Category: Sports

ഫിഫ ലോകകപ്പ്; ബ്രസീൽ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു, റോബർട്ടോ ഫിർമിനോ പുറത്ത്

റിയോ ഡി ജനീറോ: ഫിഫ ലോകകപ്പിനുള്ള ബ്രസീലിന്‍റെ ടീമിനെ പ്രഖ്യാപിച്ചു. ബ്രസീൽ കോച്ച് ടിറ്റെ 26 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സൂപ്പർ താരം നെയ്മർ ഉൾപ്പെടെ പ്രതീക്ഷിച്ച മിക്ക താരങ്ങളും ഉൾപ്പെട്ട ടീമിൽ ലിവർപൂൾ താരം റോബർട്ടോ ഫിർമിനോയുടെ അഭാവം ശ്രദ്ധേയമാണ്.…

ചാമ്പ്യന്‍സ് ലീഗ്; പ്രീക്വാർട്ടർ മത്സരങ്ങൾക്ക് കളമൊരുങ്ങി

ഇസ്താംബുള്‍: 2022-23 യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ പ്രീക്വാർട്ടർ മത്സരങ്ങൾക്ക് കളമൊരുങ്ങി. നിലവിലെ ചാംപ്യൻമാരായ റയൽ മാഡ്രിഡ് ലിവർപൂളിനെ നേരിടും. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിന്‍റെ തനിയാവര്‍ത്തനമാണ് ഈ മത്സരം. ഫ്രഞ്ച് വമ്പൻമാരായ പി.എസ്.ജി ബയേണ്‍ മ്യൂണിക്കിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ…

രോഹിതിനെ കാണാൻ ഗ്രൗണ്ടിൽ ഇറങ്ങി; ആരാധകന് 6 ലക്ഷം പിഴ

മെൽബൺ: ടി20 ലോകകപ്പ് സൂപ്പർ 12 റൗണ്ടിലെ ഇന്ത്യയുടെ അവസാന മത്സരത്തിനിടെ, ക്യാപ്റ്റൻ രോഹിത് ശർമയെ പിടിക്കാൻ ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ആരാധകനെതിരെ ശക്തമായ നടപടി. സിംബാബ്‌‍വെയ്ക്കെതിരായ മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്നാണ് ആൺകുട്ടി ഗ്രൗണ്ടിലെത്തിയത്. കുട്ടി കരഞ്ഞുകൊണ്ട് ഇന്ത്യൻ ക്യാപ്റ്റന്‍റെ മുന്നിലേക്ക്…

ഐസിസിയുടെ ഒക്ടോബറിലെ മികച്ച താരമായി വിരാട് കോഹ്ലി

മെല്‍ബണ്‍: ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ഒക്ടോബർ മാസത്തെ ഐസിസിയുടെ ഏറ്റവും മികച്ച കളിക്കാരനായി ഇന്ത്യയുടെ വിരാട് കോഹ്ലി. ഇതാദ്യമായാണ് കോഹ്ലി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടത്. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലർ, സിംബാബ്വെയുടെ സിക്കന്ദർ റാസ എന്നിവരെ പിന്തള്ളിയാണ് കോഹ്ലി പുരസ്കാരത്തിന് അർഹനായത്.…

ലൈംഗികാതിക്രമം; ശ്രീലങ്കന്‍ താരം ദനുഷ്‌ക ഗുണതിലകയെ സസ്പെൻഡ് ചെയ്തു

സിഡ്നി: ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിൽ അറസ്റ്റിലായ ശ്രീലങ്കൻ ക്രിക്കറ്റ് താരം ദനുഷ്‌ക ഗുണതിലകയെ എല്ലാത്തരം ക്രിക്കറ്റ് ഫോർമാറ്റിൽ നിന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സസ്പെൻഡ് ചെയ്തു. തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് താരത്തെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി ബോർഡ് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചത്.…

ഐഎസ്എൽ; എടികെ-മുംബൈ മത്സരം സമനിലയില്‍ പിരിഞ്ഞു

മുംബൈ: ആവേശകരമായ ഐഎസ്എൽ മത്സരത്തിൽ എടികെ മോഹൻ ബഗാനുമായി മുംബൈ സിറ്റി സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി. മത്സരത്തിന്‍റെ നാലാം മിനിറ്റിൽ തന്നെ മുംബൈ ആദ്യ ഗോൾ നേടി. ലാലിയന്‍സുല ചാങ്‌തെയുടെ ലോംഗ് റേഞ്ചർ ക്രോസ്ബാറിൽ തട്ടി…

പുള്ളാവൂരില്‍ റൊണാള്‍ഡോയും; മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകളേക്കാൾ ഉയരം

മലപ്പുറം: കനത്ത മഴയിൽ കോഴിക്കോട് കൊടുവള്ളി പുള്ളാവൂരില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ടും സ്ഥാപിച്ചു. നേരത്തെ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾക്ക് തൊട്ടടുത്താണ് റൊണാൾഡോയുടെ ആരാധകർ കട്ട് ഔട്ട് ഉയർത്തിയത്. ഒരു ഉത്സവാന്തരീക്ഷമാണ് ഇപ്പോൾ പ്രദേശത്ത് നിലനിൽക്കുന്നത്. മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകളേക്കാൾ…

ഇന്ത്യ ടി-20 ലോകകപ്പ് സെമിയിൽ; സിംബാബ്‌വെക്കെതിരെ മിന്നും ജയം

സിഡ്‌നി: ടി20 ലോകകപ്പിൽ സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജയം. 71 റൺസിനാണ് ജയം. 187 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ സിംബാബ്‌വെ 115…

കട്ടൗട്ട് വിവാദത്തിൽ വഴിത്തിരിവ്; നീക്കാൻ പറഞ്ഞിട്ടില്ലെന്ന് പഞ്ചായത്ത്

കോഴിക്കോട്: പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾ നീക്കം ചെയ്യാൻ ചാത്തമംഗലം പഞ്ചായത്ത് നിർദ്ദേശം നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ പുഴയും പുഴയോരവും കൊടുവള്ളി മുനിസിപ്പാലിറ്റിക്ക് കീഴിലാണെന്ന വിശദീകരണവുമായി നഗരസഭാ ചെയർമാൻ. പുഴ കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ അധികാരപരിധിയിലാണെന്നും ഇരുകരകളിലുമുള്ള പുറമ്പോക്ക്…

65 അടി ഉയരം; സ്ഥാപിച്ചതിന് പിന്നാലെ ഒടിഞ്ഞു വീണ് മെസിയുടെ കട്ടൗട്ട്

മലപ്പുറം: അർജന്‍റീന താരം ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ തകർന്നുവീണു. മലപ്പുറം എടക്കര മുണ്ടയിൽ ആണ് സംഭവം. സിഎൻജി റോഡിന്‍റെ സമീപമാണ് 65 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചത്. പ്രദേശത്തെ അർജന്‍റീന ആരാധകർ കട്ടൗട്ട് സ്ഥാപിക്കൽ ആഘോഷമായാണ് നടത്തിയത്. എന്നാൽ…