Category: Sports

നെയ്മർ വിരമിക്കലിന് തയ്യാറെടുക്കുകയാണെന്ന് സഹതാരം റോഡ്രിഗോ

നെയ്മർ വിരമിക്കലിന് തയ്യാറെടുക്കുകയാണെന്ന് റോഡ്രിഗോ ഒരു അഭിമുഖത്തിൽ പറഞ്ഞു. വിരമിക്കുമ്പോൾ 10-ാം നമ്പർ ജഴ്സി നൽകാമെന്ന് നെയ്മർ വാഗ്ദാനം ചെയ്തതായും റോഡ്രിഗോ പറഞ്ഞു. നെയ്മർ വിരമിക്കാൻ തയ്യാറെടുക്കുകയാണെന്ന് പറഞ്ഞപ്പോൾ, ശരിയായ ഉത്തരം നൽകാൻ കഴിഞ്ഞില്ലെന്നും റോഡ്രിഗോ പറഞ്ഞു. ഖത്തറിൽ നടക്കുന്ന ലോകകപ്പിന്…

ട്രാൻസ്ജെൻഡർ അത്ലറ്റുകൾക്ക് വനിതാ നീന്തലിൽ നിന്ന് വിലക്കേർപ്പെടുത്തി ഫിന

ട്രാൻസ്ജെൻഡർ അത്ലറ്റുകൾക്ക് വനിതാ എലൈറ്റ് റേസുകളിൽ നിന്ന് വിലക്കേർപ്പെടുത്തി. ലോക നീന്തൽ ഗവേണിംഗ് ബോഡി ‘ഫിന’ പ്രായപൂർത്തിയായ അത്ലറ്റുകൾക്കാണ് വിലക്കേർപ്പെടുത്തിയത്. ട്രാൻസ്ജെൻഡർ വിഭാഗത്തിന് വനിതാ കളിക്കാരേക്കാൾ കൂടുതൽ ക്ഷമതയുള്ള പശ്ചാത്തലത്തിലാണ് തീരുമാനം. ബുഡാപെസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന ലോക ചാമ്പ്യൻ ഷിപ്പിലെ അസാധാരണ ജനറൽ…

ട്വന്റി 20; മഴ കളി മുടക്കി, ഇന്ത്യയും ദക്ഷിണാഫ്രിക്കയും പരമ്പര പങ്കിട്ടു

ബംഗളൂരു: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. ഇതോടെ പരമ്പര സമനിലയിൽ കലാശിച്ചു. കനത്ത മഴ കാരണം മൂന്ന് ഓവറുകൾ മാത്രമേ കളിക്കാൻ കഴിഞ്ഞുള്ളൂ. ഇന്ത്യയും ദക്ഷിണാഫ്രിക്കയും രണ്ട് മത്സരങ്ങൾ വീതം ജയിച്ച് പരമ്പര പങ്കിട്ടു. ടോസ്…

മഴ; ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 മത്സരം 19 ഓവറാക്കി ചുരുക്കി

തുടർച്ചയായ അഞ്ചാം തവണയാണ് ക്യാപ്റ്റൻ റിഷഭ് പന്ത് ടോസ് നഷ്ടപ്പെടുത്തുന്നത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നനഞ്ഞ ഔട്ട്ഫീൽഡ് കാരണം സമയം നഷ്ടപ്പെട്ടതിനാൽ മത്സരം ഓരോ ടീമിനും 19 ഓവറായി ചുരുക്കി. യാതൊരു മാറ്റവുമില്ലാതെയാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങുന്നത്.…

‘ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് വനിതാ ടീം നിർബന്ധമാക്കണം’

ഫ്രാഞ്ചൈസികൾക്ക് വനിതാ ടീം നിർബന്ധമാക്കണമെന്ന് ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി. എല്ലാ ഫ്രാഞ്ചൈസികൾക്കും വനിതാ ടീം ഉണ്ടെങ്കിൽ, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ശക്തി വർദ്ധിക്കുമെന്നും ഇത് ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്നും മുൻ ചെയർമാൻ പറഞ്ഞു. “ഈ…

