Category: Tech

വിൽപ്പനയിൽ ഇന്ത്യയിലെ നമ്പർ 1 സ്മാർട്ട്‌ഫോൺ കമ്പനിയായി സാംസങ്

ഗ്യാലക്സി എസ് 22 സീരീസ്, അടുത്തിടെ പുറത്തിറക്കിയ മടക്കാവുന്ന സ്മാർട്ട്ഫോണുകൾ ഉൾപ്പെടെയുള്ള പ്രീമിയം ഉപകരണങ്ങൾക്കായുള്ള ശക്തമായ ഉപഭോക്തൃ ആവശ്യകതയുടെ പിൻബലത്തിൽ ഉത്സവ സീസണിൽ സാംസങ് ഇന്ത്യ റെക്കോർഡ് എണ്ണം സ്മാർട്ട്ഫോണുകൾ വിറ്റഴിച്ചതായി സാംസങ് ഇന്ത്യയിലെ മൊബൈൽ ബിസിനസ് സീനിയർ ഡയറക്ടറും ഉൽപ്പന്ന…

30 വർഷത്തിന് ശേഷം ചലഞ്ചര്‍ പേടകാവശിഷ്ടം കണ്ടെത്തി

ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ചലഞ്ചര്‍ ദുരന്തത്തിൽ പൊട്ടിത്തെറിച്ച പേടകത്തിന്‍റെ ഒരു ഭാഗം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കണ്ടെത്തി. അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ അടിത്തട്ടിലേക്ക് അപ്രത്യക്ഷമായ ഒരു ഭാഗമാണ് കണ്ടെത്തിയത്. 1986 ജനുവരി 28ന് നടന്ന ചലഞ്ചര്‍ ദുരന്തത്തിൽ പേടകത്തിലെ…

ട്വിറ്റർ നഷ്ട്ടത്തിലേക്ക്; മുന്നറിയിപ്പുമായി ഇലോൺ മസ്ക്

വാഷിങ്ടൻ: ട്വിറ്ററിന്‍റെ പുതിയ മേധാവി എലോൺ മസ്ക് ട്വിറ്റർ പാപ്പരത്വത്തിലേക്ക് നീങ്ങുകയാണെന്ന് മുന്നറിയിപ്പ് നൽകി. മുതിർന്ന ഉദ്യോഗസ്ഥരുടെ അപ്രതീക്ഷിത രാജിയാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 44 ബില്യൺ ഡോളറിന് മസ്ക് ട്വിറ്റർ വാങ്ങി ആഴ്ചകൾക്കുള്ളിൽ തന്നെ കമ്പനി വലിയ സാമ്പത്തിക…

മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള ‘ലോഫ്റ്റിഡ്’ സാങ്കേതികവിദ്യ പരീക്ഷണത്തിൽ ജയിച്ച് നാസ

ചന്ദ്രനിൽ ഇറങ്ങാൻ മനുഷ്യരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്ന ലോഫ്റ്റിഡ് സാങ്കേതികവിദ്യയുടെ പരീക്ഷണം നാസ നടത്തി. ഈ ദൗത്യത്തിന്‍റെ മുഴുവൻ പേര് ലോ-എർത്ത് ഓർബിറ്റ് ഫ്ലൈറ്റ് ടെസ്റ്റ് ഓഫ് ഇൻഫ്ലേറ്റബിൾ ഡിസെലെറേറ്റര്‍(LOFTID) എന്നാണ്. പരസ്പരം ഘടിപ്പിച്ച വായു നിറഞ്ഞ വൃത്താകൃതിയിലുള്ള ട്യൂബ്, ഹീറ്റ് ഷീൽഡ്,…

ട്വിറ്ററിലെ ‘വര്‍ക്ക് ഫ്രം ഹോം’ അവസാനിപ്പിക്കുന്നു

ട്വിറ്റർ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിക്കാൻ ഒരുങ്ങി ഇലോണ്‍ മസ്‌ക്. ഇക്കാര്യം വിശദീകരിച്ച് അദ്ദേഹം ജീവനക്കാർക്ക് ഇ-മെയിൽ അയച്ചു. കഠിനമായ സമയമാണ് വരുന്നതെന്നും ആഴ്ചയിൽ കുറഞ്ഞത് 40 മണിക്കൂറെങ്കിലും ജീവനക്കാർ ഓഫീസിൽ ഉണ്ടായിരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ആഗോള സമ്പദ്…

