Category: Top-10

വ്യോമയാന സുരക്ഷാ റാങ്കിംഗ്; ചൈനയേയും ഡെന്‍മാര്‍ക്കിനെയും പിന്തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: വ്യോമയാന സുരക്ഷാ റാങ്കിംഗിൽ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി. ഇന്‍റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നടത്തിയ സമഗ്ര സുരക്ഷാ ഓഡിറ്റിൽ ഇന്ത്യ 48-ാം സ്ഥാനത്താണ് നിലയുറപ്പിച്ചത്. ഇതോടെ ചൈനയെയും ഡെൻമാർക്കിനെയും ഇന്ത്യ മറികടന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. അവസാനം…

വിഴിഞ്ഞം സമരം; മുഖ്യമന്ത്രി ക്ലിമ്മിസ് ബാവയുമായി ചർച്ച നടത്തി

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടൽ സജീവമാക്കി. കർദിനാൾ ക്ലിമ്മിസ് ബാവ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. നേരത്തെ ചീഫ് സെക്രട്ടറി വി പി ജോയ് ക്ലിമ്മിസ് ബാവ, ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ എന്നിവരുമായി കൂടിക്കാഴ്ച…

ചരിത്രത്തിലാദ്യം; 341 വനിതാ നാവികരെ റിക്രൂട്ട് ചെയ്യാൻ നേവി

ന്യൂഡൽഹി: അഗ്നിവീർ പദ്ധതിയിലൂടെ 341 വനിതാ നാവികരെ റിക്രൂട്ട് ചെയ്യാൻ നാവികസേന. നാവികസേനാ മേധാവി ആർ ഹരികുമാർ ആണ് ഇക്കാര്യം അറിയിച്ചത്. അഗ്നിവീർ പദ്ധതിയുടെ ഭാഗമായി 3,000 അഗ്നിവീറുകളെ നിയമിക്കും. ഇതിൽ 341 പേർ സ്ത്രീകളാണ്. ആകെ 10 ലക്ഷം അപേക്ഷകരാണ്…

140 അടിയിലെത്തി മുല്ലപ്പെരിയാർ ജലനിരപ്പ്; തമിഴ്നാട് മുന്നറിയിപ്പ് നൽകി

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലെത്തി. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള മുന്നറിയിപ്പ് തമിഴ്നാട് നൽകി. നവംബർ 9നും തമിഴ്നാട് മുന്നറിയിപ്പ് നൽകിയിരുന്നു. ജലനിരപ്പ് 142 അടിയിലെത്തിയാൽ ഡാം തുറക്കേണ്ടി വരും. സെപ്റ്റംബറിൽ പെയ്ത കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ…

‘മെറി ക്രിസ്മസ്’; ലോകത്തിലെ ആദ്യ ടെക്സ്റ്റ് മെസേജിന് ഇന്ന് 30ആം പിറന്നാൾ

ലോകത്തിലെ ആദ്യ ടെക്സ്റ്റ് സന്ദേശം ഇന്ന് അതിന്‍റെ 30-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1992 ഡിസംബർ 3ന് യുകെയിലെ വോഡഫോൺ എഞ്ചിനീയറാണ് ആദ്യ സന്ദേശം അയച്ചത്. “മെറി ക്രിസ്മസ്” എന്നായിരുന്നു സന്ദേശം. ഒരു ക്രിസ്മസ് പാർട്ടിയിൽ പങ്കെടുക്കാനെത്തിയ തന്‍റെ സഹപ്രവർത്തകനായ റിച്ചാർഡ് ജാർവിസ്സിന്…

ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ കാൻസർ സാധ്യത കൂട്ടുമെന്ന് പഠനം

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് മിക്കവർക്കും അറിയാം. ആഘോഷങ്ങളിലും പാർട്ടികളിലും മിതമായി മദ്യം വിളമ്പുന്നതും ഒരു സാധാരണ കാഴ്ചയാണ്. എന്നാൽ ഇപ്പോൾ ഒരു പഠനം പുറത്തുവന്നിരിക്കുന്നു. ഹാനികരമാണ് എന്നതിനു പകരം ഗുണം ചെയ്യുമെന്ന് കരുതുന്നയാളുകളും കുറവല്ല എന്നു വ്യക്തമാക്കുന്നതാണ് പഠനം. മദ്യപാനവും കാൻസർ…

ഓപ്പറേഷൻ താമര; തുഷാർ വെള്ളാപ്പള്ളിയുടെ വീട്ടിൽ വീണ്ടും തെലങ്കാന പൊലീസ്

തിരുവനന്തപുരം: ഓപ്പറേഷൻ താമര കേസുമായി ബന്ധപ്പെട്ട് തുഷാർ വെള്ളാപ്പള്ളിയുടെ വീട്ടിൽ വീണ്ടും തെലങ്കാന പൊലീസ്. തുഷാർ വെള്ളാപ്പള്ളിക്ക് പൊലീസ് നോട്ടീസ് കൈമാറി. ഇത് രണ്ടാം തവണയാണ് തുഷാർ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട് തെലങ്കാന പൊലീസ് സന്ദർശിക്കുന്നത്. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തുഷാർ വെള്ളാപ്പള്ളിയോട്…

കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി ശശി തരൂർ

തിരുവനന്തപുരം: കോട്ടയത്ത് നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ശശി തരൂർ എംപി. പരിപാടിയെ കുറിച്ച് തന്നെ അറിയിച്ചില്ലെന്ന കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷിന്‍റെ വാദത്തിന് തരൂർ മറുപടി നൽകി. “എന്‍റെ മനസ്സ് ഒരു തുറന്ന പുസ്തകമാണ്, എനിക്ക് ഒന്നും…

സുന്ദര്‍ പിച്ചൈ പദ്മഭൂഷണ്‍ ഏറ്റുവാങ്ങി; പുരസ്ക്കാരം കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി വിഭാഗത്തിൽ

വാഷിങ്ടണ്‍: ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പത്മഭൂഷൺ ഏറ്റുവാങ്ങി. യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവിൽ നിന്നാണ് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്. സാൻഫ്രാൻസിസ്കോയിൽ അടുത്ത കുടുംബാംഗങ്ങൾ പങ്കെടുത്ത ചടങ്ങിലാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ടി.വി.നാഗേന്ദ്ര പ്രസാദും…

മദ്യക്കമ്പനികളുടെ നികുതി ഒഴിവാക്കി; നഷ്ടം നികത്താന്‍ മദ്യവില കൂട്ടാൻ സർക്കാർ

തിരുവനന്തപുരം: മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതി ഒഴിവാക്കി സർക്കാരിനുണ്ടായ വരുമാന നഷ്ടം നികത്താൻ മദ്യനികുതി വീണ്ടും വർദ്ധിപ്പിക്കാൻ സർക്കാർ. വിൽപ്പന നികുതി 4 ശതമാനം വർദ്ധിപ്പിക്കുന്നതോടെ പൊതു വിൽപ്പന നികുതി 247 ശതമാനത്തിൽ നിന്ന് 251 ശതമാനമായി ഉയരും. ഇതിനുള്ള കരട് പബ്ലിക്…