Category: Tech

തലച്ചോറിനെ കംപ്യൂട്ടറാക്കാൻ ന്യൂറാലിങ്ക്; മനുഷ്യരിൽ പരീക്ഷിക്കാനൊരുങ്ങി മസ്ക്

ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള ന്യൂറാലിങ്ക് കോർപ്പറേഷൻ മനുഷ്യ മസ്തിഷ്കത്തിൽ ഘടിപ്പിക്കാവുന്ന ചിപ്പ് പരീക്ഷിക്കാൻ ഒരുങ്ങുന്നു. മസ്കിന്‍റെ സ്വപ്ന പദ്ധതികളിലൊന്നാണ് ന്യൂറാലിങ്ക് വികസിപ്പിക്കുന്ന ചിപ്പ്. ആറുമാസത്തിനകം മനുഷ്യരിൽ പരീക്ഷണം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബുധനാഴ്ച ന്യൂറാലിങ്ക് ഓഫീസിൽ നടന്ന യോഗത്തിലാണ് മസ്ക് ഇക്കാര്യം…

വിമാനത്താവളങ്ങളോട് ചേർന്ന് 5ജി ബേസ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിന് നിയന്ത്രണം

ന്യൂഡല്‍ഹി: വിമാനത്താവളങ്ങളുടെ 2.1 കിലോമീറ്റർ ചുറ്റളവിൽ ഹൈ ഫ്രീക്വൻസി 5ജി ബേസ് സ്റ്റേഷൻ സ്ഥാപിക്കരുതെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. ടെലികോം ദാതാക്കൾക്ക് ടെലികമ്മ്യൂണിക്കേഷൻ വകുപ്പാണ് ഇത്തരമൊരു നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലെയും റൺവേയുടെ ഇരുവശങ്ങളിൽ നിന്നും 2100 മീറ്റർ…

യുഎഇ ചാന്ദ്ര ദൗത്യം റാഷിദ് റോവറിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു

ദുബായ്: യു.എ.ഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവറിന്‍റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. യു.എ.ഇ സമയം ഇന്ന് ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന വിക്ഷേപണം നാളത്തേക്ക് മാറ്റി. നിരവധി തവണ മാറ്റിവെച്ച വിക്ഷേപണം നാളെ (ഡിസംബർ 1) യു.എ.ഇ സമയം ഉച്ചയ്ക്ക് 12.37ന് ഫ്ലോറിഡയിലെ കേപ് കനാവറൽ…

മഞ്ഞിനിടയിലെ സോംബി വൈറസുകളെ കണ്ടെത്തി ഗവേഷകർ; 48,500 വർഷത്തോളം പഴക്കം

റഷ്യ: കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കാരണം ഹിമാനികൾ ഉരുകാൻ ആരംഭിച്ചതോടെ, മനുഷ്യരാശിക്ക് ഭീഷണിയായേക്കാവുന്ന വൈറസുകൾ മഞ്ഞുപാളികൾക്കിടയിൽ നിന്ന് പുറത്ത് വരുന്നതായി റിപ്പോർട്ട്. റഷ്യയിലെ സൈബീരിയൻ മേഖലയിലെ മഞ്ഞുപാളികൾക്കടിയിൽ നിന്ന് വേർതിരിച്ചെടുത്ത മണ്ണിൽ നിന്ന് 13 വൈറസുകൾ യൂറോപ്യൻ ഗവേഷകർ കണ്ടെത്തി. ഒന്നിന്…

‘മെസേജ് യുവർസെൽഫ്’; പുത്തൻ ഫീച്ചറുമായി വാട്ട്സ്ആപ്പ്

‘മെസേജ് യുവർസെൽഫ്’ എന്ന പേരിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഓഡിയോയും ആപ്പിനുള്ളിൽ തന്നെ സ്വയം പങ്കിടാൻ കഴിയും. കുറിപ്പുകൾ അയച്ചിടാനും റിമൈൻഡറുകൾ സെറ്റ് ചെയ്യാനും ഈ ഫീച്ചർ സഹായിക്കും. ഐഫോൺ,…

റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ ഡിസംബർ ഒന്നിന് പുറത്തിറക്കും

ന്യൂഡല്‍ഹി: രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ രൂപ പുറത്തിറക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ ഡിസംബർ 1 മുതലാണ് പുറത്തിറക്കുക. ഡിജിറ്റൽ ടോക്കണിന്റെ രൂപത്തിലായിരിക്കും ഡിജിറ്റൽ രൂപയെന്ന് ആർബിഐ അറിയിച്ചു. മൊത്തവിപണിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നവംബർ…

ട്വിറ്റർ നീക്കുമെന്ന് ഭീഷണി; ആപ്പിൾ ആപ്പ് സ്റ്റോറിനെതിരെ ഇലോൺ മസ്ക്

ആപ്പിൾ ആപ്പ് സ്റ്റോറിലെ നിയന്ത്രണങ്ങൾക്കെതിരെ ട്വിറ്റർ ഉടമ ഇലോൺ മസ്ക്. ആപ്പ് സ്റ്റോറിൽ നിന്ന് ആപ്പ് നീക്കം ചെയ്യുമെന്ന് ആപ്പിൾ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഇലോൺ മസ്കിന്‍റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് മസ്കിന്‍റെ പ്രതികരണം. ആപ്പിൾ ട്വിറ്ററിൽ പരസ്യം ചെയ്യുന്നത് നിർത്തിയതും മസ്കിനെ…

അനാവശ്യ ഫോൺവിളികളും മെസേജുകളും തടയാൻ ഒരുങ്ങി ട്രായ്

ന്യൂഡൽഹി: അനാവശ്യ ഫോൺ വിളികളും സന്ദേശങ്ങളും തടയാൻ കർശന നടപടികളിലേക്ക് കടക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്ററുകളിൽ നിന്നുള്ള സ്പാം സന്ദേശങ്ങളും കോളുകളും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നതോടെയാണ് നടപടി. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ), മെഷീൻ…

രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണകേന്ദ്രം ശ്രീഹരിക്കോട്ടയിൽ

ചെന്നൈ: സ്വകാര്യ റോക്കറ്റിന് പിന്നാലെ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രവും യാഥാർത്ഥ്യമായി. ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശ ഗവേഷണ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസ് ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒയുടെ സതീഷ് ധവാൻ സ്പേസ് സെന്ററിലാണ് വിക്ഷേപണകേന്ദ്രം സ്ഥാപിച്ചത്. ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് ഉദ്ഘാടനം…

60 ലക്ഷം ഇന്ത്യൻ വാട്‌സ്ആപ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു

ന്യൂഡല്‍ഹി: ഇന്ത്യയുൾപ്പെടെ 84 രാജ്യങ്ങളിൽ സ്ഥിരമായി വാട്സ്ആപ്പ് ഉപയോഗിക്കുന്ന 487 ദശലക്ഷം ആളുകളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടെന്നാണ് വിവരം. യുഎസ്, യുകെ, ഈജിപ്ത്, ഇറ്റലി, ഇന്ത്യ എന്നിവിടങ്ങളിലെ ഉപയോക്താക്കളുടെ വ്യക്തിഗത…