Category: Tech

മരുന്നുകൾ ഡ്രോൺ വഴി വീട്ടിലെത്തും; കൈകോർത്ത് ആസ്റ്റർ മിംസും സ്കൈ എയർ മൊബിലിറ്റിയും

കോഴിക്കോട്: രാജ്യത്തെ ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ മിംസ്, ഡ്രോൺ ഡെലിവറി പരീക്ഷണങ്ങൾ തുടങ്ങി. പ്രമുഖ ഡ്രോൺ-ടെക്‌നോളജി ലോജിസ്റ്റിക്സ്, സ്ഥാപനമായ സ്കൈ എയർ മൊബിലിറ്റിയുമായി സഹകരിച്ചാണ് കേരളത്തിലെ ആരോഗ്യ മേഖലയിൽ ആദ്യമായി, ഡ്രോൺ ഡെലിവറി പരിചയപ്പെടുത്താൻ ഒരുങ്ങുന്നത്. ഇതുവഴി മരുന്നുകൾ ഡ്രോൺ…

മസ്‌കിന്റെ ആവശ്യം ; വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കും

യുഎസ് : വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറണമെന്ന എലോൺ മസ്കിന്റെ ആവശ്യത്തോട് വഴങ്ങാന്‍ തയ്യാറായി ട്വിറ്റര്‍. ട്വിറ്റർ ഏറ്റെടുക്കാനുള്ള നീക്കത്തിന് മുന്നോടിയായി, എലോൺ മസ്ക് ട്വിറ്ററിലെ സ്പാം അക്കൗണ്ടുകളിലെ കൃത്യമായ ഡാറ്റ ആവശ്യപ്പെട്ടിരുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വിശദാംശങ്ങൾ നൽകാൻ കമ്പനി വിസമ്മതിച്ചതിനെ…

ഇനി ഗൂഗിള്‍ മാപ്പില്‍ വായുവിന്റെ ഗുണമേന്മ, കാട്ടുതീ തുടങ്ങിയ വിവരങ്ങളും അറിയാം

ഗൂഗിൾ മാപ്പിൽ പുതിയ ഫീച്ചറുകൾ വരുന്നു. ഇനി മുതൽ, ഗൂഗിൾ മാപ്പില്‍ ഓരോ സ്ഥലത്തെയും വായുവിന്റെ ഗുണനിലവാരം, പ്രദേശത്തെ കാട്ടുതീയെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ അറിയാൻ കഴിയും. വായുവിന്റെ ഗുണനിലവാരം അറിയാനുള്ള ഫീച്ചർ വളരെ സഹായകമാണെന്ന് ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച ഒരു ബ്ലോഗ്…

ദുബായിൽ പറക്കും ടാക്സി ; 2026 ആകുമ്പോഴേക്കും 35 ടാക്സികൾ പറന്നെത്തും

ദുബായ്: പറക്കും ടാക്സികളുടെ ‘ടേക്ക് ഓഫിന്’ ദുബായ് നഗരം തയ്യാറെടുക്കുകയാണ്. 2026 ആകുമ്പോഴേക്കും 35 ടാക്സികൾ അറ്റ്ലാന്റിസിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി എത്തുമെന്ന് പ്രതീക്ഷിക്കാം. ബ്രസീലിയൻ കമ്പനിയായ ഈവ് ഹോൾഡിംഗുമായി യുഎഇയുടെ ഫാൽക്കൺ ഏവിയേഷൻ സർവീസസ് ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. ഗതാഗത…

ചെറു ഇലക്ട്രിക് കാറുമായി എംജി

ചെറു ഇലക്ട്രിക് കാറുമായി എംജി ഇന്ത്യ. ഇന്തോനേഷ്യയിൽ പ്രദർശിപ്പിച്ച വൂളിംഗ് എയർ ഇവി അടിസ്ഥാനമാക്കിയാണ് പുതിയ വാഹനം നിർമ്മിക്കുന്നത്. എംജിയുടെ ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്ഫോമിലാണ് പുതിയ വാഹനം നിർമ്മിക്കുന്നത്.  ഇന്തോനേഷ്യയിൽ പ്രദർശിപ്പിക്കുന്ന വാഹനത്തെ അടിസ്ഥാനമാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്നും എന്നാൽ…

