Category: Sports

140 പന്തില്‍ 309 റണ്‍സ്! റെക്കോര്‍ഡിട്ട് ഓസ്‌ട്രേലിയന്‍ താരം സ്റ്റീഫൻ നീറോ

ബ്രിസ്‌ബെയ്ന്‍: കാഴ്ച പരിമിതിയുള്ളവരുടെ ഏകദിന ക്രിക്കറ്റ് പോരാട്ടത്തില്‍ ഓസ്ട്രേലിയൻ ഓപ്പണിങ് ബാറ്റ്മാൻ സ്റ്റീഫൻ നീറോ ലോകറെക്കോർഡ് സ്ഥാപിച്ചു. ബ്ലൈന്‍ഡ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡ് സ്റ്റീഫന്റെ പേരിലാണിപ്പോൾ. ഏകദിനത്തിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയാണ് അദ്ദേഹം അപൂർവ നേട്ടം കൈവരിച്ചത്.…

വനിതാ ലോകകപ്പിന്റെ മത്സരങ്ങൾ മുംബൈ, ഗോവ, ഭുവനേശ്വർ എന്നിവിടങ്ങളിൽ നടക്കും

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പ് ഫൈനൽ ഒക്ടോബർ 30ന് നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കും. രണ്ട് സെമി ഫൈനലുകൾ ഗോവയിലാണ് നടക്കുക. ഒക്ടോബർ 11ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ മൂന്ന് മത്സരങ്ങൾക്ക് ഭുവനേശ്വർ…

ലക്ഷ്യ സെന്നിനെ വീഴ്ത്തി മലയാളി താരം പ്രണോയ്

ജക്കാർത്ത: ഇന്തോനീഷ്യ ഓപ്പൺ ബാഡ്മിന്റനിൽ ഇന്ത്യയുടെ ഒന്നാം നമ്പർ താരം ലക്ഷ്യ സെന്നിനെ എച്ച്എസ് പ്രണോയ് പരാജയപ്പെടുത്തി. രണ്ടാം റൗണ്ടിൽ ലോക എട്ടാം നമ്പർ താരമായ സെന്നിനെ 21-10, 21-9 എന്ന സ്കോറിനാണ് പ്രണോയ് പരാജയപ്പെടുത്തിയത്. നിലവിൽ ലോക റാങ്കിങിൽ 23-ാം…

ഫാൻസ്‌ ലിസ്റ്റിൽ തായ്‌വാനോ ചൈനീസോ? ലോകകപ്പ് സംഘാടകരുടെ നടപടിക്കെതിരെ തായ്‌വാന്‍

തായ്‌പേയ് സിറ്റി: വരാനിരിക്കുന്ന 2022 ഖത്തർ ഫുട്ബോൾ ലോകകപ്പിൽ തായ്‌വാനിലെ ആരാധകരെ ചൈനീസ് ആരാധകരായി പട്ടികപ്പെടുത്താനുള്ള ലോകകപ്പ് സംഘാടകരുടെ തീരുമാനത്തെ തായ്‌വാന്‍ അപലപിച്ചു. ഖത്തറിന്റെ തീരുമാനത്തെ തായ്‌വാന്‍ തള്ളി. തായ്‌വാന്റെ മേൽ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് ഖത്തറിന്റെ തീരുമാനമെന്ന്…

ഖത്തർ ലോകകപ്പ് 2022; ടിക്കറ്റ് ലഭിച്ചവർക്ക് പണമടയ്ക്കാനുള്ള സമയപരിധി നീട്ടി

ഖത്തർ : ലോകകപ്പ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് ലഭിച്ചവർക്ക് പണമടയ്ക്കാനുള്ള സമയപരിധി നീട്ടി. സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് തീരുമാനം. പണമടയ്ക്കുന്നതിനുള്ള പുതിയ പരിധി ഫിഫ വ്യക്തമാക്കിയിട്ടില്ല. ടിക്കറ്റ് വിൽപ്പനയുടെ രണ്ടാം ഘട്ടത്തിൽ ടിക്കറ്റ് ലഭിച്ചവർക്ക് ഇന്ന് വരെ പണമടയ്ക്കാൻ സമയം അനുവദിച്ചിരുന്നു. എന്നാൽ…

