Category: Tech

ആകെ മാറ്റം; ജിമെയിലിൽ പുതിയ അപ്ഡേറ്റുകൾ അവതരിപ്പിച്ച് ഗൂഗിൾ

ന്യൂഡല്‍ഹി: ഗൂഗിൾ ജിമെയിലിൽ പുതിയ അപ്ഡേറ്റുകൾ അവതരിപ്പിച്ചു. ജിമെയിലിന്‍റെ ഇന്‍റർഫേസ് ഉപയോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ മാറ്റാനാണ് പുതിയ തീരുമാനം. ഈ വർഷമാദ്യം ജിമെയിലിനെ പുതിയ ലേഔട്ടിലേക്ക് മാറ്റിയിരുന്നു. എന്നിരുന്നാലും, ജിമെയിലിൽ പഴയ ലേഔട്ട് ഉപയോഗിക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നു. എന്നാൽ, ഈ മാസം…

കൊടുങ്കാറ്റ് ഭീഷണി; ആര്‍ട്ടെമിസ് 1 വിക്ഷേപണം നാസ വീണ്ടും മാറ്റി

സാൻഫ്രാൻസിസ്കോ: നാസയുടെ ചാന്ദ്രദൗത്യമായ ആർട്ടെമിസ് 1ന്‍റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. ഉഷ്ണമേഖലാ കൊടുങ്കാറ്റായ നിക്കോൾ ഫ്ലോറിഡ തീരത്ത് ആഞ്ഞടിക്കുമെന്ന ഭയത്തെ തുടർന്നാണ് വിക്ഷേപണം മാറ്റിവച്ചത്. എഞ്ചിൻ തകരാർ കാരണം, വിക്ഷേപണം മുമ്പ് നിരവധി തവണ മാറ്റിവച്ചിട്ടുണ്ട്. ഒടുവിൽ റോക്കറ്റ് കഴിഞ്ഞയാഴ്ചയാണ് വിക്ഷേപണ…

വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോം സൂമിന് അപ്ഗ്രേഡ്; ഇനി മെയിലും കലണ്ടറും

വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമായ സൂം സേവനങ്ങൾ വിപുലീകരിക്കുന്നു. സൂം മെയിൽ, കലണ്ടർ തുടങ്ങിയ പുതിയ സേവനങ്ങൾ കമ്പനി അവതരിപ്പിക്കുന്നു. ഇവയുടെ ബീറ്റാ പതിപ്പ് ഇതിനകം പ്രവർത്തനം തുടങ്ങി. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ വർക്ക് ഫ്രം ഹോം രീതി വ്യാപകമായതോടെയാണ് സൂമിന്‍റെ ഉപയോഗം കുത്തനെ…

ബ്ലൂ ടിക്കിന് പണം ഈടാക്കൽ; ട്വിറ്ററിന്റെ നിലവിലുള്ള അക്കൗണ്ടുകളെ ബാധിച്ചേക്കില്ല

സാൻഫ്രാൻസിസ്കോ: നിലവിൽ ട്വിറ്ററിൽ ബ്ലൂ ടിക്ക് ഉള്ള അക്കൗണ്ടുകളെ പുതിയ പരിഷ്കാരം ബാധിച്ചേക്കില്ലെന്ന് സൂചന. പുതിയ ഉപഭോക്താക്കൾക്കും ബ്ലൂ ബാഡ്ജ് തേടുന്നവർക്കും ഇത് ബാധകമായിരിക്കും. ശതകോടീശ്വരൻ എലോൺ മസ്ക് ബ്ലൂ ടിക്കിന് പണം ഈടാക്കുമെന്ന് ട്വിറ്റർ ഏറ്റെടുത്ത ശേഷം അറിയിച്ചിരുന്നു.  വെരിഫൈഡ്…

ട്വിറ്റര്‍ ഏറ്റെടുക്കല്‍; ഇലോണ്‍ മസ്‌ക് ടെസ്‌ലയുടെ 4 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ കൂടി വിറ്റു

വാഷിങ്ടൻ: ടെസ്‌ലയുടെ സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് കമ്പനിയിലെ 4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വിറ്റു. ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനുള്ള പണ സമാഹരണത്തിന്റെ ഭാഗമായാണ് മസ്‌കിന്റെ ഓഹരി വിറ്റഴിക്കല്‍. ഇതോടെ ടെസ്‌ലയുടെ ഓഹരികള്‍ വിറ്റുമാത്രം ഇലോണ്‍ മസ്‌ക് 20 ബില്യണ്‍ ഡോളറാണ്…

