Category: Sports

പൊള്ളാർഡ് ഐപിഎല്ലിൽനിന്ന് വിരമിച്ചു; ബാറ്റിങ് കോച്ചായി മുംബൈ ഇന്ത്യൻസിനൊപ്പം തുടരും

വെറ്ററൻ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിരമിച്ചു. മുംബൈ ഇന്ത്യൻസിനൊപ്പം ഐപിഎൽ യാത്ര ആരംഭിച്ച പൊള്ളാർഡ് അതേ ടീമിൽനിന്ന് തന്നെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. മുംബൈ ഇന്ത്യൻസുമായുള്ള ആത്മബന്ധം കണക്കിലെടുത്ത് ബാറ്റിങ് കോച്ചായി തുടരാനുള്ള മാനേജ്മെന്‍റിന്‍റെ…

ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു; ശരത് കമലിന് ഖേൽരത്‌ന, പ്രണോയിക്കും എൽദോസിനും അർജുന

ന്യൂഡൽഹി: ഈ വർഷത്തെ ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്കാരം ടേബിൾ ടെന്നീസ് താരം ശരത് കമലിന് ലഭിച്ചു. ഈ വർഷം ബർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ശരത് കമൽ 4…

പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ; പരാതിയിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർ

കോഴിക്കോട്: പുള്ളാവൂർ പുഴയിൽ മെസി, നെയ്മർ, റൊണാൾഡോ എന്നിവരുടെ കട്ടൗട്ട് സ്ഥാപിച്ചതിൽ ഇടപെട്ട് കോഴിക്കോട് ജില്ലാ കളക്ടർ. കട്ടൗട്ട് വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർ നരസിഹുഗാരി തേജ് ലോഹിത് റെഡ്ഡി, കൊടുവള്ളി നഗരസഭയ്ക്ക് കത്തയച്ചു. അഭിഭാഷകൻ ശ്രീജിത് പെരുമന…

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നെന്ന സൂചന നല്‍കി ഡേവിഡ് വാര്‍ണര്‍

സിഡ്‌നി: ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് വാർണർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നതായി സൂചന. അടുത്ത വർഷം ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയോടെ വാർണർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ടോക്ക് ഷോയിൽ പങ്കെടുക്കവെയാണ് വാർണർ ഇക്കാര്യം അറിയിച്ചത്.…

ഐ.സി.സി ട്വന്റി 20 ലോകകപ്പ് ലോക ഇലവനെ പ്രഖ്യാപിച്ചു

സിഡ്‌നി: 2022ലെ ടി20 ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉൾപ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ടൂർണമെന്‍റ് ഇലവനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ട്-പാകിസ്ഥാൻ ഫൈനലിന് ശേഷമാണ് ടൂർണമെന്‍റ് ഇലവനെ പ്രഖ്യാപിച്ചത്. രണ്ട് ഇന്ത്യൻ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിരാട് കോഹ്ലി, സൂര്യകുമാർ…

ഗ്ലെൻ മാക്സ്‌വെലിന്റെ കാലിന് പരിക്ക്; പ്രധാന മത്സരങ്ങൾ നഷ്ടമാകും

മെ‍ൽബൺ: സുഹൃത്തിന്‍റെ അമ്പതാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ വീണ് പരിക്കേറ്റ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെലിന് ഫെബ്രുവരിയിൽ നടക്കുന്ന ഇന്ത്യൻ പര്യടനം ഉൾപ്പെടെ പ്രധാന മത്സരങ്ങൾ നഷ്ടമാകും. ഇടതുകാലിന് പരിക്കേറ്റ 34 കാരനായ താരം ഇന്നലെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അഡ്ലെയ്ഡിൽ വ്യാഴാഴ്ച ആരംഭിക്കുന്ന…

മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പരിശീലകനെതിരെ വിമർശനവുമായി റൊണാള്‍ഡോ

ലണ്ടന്‍: മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ. യുണൈറ്റഡ് അധികൃതർ തന്നെ വഞ്ചിച്ചുവെന്ന് റൊണാൾഡോ പറഞ്ഞു. യുണൈറ്റഡ് കോച്ച് എറിക് ടെൻ ഹാഗിനോട് തനിക്ക് യാതൊരു ബഹുമാനവുമില്ലെന്നും റൊണാൾഡോ പറഞ്ഞു. പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ യുണൈറ്റഡിനും കോച്ചിനുമെതിരെ ശബ്ദമുയർത്തിയത്. ചുരുങ്ങിയ…

ഐഎസ്‌എൽ; ഗോവയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് നാലാം ജയം. ഇന്ന് ഗോവ എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. അഡ്രിയാൻ ലൂണ(42-ആം മിനുട്ടിൽ) ദിമിത്രിയോസ് ഡയമന്റക്കൊസ്(45-ആം മിനുട്ടിൽ) ഇവാൻ കല്യുഷ്‌നി(52-ആം മിനുട്ടിൽ) എന്നിവരാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയത്.

ടി20 ലോകകപ്പിൽ ഇംഗ്ലീഷ് വിജയഗാഥ; ജയം 5 വിക്കറ്റിന്

മെൽബൺ: ടി-20 ലോകകപ്പിന്റെ 2022 ലെ കിരീടം ഇംഗ്ലണ്ടിന് സ്വന്തം. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 137 മാത്രമായിരുന്നു നേടിയിരുന്നത്. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 5 വിക്കറ്റുകൾ ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. 52 റൺസ് നേടിയ ബെൻ സ്റ്റോക്സാണ്…

വിജയ് ഹസാരെ ട്രോഫി; കേരളത്തിന് തകർപ്പൻ ജയം

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ജയം. ഇന്ന് അരുണാചൽ പ്രദേശിനെതിരെ 9 വിക്കറ്റിൻ്റെ തകർപ്പൻ ജയമാണ് കേരളം നേടിയത്. ആദ്യം ബാറ്റ് ചെയ്ത അരുണാചലിനെ 102 റൺസിനൊതുക്കിയ കേരളം 11ആം ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.…