കോഹ്‌ലിക്ക് ഇന്‍സ്റ്റഗ്രാമില്‍ 20 കോടി ഫോളോവേഴ്‌സ്

കളിക്കളത്തിൽ മോശം ഫോമിലൂടെ കടന്നുപോയിട്ടും വിരാട് കോഹ്‌ലി ഇൻസ്റ്റാഗ്രാമിൽ മറ്റൊരു നാഴികക്കൽ പിന്നിട്ടു. ഇൻസ്റ്റാഗ്രാമിൽ 200 മില്യൺ ഫോളോവേഴ്സാണ് ഇന്ത്യൻ ക്രിക്കറ്റ്‌ താരം മറികടന്നത്.  ഇൻസ്റ്റാഗ്രാമിൽ 200 ദശലക്ഷം ഫോളോവേഴ്സ് നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് കോഹ്‌ലി. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ്…

വാഴപ്പഴത്തിന്റെ തൊലിയിൽ നിന്ന് ജൈവ ഇന്ധനം

ഉണങ്ങിയ വാഴപ്പഴത്തിന്റെ തൊലി ഇന്ധനമായി ഉപയോഗിക്കാമെന്ന് ഗവേഷകരുടെ കണ്ടെത്തൽ. വാഴപ്പഴത്തൊലിയുടെ ബയോമാസിൽ നിന്നും ഹൈഡ്രജൻ വാതകത്തെ വേർതിരിച്ച് ഇന്ധനമായി ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യയാണ് കണ്ടെത്തിയത്. കോഫി ബീൻസ്, തേങ്ങ ചിരകിയത് എന്നിവയിലും ഇത് സാധ്യമാണ്.

സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സർക്കാർ സമിതി

ന്യൂഡല്‍ഹി: സോഷ്യൽ മീഡിയ സ്ഥാപനങ്ങളുടെയും മറ്റ് ഇന്റർനെറ്റ് സ്ഥാപനങ്ങളുടെയും തീരുമാനങ്ങളിൽ അധികാരമുള്ള പ്രത്യേക സമിതി രൂപീകരിക്കാൻ സർക്കാർ നിർദേശം. വൻകിട സാങ്കേതിക സ്ഥാപനങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. ഇൻഫർമേഷൻ ടെക്നോളജി റൂൾസ് 2021 (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ…

ലോകത്തെ ആദ്യ റോബോട്ടിക് പാര്‍ക്ക് ഒമാനിൽ

മസ്‌കറ്റ്: ലോകത്തിലെ ആദ്യത്തെ റോബോട്ടിക് പാർക്ക് ഒമാന്റെ തലസ്ഥാനമായ മസ്കറ്റിൽ. സാൻഡി വാലി റോബോട്ടിക് പാർക്ക് എന്ന പേരിൽ ഇതറിയപ്പെടും. 55000 കോടി രൂപ ചെലവിൽ ലോകത്തിലെ ആദ്യത്തെ റോബോട്ടിക് പാർക്കിന് നേതൃത്വം നൽകുന്നത് മലയാളിയായ ഡോ.ബിജു ജോണാണ്. ആദ്യ ഘട്ടത്തിനായി…

വ്യാജ അക്കൗണ്ട് ഡാറ്റ നൽകിയില്ലെങ്കിൽ ട്വിറ്റർ ഇടപാട് ഉപേക്ഷിക്കും

സ്പാം, വ്യാജ അക്കൗണ്ടുകൾ എന്നിവയെക്കുറിച്ചുള്ള ഡാറ്റ നൽകുന്നതിൽ പരാജയപ്പെട്ടാൽ ട്വിറ്റർ ഏറ്റെടുക്കാനുള്ള തന്റെ 44 ബില്യൺ ഡോളറിന്റെ ഓഫറിൽ നിന്ന് പിന്മാറുമെന്ന് എലോൺ മസ്ക്. ഇതാദ്യമായാണ് ട്വിറ്ററുമായുള്ള കരാറിൽ നിന്ന് പിന്മാറുമെന്ന് മസ്ക് ഭീഷണിപ്പെടുത്തുന്നത്.