ട്വിറ്ററിന് പിറകെ മെറ്റയിലും വൻ പിരിച്ചുവിടൽ

വാഷിങ്ടൺ: ട്വിറ്ററിന്‌ പിന്നാലെ ഫെയ്‌സ്‌ബുക്‌ മാതൃകമ്പനിയായ മെറ്റയിലും വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നു. 87,000 ജീവനക്കാരുള്ള കമ്പനിയിൽ ആയിരക്കണക്കിനുപേരെ പിരിച്ചുവിടാനാണ്‌ നീക്കമെന്നാണ് റിപ്പോർട്ട്‌. കമ്പനിയുടെ 18 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാകുമിത്. വരുമാനത്തിൽ വൻ ഇടിവുണ്ടായതോടെ കമ്പനിയുടെ വളർച്ചയുള്ള മേഖലകളിൽ മാത്രം…

ഹോണ്ട ഇന്ത്യയിൽ നിർമിച്ചത് 20 ലക്ഷം വാഹനങ്ങൾ

ഇന്ത്യയിൽ വമ്പനൊരു വിൽപ്പന നാഴികക്കല്ലും പിന്നിട്ട് ഹോണ്ട കാർസ്. 20 ലക്ഷം കാറുകൾ നിർമിച്ചെന്ന റെക്കോർഡാണ് ഹോണ്ട ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്ന തപുകരയിലെ ഉത്പാദന കേന്ദ്രത്തിൽ നടന്ന ഒരു പരിപാടിയിലാണ് സിറ്റി സെഡന്റെ 20 ലക്ഷം യൂണിറ്റ് നിർമിച്ച്…

രാജ്യത്ത് സാറ്റ്‌ലൈറ്റ് വഴി ഇന്റര്‍നെറ്റ്; അപേക്ഷ നൽകി ടാറ്റയുടെ നെൽകോ

ന്യൂഡല്‍ഹി: രാജ്യത്ത് സാറ്റ്ലൈറ്റ് വഴിയുള്ള ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് സേവനങ്ങൾ നൽകാൻ ലൈസൻസിന് അപേക്ഷ നൽകി നെൽകോ. സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ നൽകുന്ന നെൽകോ, ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനമാണ്. ഇന്ത്യയിൽ സാറ്റ്ലൈറ്റ് ഇന്‍റർനെറ്റ് നൽകുന്നതിന് കമ്പനികൾക്ക് ജിഎംപിസിഎസ് ലൈസൻസ് ആവശ്യമാണ്. ടെലികമ്യൂണിക്കേഷൻ…

ഓർഡർ നൽകി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ സ്കൂട്ടർ; പദ്ധതിയുമായി ഓല

മുംബൈ: ഇന്ധനവിലയിൽ ഞെട്ടിയ പൊതുജനങ്ങൾ ഇലക്ട്രിക് വാഹനങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ്. എന്നാൽ ആവശ്യാനുസരണം ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമല്ലെന്ന പരാതി വ്യാപകമാണ്. ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെ ആ പരാതി അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഒല ഇലക്ട്രിക്. ഓർഡർ നൽകി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ…

തലച്ചോറിലെ കൊളസ്ട്രോൾ നിരീക്ഷിക്കുന്നതിന് സാങ്കേതികവിദ്യ വികസിപ്പിച്ച് ഗവേഷകർ

മസ്തിഷ്ക കോശങ്ങളിലെ കൊളസ്ട്രോൾ നിരീക്ഷിക്കുന്നതിനും അതുവഴി ന്യൂറോഡീജനറേറ്റീവ് രോഗങ്ങളുമായുള്ള അതിന്‍റെ ബന്ധം കണ്ടെത്തുന്നതിനും പുതിയ ചികിത്സകളുടെ വികസനത്തിന് വഴിയൊരുക്കുന്നതിനും ഒരു പുതിയ സാങ്കേതികവിദ്യ ഗവേഷകർ വികസിപ്പിച്ചു. അമേരിക്കയിലെ നാഷണൽ അക്കാദമി ഓഫ് സയൻസസിൽ പ്രസിദ്ധീകരിച്ച ഗവേഷണം, തലച്ചോറിലെ കൊളസ്ട്രോളിന്‍റെ പ്രധാന സ്ഥാനങ്ങളെക്കുറിച്ചും…