Category: Sports

മെസിയെ ഭീഷണിപ്പെടുത്തിയ മെക്സിക്കൻ ബോക്സർ ക്ഷമ ചോദിച്ചു

ദോഹ: മെക്സിക്കോയുടെ ദേശീയ ജേഴ്സിയെ അപമാനിച്ചെന്നാരോപിച്ച് അർജന്‍റീന ക്യാപ്റ്റൻ ലയണൽ മെസിയെ പരസ്യമായി ഭീഷണിപ്പെടുത്തിയ മെക്സിക്കൻ ബോക്സർ കാനലോ അൽവാരസ് ക്ഷമാപണം നടത്തി. മെക്സിക്കോ-അർജന്‍റീന മത്സരത്തിന് ശേഷം ലോക്കർ റൂമിൽ നടന്ന വിജയാഘോഷത്തിനിടെ മെസിയും കൂട്ടരും ജേഴ്സിയെ അപമാനിച്ചുവെന്ന് അൽവാരസ് ആരോപിച്ചിരുന്നു.…

ലോകകപ്പിൽ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ജര്‍മനി; എതിരാളികളായി കോസ്റ്റാറിക്ക

ദോഹ: ലോകകപ്പ് ഫുട്ബോളിൽ നോക്കൗട്ട് റൗണ്ട് കടക്കാനുള്ള അവസാന പോരാട്ടത്തിന് ബൂട്ടുകെട്ടി ജർമനി, ബെൽജിയം, ക്രൊയേഷ്യ ടീമുകൾ. മൊറോക്കോ, ജപ്പാൻ, കോസ്റ്റാറിക്ക ടീമുകളും ഒപ്പമുണ്ട്. ഗ്രൂപ്പ് ഇ, എഫ് എന്നിവയിലായിരിക്കും മത്സരങ്ങൾ നടക്കുക. ഗ്രൂപ്പ് ഇയിൽ ജർമനി കടുത്ത പ്രതിസന്ധിയിലാണ്. അവസാന…

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ ആശുപത്രിയില്‍; ആരോഗ്യനില ഗുരുതരമല്ല

സാവോ പോളോ: ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയെ അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർബുദ ബാധിതനാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അറിയിച്ചു. പെലെയുടെ മകളാണ് ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ‘അച്ഛൻ ചികിത്സയ്ക്കായി ആശുപത്രിയിലാണ്. ആരോഗ്യനില ഗുരുതരമല്ല’ പെലെയുടെ മകൾ സോഷ്യൽ…

പ്രീക്വാട്ടറിലേക്ക് ജയിച്ച് കയറി അർജൻ്റീന; പോളണ്ടിനെതിരെ ജയം

ഖത്തര്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കി അർജൻ്റീന. പോളണ്ടിനെതിരെ നടന്ന നിർണായക മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് മെസിയും ടീമും ജയം നേടിയത്. ഇതോടെ ഗ്രൂപ്പ് സിയിൽ അർജൻ്റീന ഒന്നാം സ്ഥാനത്തെത്തി.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബിലേക്കെന്ന് സൂചന; പ്രതിഫലം 3400 കോടി

സൗദി: പോര്‍ച്ചുഗീസ് സൂപ്പ‍ര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൗദി ക്ലബ് സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ട്. 3400 കോടി രൂപയ്ക്ക് റൊണാൾഡോ അൽ നാസറില്‍ ചേരുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുപ്പത്തിയേഴുകാരനായ താരത്തിന്‍റെ 2 വര്‍ഷത്തേക്കുള്ള ട്രാൻസ്ഫർ ജൂണിന് ശേഷമാകും നടക്കുക. 400…

