Category: Positive

ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവേ കൈവഴുതി പെൺകുട്ടി; സാഹസികമായി രക്ഷപെടുത്തി പൊലീസ്

വടകര: വടകര റെയിൽവേ പൊലീസ് ഹെഡ്കോൺസ്റ്റബിൾ വി.പി.മഹേഷിന് ഹൃദയത്തിൽ നിന്ന് സല്യൂട്ട് നൽകി യാത്രക്കാർ.നാഗർകോവിലിൽ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസ് ഞായറാഴ്ച വൈകിട്ട് 5.40 ഓടെ വടകര റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തി. എക്സ്പ്രസിൽ ഭിന്നശേഷിക്കാരുടെ കോച്ചിൽ…

എം.ബി.ബി.എസ് പഠനം മുടങ്ങില്ല; സ്‌മൃതിലക്ഷ്മിക്ക് സഹായവുമായി ആലപ്പുഴ കളക്ടർ

ആലപ്പുഴ: സ്മൃതിലക്ഷ്മിയും കുടുംബവും ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ നിറവിലാണ്. എം.ബി.ബി.എസിന് അഡ്മിഷൻ ലഭിച്ചെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടിയ കുടുംബത്തിന് സഹായം നീട്ടിയത് കളക്ടർ. പ്രവേശനത്തിന് മുൻപ് നൽകേണ്ട 10 ലക്ഷം രൂപ അഡ്മിഷന് ശേഷം പണം അടക്കാൻ അവസരം ലഭിക്കുന്നതിനായാണ്…

ടിപ്പ് ലഭിച്ച തുകകൊണ്ട് ബിഗ് ടിക്കറ്റെടുത്തു; പ്രവാസിക്ക് ചരിത്രത്തിലെ വൻ തുക സമ്മാനം

അബുദാബി: അബുദാബിയിൽ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടക്കുമ്പോഴാണ് തമിഴ്നാട് സ്വദേശി ഖാദർ ഹുസൈൻ നാട്ടിൽ അവധിയെടുത്ത് എത്തുന്നത്. ടിക്കറ്റ് അവതാരകരായ റിച്ചാർഡും ബുഷ്റയും 246-ാമത് സീരീസ് നറുക്കെടുപ്പിൽ ഭാഗ്യ ജേതാവായി മാറിയ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.നാട്ടിൽ നറുക്കെടുപ്പ് തത്സമയം…

കാലുകൾ തളർന്നെങ്കിലും മനസ്സ് തളർന്നില്ല; വാഹനമോടിച്ച് അത്ഭുതപ്പെടുത്തി അലിഭാവ

വൈകല്യം ബാധിച്ചവർക്കും ഈ ഭൂമിയിൽ പലതും നേടാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ഒരു യുവാവ്. മലപ്പുറം കൊണ്ടോട്ടി സ്വദേശി അലി ഭാവക്ക് തന്റെ ഇരുകാലുകൾക്കും ചലനശേഷിയില്ലെങ്കിലും അതെല്ലാം മറന്ന് വാഹനമോടിച്ച് അത്ഭുതപ്പെടുത്തുകയാണ് അദ്ദേഹം ഇത്തരം വൈകല്യമുള്ളവർക്ക് വാഹനമോടിക്കണമെങ്കിൽ പ്രത്യേക അനുമതിയോടെ വൻതുക ചിലവാക്കി…

മുറിവേറ്റ് കുടൽ പുറത്തുവന്ന കുരങ്ങിനെ ശസ്ത്രക്രിയയിലൂടെ രക്ഷിച്ച് ഡോക്ടർമാർ

വെറ്റിനറി ഡോക്ടറുടെ അടുത്തെത്തുന്ന ഓരോ മൃഗവും അവർക്ക് പുതിയ പാഠമാണ്. ജീവന്റെ തുടിപ്പുകൾ എല്ലാവരിലും ഒന്നുപോലെയാണെന്ന് അവർ വ്യക്തമാക്കുന്നു. ഇത്തരത്തിൽ വയറിന് ഗുരുതരമായി മുറിവേറ്റ ഒരു കുരങ്ങിനെ ശസ്ത്രക്രിയയിലൂടെ തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് രണ്ട് ഡോക്ടർമാർ. വെറ്റ്സ് ആൻഡ് പെറ്റ്സ് ഫോർ മൾട്ടി സ്പെഷ്യാലിറ്റി…