ജോലി കിട്ടി കാനഡയിലെത്തി; രണ്ടാം ദിവസം പിരിച്ച് വിട്ട് മെറ്റ

ഒറ്റയടിക്ക് 11,000 ത്തിലേറെ ആളുകളുടെ ജോലി ഇല്ലാതാക്കി മെറ്റ നടപ്പാക്കിയ പിരിച്ച് വിടലിന്റെ ഇരയായിരിക്കുകയാണ് ഇന്ത്യക്കാരനായ ഹിമാന്‍ഷു വി. മെറ്റയിലെ ജോലിക്കായി കാനഡയിലേക്ക് മാറിത്താമസിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് കമ്പനി ഇദ്ദേഹത്തെ പിരിച്ച് വിട്ടത്. പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി അറിയിക്കാതെ ജോലിക്കായി കാനഡയിലേക്ക്…

വില്‍പ്പന ഉയരുന്നു; ഇന്ത്യയില്‍ ഇവി കാറുകളുമായി സ്‌കോഡ

ചെക്ക് റിപബ്ലിക്കന്‍ കാർ നിർമ്മാതാക്കളായ സ്കോഡ ഇലക്ട്രിക് മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. സ്കോഡയുടെ ആദ്യ ഇലക്ട്രിക് കാർ 12-18 മാസത്തിനുള്ളിൽ ഇന്ത്യയിലെത്തും. പരീക്ഷണത്തിന്‍റെ ആദ്യ ഘട്ടത്തിൽ, സ്കോഡ പൂർണ്ണമായും യൂറോപ്പിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യും. തുടർന്ന് വിപണിയെ…

ഒരു മാസത്തിനകം രാജ്യത്തൊട്ടാകെ 4 ജി സേവനം നല്‍കാന്‍ ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: ബിഎസ്എൻഎൽ ഒരു മാസത്തിനുള്ളിൽ രാജ്യത്തുടനീളം 4 ജി സേവനങ്ങൾ നൽകും. ഡിസംബറിലോ ജനുവരിയിലോ 4 ജി സേവനം ആരംഭിച്ച് ഘട്ടം ഘട്ടമായി രാജ്യത്തുടനീളം നെറ്റ് വര്‍ക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. ഇതിനായി ടിസിഎസുമായി 26,821 കോടി രൂപയുടെ കരാറിന് സർക്കാർ അനുമതി…

വാട്ട്സ്ആപ്പ് രാജ്യത്ത് സെപ്റ്റംബറിൽ ബാൻ ചെയ്തത് 26 ലക്ഷം അക്കൗണ്ടുകൾ

വാട്ട്സ്ആപ്പിന്‍റെ മാർഗനിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് സെപ്റ്റംബറിൽ മാത്രം ഇന്ത്യയിൽ 26 ലക്ഷത്തോളം അക്കൗണ്ടുകൾ നിരോധിച്ചതായി റിപ്പോർട്ട്. ഐടി ആക്ട് 2021 അനുസരിച്ചാണ് ഇത്തരത്തിൽ വാട്ട്സ് ആപ്പ് 2 മില്യൺ അക്കൗണ്ടുകൾക്ക് പൂട്ട് ഇട്ടത്. വാട്ട്സ് ആപ്പിലൂടെ തെറ്റായ മെസേജുകൾ ഫോർവേഡ് ചെയ്യുന്നവർ അടക്കമുള്ളവരുടെ…

വിക്രം-എസ് വിക്ഷേപണത്തിന് ഒരുങ്ങുന്നു; സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ റോക്കറ്റ്

ഹൈദരാബാദ്: ഒരു സ്വകാര്യ കമ്പനി വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യ വിക്ഷേപണ വാഹനം വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്കൈറൂട്ടിന്‍റെ വിക്രം-എസ് റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. നവംബർ 12നും 16നും ഇടയിലുള്ള ദിവസം ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം നടക്കുക. ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ…