Category: Top-10

ഇന്ത്യയിൽ നാളെ ദേശീയ ദുഃഖാചരണം; ആബെയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ (67) നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ആബെയുടെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും മഹാനായ രാഷ്ട്രതന്ത്രജ്ഞനും നേതാവും ശ്രദ്ധേയനായ ഭരണാധികാരിയുമായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. നാളെ ഇന്ത്യയിൽ ദേശീയ ദുഃഖാചരണം ആചരിക്കും. ആബെയ്ക്കൊപ്പമുള്ള…

കെ – ഫോണിന് കേന്ദ്രസര്‍ക്കാരിന്റെ പ്രവർത്തനാനുമതി

കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിന് (കെ-ഫോണ്‍) അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് അനുവദിച്ച് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ഉത്തരവിറക്കി. ഇതോടെ പദ്ധതിക്ക് പ്രവർത്തനാനുമതി ലഭിച്ചു. പദ്ധതിയുടെ ഇന്‍റർനെറ്റ് സേവന ദാതാവിന്‍റെ…

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പുറത്തേക്ക്

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചു. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ നിന്ന് നിരവധി അംഗങ്ങൾ രാജിവെച്ചതിന് പിന്നാലെയാണ് രാജി. ‘പാർട്ടി ഗേറ്റ്’ വിവാദത്തിന് പിന്നാലെയാണ് ബോറിസ് ജോൺസനെതിരെ സ്വന്തം പാളയത്തിൽ നിന്ന് പടയൊരുക്കം ആരംഭിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി…

കാലവർഷം കനക്കുന്നു; അടുത്ത 4 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത നാല് ദിവസത്തേക്ക് സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൺസൂൺ പാത സാധാരണയിൽ നിന്ന് തെക്കോട്ട് സജീവമായതിന്‍റെയും മധ്യപ്രദേശിന് മുകളിൽ ന്യൂനമർദ്ദ പ്രദേശം നിലനിൽക്കുന്നതിന്‍റെയും ഫലമായി അറബിക്കടലിന് മുകളിലൂടെ ശക്തമായ പടിഞ്ഞാറ്-തെക്കുപടിഞ്ഞാറൻ കാറ്റ്…

പുഷ്പ- 2, എഴുത്തുകാരെ ക്ഷണിച്ച് സംവിധായകൻ; മികച്ച തുക പാരിതോഷികം

‘പുഷ്പ’യുടെ രണ്ടാം ഭാഗത്തിന്‍റെ തിരക്കഥയിൽ സംഭാവന നൽകാൻ സംവിധായകൻ സുകുമാർ എഴുത്തുകാരെ ക്ഷണിച്ചു. അല്ലു അർജുൻ നായകനായി അഭിനയിച്ച ‘പുഷ്പ: ദി റൈസ്’ എന്ന ചിത്രത്തിന്‍റെ തുടർച്ചയാണ് ‘പുഷ്പ: ദി റൂൾ’. പുഷ്പ: ദി റൂളിന്‍റെ തിരക്കഥയിലെ രംഗങ്ങൾ, ഷോട്ടുകൾ അല്ലെങ്കിൽ…

‘കിടു കിഡ്സ്’; കുട്ടികൾക്കായി സിപിഐഎമ്മിന്റെ യുട്യൂബ് ചാനൽ

കുട്ടികൾക്കായി ‘കിഡു കിഡ്സ്’ എന്ന പേരിൽ പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചിരിക്കുകയാണ് സി.പി.എം. കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ സമൂഹത്തിന്‍റെ മുൻ നിരയിലേക്ക് എത്തിക്കുകയാണ് ചാനലിന്‍റെ ലക്ഷ്യം. ഭിന്നശേഷിക്കാരായ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിപാടികളും അവതരിപ്പിക്കും. ജൂലൈ 24ന് ചാനലിന്‍റെ…

ബോറിസ് ജോൺസൺ പുറത്തേക്ക്; പ്രധാനമന്ത്രിസ്ഥാനം രാജിവെക്കാനൊരുങ്ങുന്നു

ലണ്ടന്‍: ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ഒഴിയാൻ ഒരുങ്ങുകയാണ്. വ്യാഴാഴ്ച വൈകുന്നേരത്തോടെ അദ്ദേഹം രാജി പ്രഖ്യാപിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവാദ മന്ത്രിസഭയിൽ നിന്ന് നിരവധി അംഗങ്ങൾ രാജിവച്ചതിനെ തുടർന്നാണ് ജോണ്‍സണ്‍ സ്ഥാനമൊഴിയാൻ നിർബന്ധിതനായത്. കഴിഞ്ഞ രണ്ട് മണിക്കൂറിനിടെ…

ഖാദിയുടെ കുത്തക അവസാനിച്ചു; ദേശീയ പതാക ഇനി പോളിസ്റ്ററിലും തുന്നാം

ന്യുഡൽഹി: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ത്രിവർണപതാക ഉയർത്താൻ ആഹ്വാനം ചെയ്ത് കേന്ദ്ര സർക്കാർ. ‘ഹർ ഘർ തിരംഗ’ അല്ലെങ്കിൽ ത്രിവർണ്ണ പതാക‘ഹർ ഘർ തിരംഗ’ അഥവാ എല്ലാ വീട്ടിലും ത്രിവർണ പതാക എന്ന പേരിൽ ഒരു കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.…

ഭരണഘടന വിരുദ്ധ പ്രസംഗം; സജി ചെറിയാനെതിരെ കേസെടുത്തു

ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചതിന് മുൻ മന്ത്രി സജി ചെറിയാനെതിരെ കേസെടുത്തു. പത്തനംതിട്ട കീഴ്വാർ പൊലീസാണ് കേസെടുത്തത്. ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പ് ചുമത്തി കേസെടുക്കാൻ പൊലീസിനോട് തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് കേസ് എടുത്തത്. 3 വർഷം വരെ തടവു…

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള 11 ജില്ലകളിൽ ഇന്ന് യല്ലോ അലർട്ട്…