Category: Sports

റൊണാൾഡോയ്‌ക്കെതിരായ ബലാത്സംഗ കേസ് കോടതി തള്ളി

യുഎസ് : ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരായ ബലാത്സംഗക്കേസ് ലാസ് വെഗാസിലെ യുഎസ് ജില്ലാ കോടതി തള്ളി. പരാതിക്ക് പിന്നിലെ നിയമസംഘത്തെ ജഡ്ജി കുറ്റപ്പെടുത്തി. 2009 ൽ ലാസ് വെഗാസിലെ ഹോട്ടൽ മുറിയിൽ വച്ച് പോർച്ചുഗീസ് ഫുട്ബോൾ താരം തന്നെ ആക്രമിച്ചുവെന്നാരോപിച്ച്…

ഛേത്രിയുടെ മാജിക്ക്, ഇഞ്ച്വറി ടൈമിൽ സഹലിന്റെ സമ്മാന ഗോൾ; ഇന്ത്യ അഫ്ഗാനെ വീഴ്ത്തി

കൊൽക്കത്ത : ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ആവേശകരമായ വിജയം നേടി. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ഇന്ത്യ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്. ആഷിഖിനെയും ജീക്സണെയും സ്റ്റിമാച് ഇന്ന് ടീമിലെത്തിച്ചു. ആദ്യ പകുതിയിൽ ഒമ്പത് കോർണറുകളാണ്…

കോമൺവെൽത്ത് ഗെയിംസിൽ മേരികോം പങ്കെടുക്കില്ല ഇല്ല

ന്യൂഡൽഹി: ഇടത് കാലിന് പരിക്കേറ്റതിനെ തുടർന്ന് അടുത്ത മാസം ഇംഗ്ലണ്ടിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കില്ലെന്ന് വനിതാ ബോക്സർ എംസി മേരി കോം അറിയിച്ചു. ഇന്ദിരാഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ട്രയൽ ഇവന്റിനിടെയാണ് മേരി കോമിന് പരിക്കേറ്റത്. 39 കാരിയായ ഇവർ…

ഐപിഎൽ സംപ്രേഷണാവകാശത്തിൽ നിന്ന് ആമസോണും ഗൂഗിളും പിന്മാറി

ഡൽഹി: ഐപിഎൽ സംപ്രേക്ഷണ അവകാശത്തിനായുള്ള ലേലത്തിൽ നിന്ന് ആമസോണും ഗൂഗിളും പിൻമാറി. നാളെ നടക്കാനിരിക്കുന്ന ലേലത്തിൽ നിന്നാണ് അമേരിക്കൻ കമ്പനികൾ പിന്മാറിയത്. ഇതോടെ ലോകത്തിലെ ഏറ്റവും ചെലവേറിയ ക്രിക്കറ്റ് ലീഗിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള പ്രധാന മത്സരം റിലയൻസ് ഗ്രൂപ്പും സ്റ്റാർ ഇന്ത്യയും…

ലോക സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ പണമില്ല; സഹായം തേടി മലയാളി കായിക താരം

കോഴിക്കോട് : അർജന്റീനയിൽ നടക്കുന്ന ലോക സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ പണമില്ലാത്തതിനാൽ സാമ്പത്തിക സഹായം തേടി മലയാളി കായികതാരം. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ബിരുദ വിദ്യാർത്ഥിനിയായ വിസ്മയ വിനോദ് രാജ്യത്തിന് അഭിമാനമായി മാറാൻ സാമ്പത്തിക സഹായം കാത്തിരിക്കുകയാണ്. വിസ്മയ ആറ് തവണ…

വിജയം തുടരാൻ ഉറപ്പിച്ച് ഇന്ത്യ; ടീം ഇന്ന് അഫ്ഗാനിസ്ഥനെ നേരിടും

കൊൽക്കത്ത : ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30ന് കൊൽക്കത്തയിലാണ് മത്സരം. ഉദ്ഘാടന മത്സരത്തിൽ കംബോഡിയയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ കംബോഡിയയെ തോൽപ്പിച്ചത്.…

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2022; കേരളത്തിന് ആദ്യ മെഡല്‍ ലഭിച്ചു

ചണ്ഡീഗഢ്: ഹരിയാനയിൽ നടക്കുന്ന അണ്ടർ 18 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കേരളം ആദ്യ മെഡൽ നേടി. തിരുവനന്തപുരത്തെ അഗസ്ത്യം കളരി അംഗം ആദർശ് വി.കെ. കളരിപ്പയറ്റിലാണ് ആദ്യ മെഡൽ നേടിയത്.വെള്ളി മെഡലാണ് സ്വന്തമാക്കിയത്. ഇതാദ്യമായാണ് കളരിപ്പയറ്റ് ഖേലോ ഇന്ത്യ യൂത്ത്…

മോഹൻ ബഗാൻ താരം തിരിയുടെ സർജറി വിജയകരം

എടികെ മോഹൻ ബഗാൻ താരം തിരിയുടെ സർജറി വിജയകരം. പരിക്ക് ഭേദമാക്കാൻ കാൽമുട്ടിലെ ശസ്ത്രക്രിയയ്ക്ക് താരം വിധേയനായിരുന്നു. താൻ ശരിയായ പാതയിലാണെന്നും ഇത് തന്റെ തിരിച്ചുവരവിന്റെ ആദ്യപടിയാണെന്നും തിരി സോഷ്യൽ മീഡിയയിൽ കുറിച്ചു. എഫ്എഫ്സി കപ്പിൽ ഗോകുലത്തെ നേരിടുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.…

ഐ.പി.എല്‍ സംപ്രേഷണാവകാശം നേടാൻ മുകേഷ് അംബാനിയും ജെഫ് ബെസോസും

മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പും, ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ആമസോണും, ജൂൺ 12 ന് നടക്കുന്ന ബിസിസിഐയുടെ നേതൃത്വത്തിലുള്ള മെഗാ ലേലത്തിൽ ഐപിഎല്ലിന്റെ പ്രക്ഷേപണാവകാശം സ്വന്തമാക്കാൻ കൊമ്പുകോർക്കും. ഏകദേശം 7.7 ബില്യണ്‍ ഡോളർ (ഏകദേശം 59,000 കോടി രൂപ) ലേലത്തിനായി ചെലവഴിക്കേണ്ടി…

വില്യംസണ് കോവിഡ്; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കില്ല

ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കെയ്ന്‍ വില്യംസണിന് കോവിഡ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വളരെ നിര്‍ണായകമായ രണ്ടാം ടെസ്റ്റില്‍ വില്യംസണ്‍ കളിക്കില്ല. വില്യംസണ്‍ മാറിനില്‍ക്കുന്നത് ടീമിനെ ബാധിക്കുമെന്ന് ഉറപ്പാണ്. അദ്ദേഹം എത്രത്തോളം…