Category: Tech

വാഹന ഇൻഷുറൻസ് പ്രീമിയം; ജൂൺ 1 മുതൽ ഉയരും

കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിച്ചു. കൊവിഡ് സാഹചര്യത്തിൻറെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ രണ്ട് വർഷത്തെ മൊറട്ടോറിയം കാലയളവിന് ശേഷമാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. കാറുകൾ, ഇരുചക്ര വാഹനങ്ങൾ, മറ്റ് വാണിജ്യ വാഹനങ്ങൾ എന്നിവയുടെ ഇൻഷുറൻസ്…

ബുർജ് ഖലീഫയുടെ 2 ഇരട്ടി വലുപ്പമുള്ള ഛിന്നഗ്രഹം നാളെ ഭൂമിയെ കടന്നുപോകും

ഭൂമിക്ക് അപകടമുണ്ടാക്കാൻ കഴിവുള്ള ഒരു ഛിന്നഗ്രഹം വെള്ളിയാഴ്ച ഭൂമിയെ കടന്നുപോകുന്നു. 7335 അല്ലെങ്കിൽ 1989 ജെഎ എന്നറിയപ്പെടുന്ന ഈ ഛിന്നഗ്രഹത്തിന് ബുർജ് ഖലീഫയുടെ ഇരട്ടി വലുപ്പമുണ്ട്. 1.8 മുതൽ 2 കിലോമീറ്റർ വരെ വ്യാസമുള്ള ഈ ഛിന്നഗ്രഹത്തിന് മണിക്കൂറിൽ 48,280 കിലോമീറ്റർ…

ഉപയോക്താക്കളുടെ ഡാറ്റാ സ്വകാര്യതയുടെ പേരിൽ ട്വിറ്റർ 150 മില്യൺ ഡോളർ പിഴയടച്ചു

ഉപയോക്താക്കളുടെ ഡാറ്റയുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ സോഷ്യൽ പ്ലാറ്റ്ഫോം പരാജയപ്പെട്ടുവെന്ന ഫെഡറൽ റെഗുലേറ്റർമാരുടെ ആരോപണങ്ങൾ പരിഹരിക്കുന്നതിന് ട്വിറ്റർ 150 മില്യൺ ഡോളർ പിഴ അടയ്ക്കുകയും പുതിയ മുൻകരുതലുകൾ ഏർപ്പെടുത്തുകയും ചെയ്യും. ഇന്നലെയാണ് ട്വിറ്ററുമായി ഇതിന്റെ ഒത്തുതീർപ്പ് ഉണ്ടായത്.

സ്പൈസ് ജെറ്റിനെതിരെ റാൻസംവെയർ ആക്രമണം

സ്പൈസ് ജെറ്റ് വിമാനക്കമ്പനിക്കെതിരെ സൈബർ ആക്രമണം. ഇന്നലെ രാത്രിയാണ് വിമാനക്കമ്പനിക്ക് നേരെ റാൻസംവെയർ ആക്രമണം നടന്നത്. ഇതേതുടർന്ന് ഇന്ന് നിരവധി വിമാന സർവീസുകൾ വൈകുകയും ചില വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. ആരാണ് ആക്രമണത്തിനു പിന്നിലെന്ന് വ്യക്തമല്ല. സ്പൈസ് ജെറ്റിന്റെ കമ്പ്യൂട്ടർ ശൃംഖലയിൽ…

ചൊവ്വയിലേക്കുള്ള ആദ്യ മനുഷ്യദൗത്യം; നാസ പ്രധാന ലക്ഷ്യങ്ങൾ പുറത്തിറക്കി

2030ൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ചൊവ്വയിലേക്കുള്ള ആദ്യ മനുഷ്യദൗത്യത്തെ വിവരിക്കുന്ന ചില വിശദാംശങ്ങൾ നാസ പുറത്തിറക്കി. ബഹിരാകാശ ഏജൻസി ചൊവ്വാ ഉപരിതല ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചു. ചൊവ്വയിൽ കാലുകുത്തുന്ന ആദ്യ മനുഷ്യൻ ഒരു സ്ത്രീ ആയിരിക്കുമെന്ന് നാസ മുൻപ് പ്രഖ്യാപിച്ചിരുന്നു.

