Category: Sports

ഐപിഎൽ പൂരം ; രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂർ രാജസ്ഥാനെ നേരിടും

ഐപിഎൽ എലിമിനേറ്ററിൽ നടന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ലക്നൗവിനെ തോൽപ്പിച്ചു. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ആവേശകരമായ മത്സരത്തിൽ എൽഎസ്ജിയെ 14 റൺസിനു പരാജയപ്പെടുത്തിയാണ് ആർസിബി യോഗ്യതാ റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ആർസിബി രാജസ്ഥാൻ…

പിഎസ്ജിയിൽ കരാർ ഒപ്പിടുന്നവർ അടിമകളെന്ന് ബാഴ്സലോണ പ്രസിഡന്റ്

കിലിയൻ എംബാപ്പെയെ നിലനിർത്താനുള്ള പിഎസ്ജിയുടെ നീക്കങ്ങൾ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അതിന്റെ ഭാഗമായ വാദങ്ങൾ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. ബാഴ്സലോണയുടെ പ്രസിഡന്റ് ലപോർട്ട ഇപ്പോൾ പിഎസ്ജിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പിഎസ്ജി കളിക്കാരെ പണം കാണിച്ച് തട്ടിക്കൊണ്ടു പോകുന്നതിൽ എത്തിയിരിക്കുന്നു. പിഎസ്ജി കരാറൊപ്പിട്ട താരങ്ങൾ ഏറെക്കുറെ…

പുതിയ ഉടമകളെ സർക്കാർ അംഗീകരിച്ചു; ചെൽസിയുടെ കൈമാറ്റം ഉടൻ

ചെൽസിയെ വാങ്ങാനുള്ള ടോഡ് ബോഹ്ലിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ശ്രമങ്ങൾക്ക് യുകെ സർക്കാർ അംഗീകാരം നൽകി. ഏകദേശം 4.25 ബില്യൺ പൗണ്ടിനാണ് ടോഡ് ബോഹ്ലിയും സംഘവും ചെൽസിയെ സ്വന്തമാക്കുന്നത്. 2003ലാണ് റോമൻ അബ്രമോവിച്ച് ചെൽസിയെ സ്വന്തമാക്കിയത്. അബ്രമോവിച്ചിന്റെ ഉടമസ്ഥതയിൽ ടീം 21 കിരീടങ്ങൾ…

ചെല്‍സിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാന്‍ ബോലിയ്ക്ക് അനുമതി

ബ്രിട്ടീഷ് സർക്കാരിനെ പ്രതിനിധീകരിച്ച് ഡിജിറ്റൽ, കൾച്ചറൽ മീഡിയ, സ്പോർട്സ് സെക്രട്ടറി നദീൻ ഡോറിസാണ് ഇക്കാര്യം അറിയിച്ചത്. “ബോലി ചെൽസിയെ ഏറ്റെടുക്കുന്നതിൽ ബ്രിട്ടീഷ് സർക്കാരിൻ എതിർപ്പില്ല. അദ്ദേഹം എല്ലാം ശരിയായി ചെയ്തു,” ഡോറിസ് പറഞ്ഞു. ബോലിയുടെ നേതൃത്വത്തിലുള്ള കണ്സോർഷ്യമാണ് ചെൽസിയെ ഇനി ഭരിക്കുക.…

ഇന്ത്യൻ ഫുട്ബോളിന്റെ അടുത്ത സീസണിനുള്ള കലണ്ടർ പുറത്ത്

ഇന്ത്യൻ ഫുട്ബോളിന്റെ അടുത്ത സീസണിനുള്ള കലണ്ടർ തീരുമാനിച്ചു. കോവിഡ് ഭീതി ശമിച്ചതോടെ ഫുട്ബോൾ സീസൺ പൂർണ്ണമായും പഴയതുപോലെ തന്നെയായിരിക്കും. ബയോ ബബിളുകൾ ഉണ്ടാകില്ല. ഡ്യൂറണ്ട് കപ്പ്, ഐഎസ്എൽ, സൂപ്പർ കപ്പ് എന്നിവ അടുത്ത സീസണിൽ നടക്കും. ഓഗസ്റ്റിൽ നടക്കുന്ന ഡ്യൂറണ്ട് കപ്പോടെ…

ഐപിഎൽ ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിന് ജയം; ഗുജറാത്ത് ഫൈനലിൽ

ഐപിഎല്ലിലെ ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം. രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിനാണ് ഗുജറാത്ത് തോൽപ്പിച്ചത്. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 19.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഈ ജയത്തോടെ…

ഗോകുലം കേരള എ.എഫ്.സി കപ്പിൽ നിന്ന് പുറത്തായി

എഎഫ്സി കപ്പിൽ ഗോകുലം കേരള ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. ഇന്നത്തെ മത്സരത്തിൽ ബംഗ്ലാദേശ് ക്ലബ് ബാഷുന്ധര കിംഗ്സിനോട് തോറ്റാണ് ഗോകുലം പുറത്തായത്. ഗ്രൂപ്പിൽ മൂന്ന് പോയിൻറ് മാത്രമാണ് ഗോകുലത്തിനുള്ളത്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബാഷുന്ധര 2-1ൻ…

എബി ഡിവില്ലിയേഴ്സ് ഐപിഎല്ലിലേക്ക് മടങ്ങിവരും

ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ എബി ഡിവില്ലിയേഴ്സ് അടുത്ത സീസണിൽ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ചു. 2001 മുതൽ 10 സീസണുകളിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിച്ച ഡിവില്ലിയേഴ്സ് 2021 ൽ ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഈ സീസണിൽ അദ്ദേഹം കളിച്ചിരുന്നില്ല.…

സഹലും ആഷിക്കും ടീമിൽ; ജോർദാനെതിരെയുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ജോർദാനെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ കോച്ച് സ്റ്റിമാച് പ്രഖ്യാപിച്ചു. 25 അംഗ ടീമിൽ രണ്ട് മലയാളി താരങ്ങൾ മാത്രമാണുള്ളത്. സഹൽ അബ്ദുൾ സമദ്, ആഷിഖ് കുരുണിയൻ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഹലിനെ കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഖാബ്ര, ജീക്സൺ…

മെൻഡിസിന് നെഞ്ചുവേദന; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ക്രിക്കറ്റ് മത്സരത്തിനിടെ നെഞ്ചുവേദനയെ തുടർന്ന് ശ്രീലങ്കൻ ബാറ്റ്സ്മാൻ കുശാൽ മെൻഡിസിനെ ധാക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൻറെ ആദ്യ ദിനം ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പായിരുന്നു സംഭവം. ഫീൽഡിംഗ് നടത്തുകയായിരുന്ന മെൻഡിസ് നെഞ്ചിൽ കൈവച്ച് മൈതാനത്ത് ഇരുന്നു. ഉടൻ എത്തിയ മെഡിക്കൽ…