ഓറിയോണ്‍ കീച്ച് സിംഗ്; കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് യുവരാജ് സിംഗ്

ആദ്യമായി കുഞ്ഞിൻ്റെ ചിത്രം പങ്കുവച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ഭാര്യ ഹേസൽ കീച്ചിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങളാണ് യുവരാജ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഹേസിലിനും യുവിക്കും കുഞ്ഞ് പിറന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഫാദേഴ്സ് ഡേയിലാണ് അവർ മകനെ തങ്ങളുടെ…

ഇന്ത്യ- സൗത്ത് ആഫ്രിക്ക അഞ്ചാം ടി20യിൽ ടോസ് നേടിയത് ആരെന്നറിയാം

ഇന്ത്യ- സൗത്ത് ആഫ്രിക്ക ടി20 പരമ്പരയുടെ ഫൈനലിൽ ടോസ് നേടി സൗത്ത് ആഫ്രിക്ക. സൗത്ത് ആഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുത്തു. ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ തോറ്റിരുന്നു. ഇരുടീമുകളും രണ്ട് മത്സരങ്ങൾ വീതം ജയിച്ചിട്ടുണ്ട്.

ലോ​ക​ക​പ്പ്​ ടി​ക്ക​റ്റ്; മൂന്നാം ഘട്ടത്തിൽ ഫസ്റ്റ് കം ഫസ്റ്റ്

ദോ​ഹ: ആദ്യ രണ്ട് ഘട്ടങ്ങളിലും ലോകകപ്പിനുള്ള ടിക്കറ്റ് ലഭിക്കാത്ത ആരാധകർ നിരാശരാകേണ്ടെന്ന് ഫിഫ. ടിക്കറ്റ് ലഭിക്കാത്തവർക്കായി വിൽപ്പനയുടെ മൂന്നാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് ഫിഫ വെബ്സൈറ്റിൽ അറിയിച്ചു. ആദ്യ രണ്ട് ഘട്ടങ്ങളിലായി റാൻഡം നറുക്കെടുപ്പിലൂടെയും മൂന്നാം ഘട്ടത്തിൽ ആദ്യം വരുന്നവർക്ക് ആദ്യം…

ഇന്ത്യ- സൗത്ത് ആഫ്രിക്ക ടി20 പരമ്പര; ”ഫൈനൽ” പോരാട്ടം ഇന്ന്

ബാംഗ്ലൂർ : ഇന്ത്യ- സൗത്ത് ആഫ്രിക്ക ടി20 പരമ്പരയുടെ ഫൈനൽ ഇന്ന് വൈകിട്ട് 7 മണിക്ക് ബെംഗളൂരുവിൽ നടക്കും. നല്ല മഴയുള്ള ബാംഗ്ലൂരിലും കാലാവസ്ഥ പ്രതികൂലമാകാൻ സാധ്യതയുണ്ട്. ഇരുടീമുകളും രണ്ട് മത്സരങ്ങൾ ജയിച്ചതോടെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഫൈനലിൽ അവസാന മത്സരം കളിക്കാനുള്ള…

കുര്‍തനെ ഗെയിംസില്‍ സ്വര്‍ണം നേടി നീരജ് ചോപ്ര

ഫിൻലാൻഡ്: ഫിൻലാൻഡിൽ നടന്ന കുര്‍തനെ ഗെയിംസിൽ ഇന്ത്യയുടെ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര സ്വർണ്ണ മെഡൽ നേടി. ജാവലിൻ ത്രോയിൽ 86.69 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണം നേടിയത്. കഴിഞ്ഞ വർഷത്തെ ഗെയിംസിൽ 86.79 മീറ്റർ എറിഞ്ഞാണ്…