നവമാധ്യമക്കൂട്ടായ്മ ഇടപെട്ടു; ജപ്തിഭീഷണിയൊഴിഞ്ഞ് നിർധന കുടുംബം

വോയ്സ് ഓഫ് അറനൂറ്റിമംഗലം ട്രസ്റ്റ് എന്ന നവമാധ്യമക്കൂട്ടായ്മയുടെ ഇടപെടലിലൂടെ ജപ്തിഭീഷണി നേരിട്ടിരുന്ന ഒരു കുടുംബം പ്രതീക്ഷകളുടെ പുതുജീവിതത്തിലേക്ക് തിരികെയെത്തി.ഗൃഹനാഥൻ മരണപ്പെട്ടതിനെതുടർന്ന് പ്രതിസന്ധിയിലായ കുടുംബത്തിനാണ് കൂട്ടായ്മയുടെ സഹായഹസ്തം ലഭിച്ചത്. അറനൂറ്റിമംഗലം കണ്ണങ്കര പടീറ്റതിൽ പരേതനായ മധുവിന്റെ കുടുംബമാണ് ബാങ്കിൽ നിന്ന് കടമെടുത്ത തുക…

മകന്റെ ജന്മദിനമാണ് എല്ലാവരും മിഠായി എടുക്കൂ; മനസ്സ് കീഴടക്കി തെരുവോരത്ത് ഒരമ്മ

നമ്മുടെയും,പ്രിയപ്പെട്ടവരുടെയും ജന്മദിനങ്ങൾ വളരെ സന്തോഷത്തോടെയാണ് നാം ആഘോഷിക്കുന്നത്.തെരുവോരത്ത് കഴിയുന്ന ഒരമ്മ മൂന്ന് വയസ്സുള്ള മകന്റെ ജന്മദിനം തന്നാലാവും വിധം ആഘോഷമാക്കുന്ന ദൃശ്യങ്ങളാണ് ജനമനസ്സ് കീഴടക്കിയത്.വഴിയിലൂടെ നടന്നു പോകുന്നവർക്കെല്ലാം മിഠായിപ്പൊതി നീട്ടുകയാണവർ. തമിഴ്നാട് സ്വദേശികളാണ് ഈ കുടുംബം. സ്വന്തമായി വീടില്ല. പാളയം ബസ്…

സാൻഫ്രാൻസിസ്കോയിലേക്ക് റുമെയ്സ പറന്നു; വൈറലായി ലോകത്തിലെ ഉയരമേറിയ വനിതയുടെ യാത്ര

യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയുടെ വിമാനയാത്രയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയരം കൂടിയ വനിതയായ റുമെയ്സാ ഗെൽഗി എന്ന 24കാരിയാണ് വിമാനയാത്രയെന്ന സ്വപ്നം നിറവേറ്റിയത്. ടർക്കിഷ് വിമാനക്കമ്പനി ഏഴ് അടി ഏഴ് ഇഞ്ച്…

സ്റ്റേഡിയം കാണാൻ ഉറക്കമൊഴിച്ചു; ഇന്ന് സ്റ്റേഡിയം തന്നെ ഡിസൈൻ ചെയ്ത് സുജ

എട്ട് വർഷം മുമ്പ് ബ്രസീലിൽ നടന്ന ലോകകപ്പ് മത്സരങ്ങൾ ഉറക്കമിളച്ചിരുന്ന് കാണുന്ന സുജ ഭർത്താവ് പ്രമോദിന് അത്ഭുതമായിരുന്നു.ഫുട്ബോളിനോട് യാതൊരു താൽപര്യവുമില്ലാത്ത സുജയുടെ പെട്ടെന്നുള്ള ഫുട്ബോൾ ഭ്രമമായിരുന്നു ഭർത്താവിനെ ആശ്ചര്യപ്പെടുത്തിയത്.’ഞാൻ ഉറങ്ങാതെ ടിവിക്ക് മുന്നിലിരിക്കുന്നത് ഫുട്ബോൾ കാണാനല്ല, സ്റ്റേഡിയം കാണാനാണെന്നായിരുന്നു സുജയുടെ മറുപടി.…

ഒപ്പനയും,തിരുവാതിരയും കൺനിറയെ കണ്ട് ഭവേഷ്; കലോത്സവ വേദിയിലെ മനോഹര കാഴ്ച

ഒറ്റപ്പാലം : പാലക്കാട് റവന്യൂ ജില്ലാ കലോത്സവത്തിലെ വേദികളിലെ ദൃശ്യങ്ങളേക്കാൾ മനോഹരമായത് മത്സരങ്ങൾ കാണാനെത്തിയ ഒരച്ഛന്റെയും,മകന്റെയും കാഴ്ചയായിരുന്നു.ജന്മനാ ഓട്ടിസം ബാധിതനായി ചലനശേഷി നഷ്ടപ്പെട്ട മകനൊപ്പം ഓരോ വേദികളിലെയും മത്സരങ്ങൾ ആസ്വദിച്ചാണ് അവർ മടങ്ങിയത്. ഒറ്റപ്പാലം പാലാട്ട് റോഡ് കൃഷ്ണകൃപാവീട്ടിലെ 27കാരനായ ഭവേഷാണ്‌…