Category: Tech

ഉപഭോക്താക്കളിൽ നിന്ന് ഡാറ്റ ശേഖരണം; ആപ്പിളിനെതിരെ കേസ്

ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ സ്വീകാര്യത നേടിയിട്ടുള്ളവരാണ് ആപ്പിൾ. ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർക്കെതിരെ ശബ്ദമുയർത്താൻ ആപ്പിൾ മടിക്കാറില്ല. എന്നാൽ ഇപ്പോൾ ഉപഭോക്താക്കളിൽ നിന്ന് ഡാറ്റ ശേഖരിച്ചതിന് ആപ്പിളിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. സെറ്റിംഗ്സിലെ ഡാറ്റ ട്രാക്കിംഗ് ഉപയോക്താക്കൾ…

ട്വിറ്ററിൽ വീണ്ടും കൂട്ടപ്പിരിച്ച് വിടല്‍; അയ്യായിരത്തോളം കരാര്‍ ജീവനക്കാരെ പുറത്താക്കി

സാൻഫ്രാൻസിസ്കോ: എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തത് മുതൽ ട്വിറ്ററിൽ വലിയ അഴിച്ചു പണിയാണ് നടക്കുന്നത്. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി കമ്പനിയിലെ 50 ശതമാനം ജീവനക്കാരെ നേരത്തെ പിരിച്ച് വിട്ടിരുന്നു. ഇപ്പോൾ 5,000 കരാർ ജീവനക്കാരെയും ട്വിറ്റർ പിരിച്ച് വിട്ടതായാണ് റിപ്പോർട്ടുകൾ.…

മെറ്റയും ട്വിറ്ററും പിരിച്ച് വിട്ടവർക്ക് ജോലി വാഗ്ദാനം ചെയ്ത് ഡ്രീം11 മുതലാളി

ന്യൂഡല്‍ഹി: മെറ്റയും ട്വിറ്ററും ഉൾപ്പെടെ നിരവധി കമ്പനികൾ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ച് വിടുകയാണ്. ചെലവ് ചുരുക്കലിനായി ട്വിറ്റർ 3800 പേരെയാണ് പിരിച്ച് വിട്ടതെങ്കിൽ മെറ്റയിൽ ഇത് 11000 ആയിരുന്നു. ഓരോ ടെക് കമ്പനിയും പിരിച്ചുവിടുന്ന തൊഴിലാളികളുടെ എണ്ണം ഓരോ ആഴ്ചയും കുത്തനെ…

വ്യാജ ‘ബ്ലൂ ടിക്’; ഫാർമ കമ്പനിക്ക് നഷ്ടം 1,500 കോടി ഡോളർ

8 ഡോളറിന് ‘ബ്ലൂ ടിക്ക്’ വെരിഫിക്കേഷൻ ലഭിക്കുന്ന പ്രോഗ്രാം കഴിഞ്ഞ ദിവസമാണ് ട്വിറ്റർ താൽക്കാലികമായി നിർത്തി വെച്ചത്. മൈക്രോബ്ലോഗിംഗ് സൈറ്റിൽ വ്യാജന്മാരുടെ ശല്യം കൂടിയതോടെയാണ് ഇലോൺ മസ്കും സംഘവും തീരുമാനം മാറ്റിയത്. അമേരിക്കയിലെ ഒരു ഭീമൻ കമ്പനിക്ക് ‘ബ്ലൂ ടിക്ക്’ വെരിഫിക്കേഷൻ…

വീടുകളിൽ ആരോഗ്യ പരിരക്ഷാ സേവനങ്ങൾ എത്തിക്കാൻ മൊബൈൽ ആപ്ലിക്കേഷൻ

തിരുവനന്തപുരം: വിദഗ്ധ ഡോക്ടറുടെ പരിശോധന മുതൽ ആംബുലൻസ് സേവനങ്ങൾ വരെ ഹോം അധിഷ്ഠിത സേവനങ്ങൾ നൽകുന്ന സ്റ്റാർട്ട് അപ്പ് കമ്പനിയുടെ മൊബൈൽ ആപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡ്‌റൈഡ് എന്ന സ്ഥാപനമാണ് ഉപഭോക്താക്കളുടെ സൗകര്യാർത്ഥം…

വ്യാജ അക്കൗണ്ടുകൾ വർധിച്ചു; 8 ഡോളർ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്‌ഷൻ നിർത്തി മസ്ക്