ടെസ്റ്റ് പരമ്പരയ്ക്കായി പാകിസ്ഥാനിലെത്തിയ ഇംഗ്ലണ്ട് താരങ്ങൾക്ക് അജ്ഞാത വൈറസ് ബാധ

ഇസ്‌ലാമാബാദ്: പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഇംഗ്ലണ്ടിന് തിരിച്ചടി. ബെൻ സ്റ്റോക്സ് ഉൾപ്പെടെ ഇംഗ്ലണ്ട് ടീമിലെ 12 ഓളം പേർക്ക് രോഗം ബാധിച്ചതിനെ തുടർന്ന് പരിശീലനം നിർത്തിവച്ചതായാണ് റിപ്പോർട്ട്. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഉൾപ്പെടെയുള്ള താരങ്ങൾക്കും…

ജീവന്മരണ പോരാട്ടത്തിന് അർജന്‍റീന; എതിരാളികളായി പോളണ്ട്

ദോഹ: ഖത്തർ ലോകകപ്പിൽ അർജന്‍റീനയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം. പോളണ്ടിനെതിരെ ജയം നേടിയാൽ മാത്രമേ ടീമിന് അടുത്ത റൗണ്ടിലേക്ക് കടക്കാനാവൂ. സമനില വഴങ്ങിയാൽ സൗദി അറേബ്യ-മെക്സിക്കോ മത്സരത്തിന്‍റെ ഫലത്തെ ആശ്രയിക്കേണ്ടി വരും. ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്തുള്ള പോളണ്ടിന് സമനിലയായാലും അടുത്ത…

ഖത്തർ ലോകകപ്പ്; ഇംഗ്ലണ്ടും അമേരിക്കയും പ്രീ ക്വാർട്ടറിൽ

ദോഹ: ലോകകപ്പിൽ ബി ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ടും അമേരിക്കയും പ്രീ ക്വാർട്ടറിൽ കടന്നു. വെയ്ൽസിനെ മൂന്ന് ഗോളിന് തകർത്താണ് ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിലെത്തിയത്. അവസാനഘട്ടത്തില്‍ ഇറാനെ പരാജയപ്പെടുത്തിയാണ് അമേരിക്ക അടുത്ത റൗണ്ടിലേക്ക് കടന്നത്. ഒരു ഗോളിനാണ് അമേരിക്കയുടെ വിജയം. ആദ്യപകുതിയിലെ വെയ്ല്‍സിന്റെ…

പൊരുതി നേടി സെന​ഗൽ; നോക്കൗട്ട് ഉറപ്പാക്കി നെതർലൻഡ്‌സ്‌

ദോഹ: ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് എയിൽ നിന്ന് സെനഗലും നെതർലൻഡ്‌സും  പ്രീക്വാർട്ടറിലേക്ക് കുതിച്ചു. പ്രീക്വാർട്ടർ  ഉറപ്പിക്കാൻ വിജയം അനിവാര്യമായ സെനഗൽ, ഇക്വഡോറിനെ (2-1) ആണ് തളച്ചത്.  ആതിഥേയരായ ഖത്തറിനെ രണ്ട്‌ ഗോളിന്‌ തോൽപിച്ചാണ് (2-0) നെതർലൻഡ്‌സ് അവസാന പതിനാറിൽ സ്ഥാനംപിടിച്ചത്. ഇതോടെ…

വിഖ്യാത ഫ്രഞ്ച് പരിശീലകൻ ആഴ്സെൻ വെം​ഗർ ഇന്ത്യയിലെത്തുന്നതായി റിപ്പോർട്ട്

വിഖ്യാത ഫ്രഞ്ച് ഫുട്‌ബോൾ പരിശീലകൻ ആഴ്സെൻ വെം​ഗർ ഇന്ത്യയിലെത്തുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ നടക്കുന്ന വിവിധ യൂത്ത് ഡെവലപ്മെന്റ് പ്രോ​ഗ്രാമുകളിൽ നിർദ്ദേശങ്ങൾ നൽകാനാണ് അദ്ദേഹം വരുന്നതെന്നാണ് റിപ്പോർട്ട്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് ഡൽഹിയിൽ ഐ-ലീ​ഗ്…