Category: Sports

ടെസ്റ്റിലെ ”വിരാടിസ”ത്തിന് 11 വയസ്

ടെസ്റ്റ് അരങ്ങേറ്റത്തിൻ്റെ 11-ാം വാർഷികം ആഘോഷിച്ച് വിരാട് കോഹ്ലി. 2011 ജൂൺ 20ന് ജമൈക്കയിലെ സബീന പാർക്കിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഡൽഹി ബാറ്റർ ഇന്ത്യയ്‌ക്കായി വെള്ള ജഴ്സി അണിഞ്ഞത്. അതിനുശേഷം ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ടെസ്റ്റ് അരങ്ങേറ്റത്തിൻറെ…

വാൽസ്കിസ് ചെന്നൈയിൻ വിട്ടു

ചെന്നൈയിൻ സ്ട്രൈക്കറായ വാൽസ്കിസ് ഇനി ചെന്നൈയിൻ എഫ്.സിക്കൊപ്പമില്ല. ക്ലബ്ബ് വിടുകയാണെന്ന് താരം അറിയിച്ചു. എല്ലാ നല്ല ഓർമ്മകൾക്കും ചെന്നൈയിനോട് നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്ന് വാൽസ്കിസ് പറഞ്ഞു. മറീന അരീന മിസ് ചെയ്യുമെന്നും വാൽസ്കിസ് പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി രണ്ട് സീസണുകളിലായി ചെന്നൈയിന്…

മലയാളി താരം ആഷിഖ് കുരുണിയൻ 5 വർഷത്തെ കരാറിൽ മോഹൻ ബഗാനിൽ

കൊൽക്കത്ത: ബെംഗളൂരു എഫ്സിയുടെ മലയാളി താരം ആഷിഖ് കുരുണിയൻ കൊൽക്കത്ത ക്ലബ്ബ് എടികെ മോഹൻ ബഗാനിൽ ചേർന്നു. ബഗാനുമായി അഞ്ച് വർഷത്തെ കരാറിലാണ് ഒപ്പുവച്ചത്. ആഷിഷ് റായിയും ഹൈദരാബാദ് എഫ്സിയിൽ നിന്ന് ബഗാനിൽ ചേർന്നു. ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങളിൽ…

ഇന്ത്യൻ ഫുട്ബോൾ ടീമും ബ്ലാസ്റ്റേഴ്സും നേർക്കുനേർ; കൊച്ചിയിൽ സൗഹൃദ മത്സരം

കൊച്ചി: സെപ്റ്റംബറിൽ കൊച്ചിയിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടും. ദേശീയ ടീം കേരളത്തിൽ പരിശീലന ക്യാമ്പ് നടത്തുമെന്ന് മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാച് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കോമനോവിച്ച്…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

മയോര്‍ക: മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽപ്പെട്ടു. 14 കോടി രൂപ വിലമതിക്കുന്ന ബുഗട്ടി വെയ്റോൺ ആണ് മയോർക്കയിലെ താരത്തിന്റെ വസതിയിൽ വച്ച് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ക്രിസ്റ്റ്യാനോ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമിത വേഗതയിൽ…

ഫിഫ പ്രതിനിധികൾ ഇന്ത്യയിൽ; നിർണായക ചർച്ചകൾ നടത്തും

ന്യൂഡൽഹി : ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിലെ പ്രശ്നങ്ങൾ വിലയിരുത്താൻ ഫിഫ, എഎഫ്സി പ്രതിനിധികൾ ഇന്ത്യയിൽ പ്രധാന ചർച്ചകൾ നടത്തും. പ്രതിനിധികൾ പ്രഫുൽ പട്ടേൽ, എഐഎഫ്എഫ് ഉദ്യോഗസ്ഥർ എന്നിവരുമായി നിർണായക ചർച്ച നടത്തും. ഒപ്പം പുതിയ ഭരണസമിതിയുമായും ചർച്ച നടത്തുന്നതാണ്. അവസാന ആഴ്ചകളിൽ…

കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യന്‍ ഹോക്കി ടീമിനെ മന്‍പ്രീത് നയിക്കും

ന്യൂഡൽഹി : ജൂലൈ 28 മുതൽ ഓഗസ്റ്റ് 8 വരെ ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമില്‍വെച്ചാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത്. ഗെയിംസിലേക്ക് ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. സീനിയർ താരങ്ങളുടെ മികച്ച നിരയാണ് ഇന്ത്യ അയക്കുന്നത്. ഫെബ്രുവരിയിൽ ഹോക്കി ഫെഡറേഷൻ ഓഫ് ഇന്ത്യ രണ്ടാം…

ഖത്തര്‍ ലോകകപ്പ്; കളിക്കാര്‍ക്കെതിരെയുള്ള സൈബർ ആക്രമണം തടയാന്‍ ഫിഫ

ഖത്തർ : ഖത്തർ ലോകകപ്പിൽ കളിക്കുന്ന താരങ്ങൾക്കും ഒഫീഷ്യലുകൾക്കുമെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായിട്ടുള്ള പ്രചാരണം തടയാൻ ഫിഫ പദ്ധതി പ്രഖ്യാപിച്ചു. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കളിക്കാർക്കെതിരെ വംശീയവും വിവേചനപരവുമായ സൈബർ ബുള്ളിയിംഗ് തടയുകയാണ് ലക്ഷ്യം. കഴിഞ്ഞ യൂറോ 2020,…

വേഗം തന്നെ എഐഎഫ്എഫ് തിരഞ്ഞെടുപ്പ് നടത്തും

ന്യൂഡൽഹി : എഐഎഫ്എഫിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പ് സുപ്രീം കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റർമാരുടെ സമിതി ഉടൻ നടത്തും. ഇതുമായി ബന്ധപ്പെട്ട് ഭരണസമിതി ഇന്ന് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ജസ്റ്റിസ് അനിൽ ദവെ (മുൻ ജഡ്ജി, സുപ്രീം കോടതി ഓഫ് ഇന്ത്യ)…

400 മീറ്റര്‍ നീന്തൽ; കാത്തി ലെഡേക്കി വീണ്ടും ലോകചാമ്പ്യന്‍

ബുദാപെസ്റ്റ്: വനിതകളുടെ 400 മീറ്റർ നീന്തലിൽ അമേരിക്കയുടെ കാത്തി ലെഡെക്കി വീണ്ടും ലോകചാമ്പ്യനായി. മൂന്ന് മിനിറ്റ് 58.15 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ലെഡെക്കി ഹംഗറിയിലെ ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്. ലോക ചാമ്പ്യൻഷിപ്പിലെ താരത്തിന്റെ 16മത്തെ സ്വർണമാണിത്. കാനഡയുടെ സമ്മർ…