്ലാദേശിന്…

ഐഎംഡിബിയുടെ ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ താരമായി ധനുഷ്

ഇന്‍റർനെറ്റ് മൂവി ഡാറ്റാബേസ്(ഐഎംഡിബി) ഈ വർഷത്തെ ഏറ്റവും ജനപ്രിയ ഇന്ത്യൻ സെലിബ്രിറ്റികളുടെ പട്ടിക പുറത്തിറക്കി. 2022 ലെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരമായി ധനുഷിനെ ഐഎംഡിബി തിരഞ്ഞെടുത്തു. 2022 ൽ റുസ്സോ ബ്രദേഴ്സിന്‍റെ ഹോളിവുഡ് ചിത്രമായ ദി ഗ്രേ മാൻ എന്ന ചിത്രത്തിലടക്കം…

രാജ്യത്ത് ഉഷ്ണതരംഗങ്ങളുടെ ദൈര്‍ഘ്യവും തീവ്രതയും വര്‍ധിച്ചേക്കുമെന്ന് പഠനങ്ങൾ

ഡൽഹി: ലോകബാങ്കിന്‍റെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഉഷ്ണതരംഗ സംഭവങ്ങൾ മനുഷ്യരാശിക്ക് താങ്ങാവുന്നതിലും വലിയ തോതിൽ സംഭവിക്കാൻ സാധ്യത. ‘ക്ലൈമറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഓപ്പര്‍ച്യുണിറ്റീസ് ഇന്‍ ഇന്ത്യാസ് കൂളിങ് സെക്ടര്‍’ എന്ന് പേരിട്ടിരിക്കുന്ന പഠനത്തിൽ രാജ്യത്ത് ഉഷ്ണതരംഗ സംഭവങ്ങളുടെ ദൈർഘ്യം വർദ്ധിക്കുന്നതായും കണ്ടെത്തി. മാത്രമല്ല,…

ഹീമോഫീലിയ രോഗികള്‍ക്ക് ജീവന്‍രക്ഷാ മരുന്ന് കിട്ടാനില്ല; ഒരു വര്‍ഷത്തിനിടെ 10 മരണം

കൊച്ചി: മരുന്ന് കൃത്യസമയത്ത് കുത്തിവയ്ക്കാൻ കഴിയാത്തതിനാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ പത്ത് ഹീമോഫീലിയ രോഗികൾ മരിച്ചു. ഹീമോഫീലിയ രോഗികൾക്കായി ഹോം തെറാപ്പി സംവിധാനം ആരംഭിക്കുമെന്ന് കഴിഞ്ഞ ഹീമോഫീലിയ ദിനത്തിൽ ആരോഗ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ അത് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. തൽഫലമായി…

പ്രത്യേക പ്രദർശനത്തിൽ മികച്ച പ്രതികരണം നേടി ‘അവതാർ ദ വേ ഓഫ് വാട്ടർ’

ജയിംസ്‌ കാമറൂൺ സംവിധാനം ചെയ്ത അവതാർ; ദ വേ ഓഫ് വാട്ടറിന് മികച്ച പ്രതികരണം. ലണ്ടനിൽ പത്രപ്രവർത്തകർക്കും നിരൂപകര്‍ക്കുമായി ഒരു പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. ദി വേ ഓഫ് വാട്ടർ അവിശ്വസനീയവും അതിശയകരവുമാണെന്ന് പത്രപ്രവർത്തകനും നിരൂപകനുമായ എറിക് ഡേവിസ് പറഞ്ഞു. “അവതാർ…

15 വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യം; ഡല്‍ഹി നഗരസഭ ആം ആദ്‌മി പിടിച്ചടക്കി

ന്യൂഡല്‍ഹി: 15 വർഷത്തെ ബിജെപി ഭരണത്തിന് വിരാമമിട്ടുകൊണ്ട് ആം ആദ്മി പാർട്ടി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പിടിച്ചെടുത്തു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ എഎപി 136 സീറ്റുകൾ നേടി. ബിജെപിക്ക് 100 സീറ്റുകൾ നേടാൻ കഴിഞ്ഞു. കോണ്‍ഗ്രസ് 10 സീറ്റിലേക്ക് ചുരുങ്ങി. അന്തിമ…

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബില്‍ നിയമസഭയില്‍

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്ല് നിയമമന്ത്രി പി.രാജീവ് നിയമസഭയിൽ അവതരിപ്പിച്ചു. എന്നാൽ തടസ്സവാദവുമായി പ്രതിപക്ഷം രംഗത്തെത്തി. “ബില്ലിൽ യുജിസി മാർഗ്ഗ നിർദേശങ്ങൾക്ക് വിരുദ്ധമായ വ്യവസ്ഥകളാണ് ഉള്ളത്. ബില്ല് സുപ്രീംകോടതി വിധികൾക്ക് വിരുദ്ധവുമാണ്. ചാൻസലറുടെ ആസ്ഥാനം സർവകലാശാല ആസ്ഥാനത്തായിരിക്കും…

രാജ്യത്ത് മൂന്ന് ദേശീയ ആയുഷ് ഇൻസ്റ്റിറ്റ്യൂട്ടുകൾ കൂടി; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: രാജ്യത്ത് മൂന്ന് പുതിയ ദേശീയ ആയുഷ് ഇൻസ്റ്റിറ്റ്യൂട്ടുകൾ കൂടി പ്രവർത്തനസജ്ജമാകുന്നു. ഗോവയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (എഐഐഎ), ഗാസിയാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ (എൻഐയുഎം), ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി (എൻഐഎച്ച്) എന്നിവ…

വിഴിഞ്ഞം തുറമുഖ നിർമ്മാണം പുനരാരംഭിക്കും; സമരപ്പന്തൽ ഇന്ന് പൊളിച്ചുനീക്കും

തിരുവനന്തപുരം: വിഴിഞ്ഞം സമര പന്തൽ ഇന്ന് രാത്രി പൊളിച്ചുനീക്കും. തുറമുഖ കവടത്തെ സമര പന്തൽ നീക്കുന്നതോടെ തുറമുഖത്തിന്‍റെ നിർമ്മാണം പുനരാരംഭിക്കും. പന്തൽ പൊളിച്ച ശേഷം നിർമ്മാണ സാമഗ്രികൾ എത്തിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. 140 ദിവസം നീണ്ട പ്രതിഷേധം ഒത്തുതീർപ്പായ പശ്ചാത്തലത്തിൽ…