Category: National

മോർബി അപകടം; മച്ചുനദിക്ക് മുകളിൽ വ്യോമനിരീക്ഷണം നടത്തി പ്രധാനമന്ത്രി

അഹമ്മദാബാദ്: മോർബിയിലെ മച്ചു നദിയിൽ തൂക്കുപാലം തകർന്ന സ്ഥലം പ്രധാനമന്ത്രി സന്ദർശിച്ചു. രക്ഷാപ്രവർത്തനം തുടരുന്ന നദിയ്ക്ക് മുകളിൽ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന മോർബി സിവിൽ ആശുപത്രിയും മോദി സന്ദർശിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും പ്രധാനമന്ത്രിയെ അനുഗമിച്ചു. സ്ഥിതിഗതികൾ…

സത്യേന്ദര്‍ ജെയിന്‍ 10 കോടി തട്ടിയെടുത്തു; എഎപിക്കെതിരെ ഗുരുതര ആരോപണവുമായി സുകേഷ്

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പുകേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ, ഡൽഹിയിലെ ആം ആദ്മി (എഎപി) സർക്കാരിനെതിരെ ആരോപണവുമായി രംഗത്ത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന എഎപി മന്ത്രി സത്യേന്ദർ ജെയിൻ 10 കോടി രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്ന് സുകേഷ് ആരോപിച്ചു.…

ജിപ്സ് കഴുകന്മാരുടെ സംരക്ഷണം; അടിയന്തിര ഇടപെടൽ വേണമെന്ന് സംഘടനകൾ

തൃശ്ശൂർ: ജിപ്സ് കഴുകന്മാരുടെ വംശം നിലനിർത്താൻ അടിയന്തിര ഇടപെടൽ ആവശ്യമാണെന്ന് മുന്നറിയിപ്പ്. ഏഷ്യയുടെ തെക്കൻ, തെക്കുകിഴക്കൻ പ്രദേശങ്ങളിലാണ് ജിപ്സ് കഴുകന്മാർ കാണപ്പെടുന്നത്. പശുക്കളിലും എരുമകളിലും വേദനസംഹാരിയായി ഉപയോഗിക്കുന്ന അസിക്ലോഫെനക്കിന്റെ ഉപയോഗം നിരോധിക്കണമെന്നാണ് ആവശ്യം. ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിന്‍റെ…

തട്ടിയെടുക്കുന്നത് മദ്യം; കുരങ്ങന്‍റെ മദ്യപാനത്തിൽ കഷ്ടപ്പെട്ട് നാട്ടുകാർ

ലഖനൗ: റായ്ബറേലിയിൽ കുരങ്ങന്‍റെ മദ്യപാനത്തിൽ കഷ്ടപ്പെട്ട് നാട്ടുകാർ. ഒറ്റയടിക്ക് ബിയർ കാനുകൾ കുടിച്ചുതീര്‍ക്കുന്ന കുരങ്ങൻ മദ്യം വാങ്ങി പോകുന്നവരുടെ കയ്യിൽ നിന്ന് കുപ്പി തട്ടിയെടുക്കാറുണ്ടെന്ന് അധികൃതർ പറയുന്നു. മദ്യഷോപ്പുകളില്‍ നിന്നും ആളുകളിൽ നിന്നും മദ്യക്കുപ്പികൾ മോഷ്ടിക്കുന്ന കുരങ്ങൻ വ്യാപാരികൾക്ക് വലിയ തലവേദനയായി…

മോദിക്ക് വിദേശത്ത് വലിയ ബഹുമാനമാണ് ലഭിക്കുന്നത്: അശോക് ഗെഹ്ലോട്ട്

ബൻസ്വാര: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിദേശത്ത് വലിയ ബഹുമാനമാണ് ലഭിക്കുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ രാജസ്ഥാനിലെ ബൻസ്വാരയിൽ മൻഗഡ് ആദിവാസി സ്വാതന്ത്ര്യസമര സേനാനികളുടെ അനുസ്മരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗെഹ്ലോട്ട്. മോദിയെയും ഗെഹ്ലോട്ടിനെയും കൂടാതെ മധ്യപ്രദേശ് മുഖ്യമന്ത്രി…

ജിഎസ്ടി വരുമാനത്തിൽ വർധന; ഒക്ടോബറിൽ സമാഹരിച്ചത് 1.50 ലക്ഷം കോടി

ന്യൂഡല്‍ഹി: ഒക്ടോബറിൽ ചരക്ക് സേവന നികുതിയിനത്തില്‍ (ജിഎസ്ടി) 1.52 ലക്ഷം കോടി രൂപ സമാഹരിച്ചതായി ധനമന്ത്രാലയം. തുടർച്ചയായ എട്ടാം മാസമാണ് ജിഎസ്ടി സമാഹരണം 1.40 ലക്ഷം കോടി രൂപ കടക്കുന്നത്. ഇത് രണ്ടാം തവണയാണ് 1.50 ലക്ഷം കോടി കടക്കുന്നത്. നടപ്പ്…

സൽമാൻ ഖാന് വൈ പ്ലസ് സുരക്ഷ നൽകാൻ മഹാരാഷ്ട്ര; നടപടി വധഭീഷണിയെ തുടർന്ന്

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് വൈ പ്ലസ് സുരക്ഷ നൽകാൻ മഹാരാഷ്ട്ര സർക്കാർ. വധഭീഷണിയെ തുടർന്ന് സൽമാന്‍റെ സുരക്ഷ വർധിപ്പിച്ചതായാണ് റിപ്പോർട്ട്. പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ കൊലപാതകത്തിൽ ജയിലിലായ ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്ന് സൽമാന് ഭീഷണി സന്ദേശങ്ങൾ…

ഡൽഹിയിലെ ചെരുപ്പ് ഫാക്ടറിയിൽ വൻ തീപിടിത്തം; രണ്ട് പേർ മരിച്ചു

ന്യൂഡല്‍ഹി: ഡൽഹിയിലെ ചെരിപ്പ് ഫാക്ടറിയിൽ തീപിടുത്തത്തിൽ രണ്ടുപേർ മരിച്ചു. നരേല വ്യവസായ മേഖലയിലെ കെട്ടിടത്തിൽ ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. മൂന്നുപേരെ രക്ഷപ്പെടുത്തിയതാണ് റിപ്പോർട്ടുകൾ. കൂടുതൽ പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും…

പാചക വാതക വിലയില്‍ കുറവ്; വാണിജ്യ സിലിണ്ടറിന് കുറച്ചത് 115.50 രൂപ

ദില്ലി: രാജ്യത്ത് പാചക വാതക വില കുറച്ച് കമ്പനികള്‍. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാമിന്റെ സിലിണ്ടറിന് 115.50 രൂപ കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാമിന്റെ എല്‍പിജി സിലിണ്ടറിന് 1744 രൂപയാണ് ഡല്‍ഹിയിലെ വില. നേരത്തെ ഇത് 1859.50 രൂപയായിരുന്നു.…

4ജി വരിക്കാരുടെ എണ്ണം വർധിച്ചു; അറ്റാദായം 89.1 % ഉയര്‍ത്തി ഭാരതി എയര്‍ടെല്‍

നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ 2,145 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി ഭാരതി എയർടെൽ. അറ്റാദായം മുന്‍വർഷത്തേക്കാൾ 89.1 ശതമാനം വർദ്ധിച്ചു. 2022-23ലെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ അറ്റാദായം 33 ശതമാനം ഉയർന്നു. ആദ്യ പാദത്തിൽ കമ്പനി 1,607 കോടി…