ഫുട്ബോൾ ആവേശത്തിലേക്ക്; ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക പോസ്റ്ററുകൾ പുറത്തിറക്കി

ഖത്തർ : അറബ് സംസ്കാരവും ലോകകപ്പ് ആവേശവും സംയോജിപ്പിച്ച് ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക പോസ്റ്ററുകൾ പുറത്തിറക്കി. ഖത്തർ കലാകാരി ബുതയ്ന അൽ മുഫ്ത ആണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. ലോകകപ്പ് വേദികളും ചിഹ്നങ്ങളും ക്രമീകരിച്ചതുപോലെ, അറബ് സംസ്കാരമാണ് ഔദ്യോഗിക പോസ്റ്റുകളുടെയും മുഖമുദ്ര.…

ചുവപ്പുകാർഡ് കാണിച്ച റഫറിയെ കളിക്കാരും ആരാധകരും ചേർന്ന് തല്ലി; തുടർന്ന് മരണം

സാൽവദോർ : മത്സരത്തിനിടെ ചുവപ്പ് കാർഡ് കാണിച്ച റഫറിയെകളിക്കാരും ആരാധകരും ചേർന്ന് മർദ്ദിച്ചു. തുടർന്ന് അദ്ദേഹം കൊലപ്പെട്ടു. എൽ സാൽവഡോറിലാണ് സംഭവം. 63 കാരനായ ഹോസെ അർണാൾഡോ അനയയാണ് കൊല്ലപ്പെട്ടത്. സാൻ സാൽവഡോറിലെ മിറാമോണ്ട് ടോലൂക്ക സ്റ്റേഡിയത്തിൽ നടന്ന പ്രാദേശിക മത്സരം…

അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിൽ സഞ്ജു സാംസണ്‍ ഇടം നേടി

അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിൽ സഞ്ജു സാംസണ്‍ ഇടം നേടി. റിഷഭ് പന്തിന് പകരമാണ് സഞ്ജു സാംസൺ ടീമിലെത്തിയത്. നിലവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത് പന്താണ്. പന്തിൻറെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനാകും. ഭുവനേശ്വർ കുമാറായിരിക്കും വൈസ് ക്യാപ്റ്റൻ .…

തിരിച്ചുവരവ് ഗംഭീരമാക്കി നീരജ് ചോപ്ര; ദേശീയ റെക്കോഡ് തിരുത്തി താരം

ടോക്കിയോ ഒളിമ്പിക്സിന് മാസങ്ങൾക്ക് ശേഷം ഗംഭീര തിരിച്ചു വരവ് നടത്തി ഇന്ത്യയുടെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര. ഫിൻലൻഡിൽ നടന്ന പാവോ നൂർമി ഗെയിംസിൽ ജാവലിനിൽ 89.30 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ നേടിയ നീരജ് സ്വന്തം ദേശീയ…

വിമ്പിൾഡനിൽ കളിക്കാൻ സെറീന; ഒരു വർഷം ഇടവേള, 40–ാം വയസ്സിൽ തിരിച്ചുവരവ്

ലണ്ടൻ: വിമ്പിൾഡൻ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ അമേരിക്കൻ താരം സെറീന വില്യംസിന് വൈൽഡ് കാർഡ് പ്രവേശനം. ഇതോടെ, പരിക്കിനെ തുടർന്ന് ഒരു വർഷത്തിലേറെയായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന 40കാരിയായ സെറീനയുടെ മടങ്ങിവരവിന് സെന്റർ കോർട്ട് വേദിയാവും. ചാമ്പ്യൻഷിപ്പ് 27ന് ആരംഭിക്കും.