വ്യാജ അക്കൗണ്ടുകൾ വർധിച്ചതോടെ ട്വിറ്റർ അടുത്തിടെ പ്രഖ്യാപിച്ച 8 ഡോളർ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്‌ഷൻ സേവനം വെള്ളിയാഴ്ച താൽക്കാലികമായി നിർത്തി. പുതിയ ഉടമ എലോൺ മസ്‌ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ ചില ഉപയോക്താക്കൾക്ക് “ഔദ്യോഗിക” ബാഡ്ജ് തിരികെ കൊണ്ടുവന്നു. യഥാർത്ഥ അക്കൗണ്ടുകൾക്ക്…

ലിനി സിസ്റ്ററിന്റെ ഓര്‍മ്മയിൽ റോബോട്ട്; ‘മെഡിനേഴ്‌സുമായി’ വിദ്യാര്‍ഥിനികള്‍

എറണാകുളം: നിപ വൈറസ് ബാധിച്ച് മരിച്ച ലിനി സിസ്റ്ററിനെ മലയാളികൾ അത്ര പെട്ടെന്ന് മറക്കില്ല. ഇപ്പോൾ ലിനി സിസ്റ്ററിന്‍റെ ഓർമ്മയിൽ രണ്ട് വിദ്യാര്‍ഥിനികള്‍ ‘മെഡിനേഴ്‌സ്’ എന്ന റോബോട്ടിനെ സൃഷ്ടിച്ചിരിക്കുകയാണ്. എറണാകുളത്ത് നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ വിഭാഗത്തിലാണ് മെഡിനേഴ്‌സ് ശ്രദ്ധിക്കപ്പെട്ടത്.…

വ്യോമസേനയിലെ അഗ്നിവീര്‍ പരീക്ഷാ പരിശീലന സൗകര്യവുമായി വോഡഫോണ്‍ ഐഡിയയുടെ വി ആപ്പ്

കൊച്ചി: വ്യോമസേനയിലെ അഗ്നിവീര്‍ എക്‌സ്, വൈ ഗ്രൂപ്പുകളിലേക്കുള്ള പരീക്ഷാ പരിശീലനത്തിന് സൗകര്യവുമായി വോഡഫോണ്‍ ഐഡിയയുടെ വി ആപ്പ്. 2023ലെ അഗ്നിവീർ പദ്ധതിയുടെ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് വ്യോമസേനയുടെ പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് വി ഈ സൗകര്യം ലഭ്യമാക്കിയത്. അഗ്നിവീർ വായു പദ്ധതിയിലേക്ക് നവംബർ 23…

2000 വര്‍ഷം മുമ്പ് മരിച്ച ഗര്‍ഭിണിയുടെ മുഖം പുനര്‍നിര്‍മിച്ച് ശാസ്ത്രജ്ഞര്‍

2000 വര്‍ഷം മുമ്പ് മരിച്ച ഗര്‍ഭിണിയുടെ മുഖം പുനര്‍നിര്‍മിച്ച് ഫോറൻസിക് ശാസ്ത്രജ്ഞര്‍. ഗർഭിണിയായ ഒരു ഈജിപ്ഷ്യൻ മമ്മിയുടെ മുഖമാണ് 2ഡി, 3ഡി സാങ്കേതികവിദ്യകളുടെ സഹായത്തോടെ ശാസ്ത്രജ്ഞർ പുനർനിർമ്മിച്ചത്. ദി മിസ്റ്ററി ലേഡി എന്നറിയപ്പെടുന്ന ഈ മമ്മി 28 ആഴ്ച അതായത് ഏഴുമാസം…

ആഴ്ചയില്‍ 80 മണിക്കൂര്‍ ജോലി, വര്‍ക്ക് ഫ്രം ഹോമും ഇല്ല; മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക്

കൂടുതൽ പണം സമ്പാദിക്കാൻ തുടങ്ങിയില്ലെങ്കിൽ ട്വിറ്റർ പാപ്പരാകുമെന്ന് മുന്നറിയിപ്പ് നൽകി ഇലോണ്‍ മസ്ക്. കമ്പനി ഏറ്റെടുത്തതിന് ശേഷം ആദ്യമായി ജീവനക്കാരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാമ്പത്തിക പ്രതിസന്ധി നേരിടാൻ ജീവനക്കാർക്ക് ആഴ്ചയിൽ 80 മണിക്കൂർ ജോലി ചെയ്യേണ്ടി വരുമെന്നും…