ഡാറ്റാ സെന്ററുകളുടെ വിപുലീകരണം; നിക്ഷേപവുമായി ഐസിആര്‍എ

ഡാറ്റാ സെന്ററുകളുടെ വിപുലീകരണം സാധ്യമാക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1.2 ലക്ഷം കോടി രൂപ വരെ നിക്ഷേപവുമായി ഇന്ത്യയിലേക്ക് വരുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഐസിആർഎ അറിയിച്ചു. രാജ്യത്തിന്റെ ഡാറ്റാ സെന്റർ മേഖലയിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നതിനാൽ, ആമസോൺ ഉൾപ്പെടെയുള്ള ഭീമൻ…

നാസയുടെ ആര്‍ട്ടെമിസ് പദ്ധതിയില്‍ ജപ്പാന്‍ സഞ്ചാരിയെ ചന്ദ്രനിലെത്തിക്കും

നാസയുടെ വരാനിരിക്കുന്ന ആർട്ടെമിസ് ദൗത്യത്തിൽ ഒരു ജാപ്പനീസ് ബഹിരാകാശയാത്രികനെ ഉൾപ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻറ് ജോ ബൈഡൻ പ്രഖ്യാപിച്ചു. ബൈഡനും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും തമ്മിൽ ടോക്കിയോയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം. ഭൂമിയെ ഭ്രമണം ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു സമാനമായി…

സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കാൻ ഡിജിലോക്കർ ഇനി വാട്ട്‌സ്ആപ്പിലും

സർട്ടിഫിക്കറ്റുകൾ ഇപ്പോൾ വാട്ട്സ്ആപ്പ് വഴി ഡിജിറ്റലായി സൂക്ഷിക്കാൻ കഴിയും.  ഡിജിലോക്കർ സേവനത്തിനായി പുതിയ സംവിധാനം ഒരുക്കുകയാണ്. ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ, വിവിധ സർട്ടിഫിക്കറ്റുകൾ എന്നിവയിലേക്ക് ഡിജിറ്റൽ ആക്സസ് നൽകുന്ന സംവിധാനമാണ് ഡിജിലോക്കർ. 9013151515 ‘മൈ ഗവ് ഹെൽപ്പ് ഡെസ്ക്’…

ഇന്ത്യയിലെ 5 ജി പദ്ധതികളിൽ ജപ്പാൻ നിക്ഷേപിക്കും

ജാപ്പനീസ് കമ്പനികൾ ഇന്ത്യയുടെ സ്മാർട്ട് സിറ്റി, 5 ജി പദ്ധതികളിൽ പങ്കാളികളാകും. വിവരസാങ്കേതിക രംഗത്തെ വന്‍കിട സംരംഭമായ എന്‍.ഇ.സി. കോര്‍പ്പറേഷൻ ചെയര്‍മാന്‍ ഈ മേഖലയിൽ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കോർപ്പറേഷൻ ചെയർമാൻ നൊബുഹിരോ എൻഡോ…

ഫെയ്‌സ്ബുക്കിലെ പരസ്യവിതരണത്തെ കുറിച്ചുള്ള വിവരങ്ങൾ മെറ്റ പുറത്തുവിടുന്നു

ഫെയ്സ്ബുക്കിലെ രാഷ്ട്രീയ പരസ്യങ്ങളും തിരഞ്ഞെടുപ്പ് പരസ്യങ്ങളും എങ്ങനെ ഉപഭോക്താക്കൾക്ക് വിതരണം ചെയ്തു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കാൻ മെറ്റാ ഒരുങ്ങുന്നു. രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങളുടെ വിഭാഗത്തിൽ പെടുന്ന ടാർഗെറ്റഡ് പരസ്യങ്ങളുടെ വിവരങ്ങൾ ഗവേഷകരുമായും പൊതുജനങ്ങളുമായും പങ്കിടും. ഫേസ്ബുക്കിന്റെ ഓപ്പൺ റിസർച്ച് ആൻഡ് ട്രാൻസ്പരൻസി…