Category: National

ഇന്ത്യയിൽ വരുമാനം ബില്യൺ ഡോളറിലേക്ക് ഉയർത്താൻ ‘മാസ’

മുംബൈ: സ്പ്രൈറ്റ്, തംസ് അപ്പ് എന്നിവയ്ക്ക് പിന്നാലെ, ശീതളപാനീയമായ മാസയെ ബില്യൺ ഡോളർ ബ്രാൻഡായി ഉയർത്താൻ മാതൃ കമ്പനിയായ കൊക്ക-കോള ലക്ഷ്യമിടുന്നു. 2024ഓടെ മാസയുടെ വാർഷിക വിൽപ്പന 1 ബില്യൺ ഡോളറിലെത്തിക്കാനാണ് കൊക്കകോള ഇന്ത്യ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം, നാരങ്ങ രുചിയിലുള്ള…

വരുമാനം ഉയര്‍ന്നിട്ടും ഫ്ലിപ്കാര്‍ട്ട് നഷ്ടത്തിൽ; നഷ്ടം 3413 കോടി

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട് 2021-22 സാമ്പത്തിക വർഷത്തിൽ 3413 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കമ്പനിയുടെ നഷ്ടം മുൻ വർഷത്തേക്കാൾ 967.4 കോടി രൂപ വർദ്ധിച്ചു. 2020-21 ൽ വാൾമാർട്ട് ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമിന് 2445.6 കോടി…

ഇലക്ട്രിക് കാറുകൾ അടുത്ത വർഷം മുതൽ പെട്രോൾ വാഹനങ്ങളുടെ വിലയ്ക്ക്: നിതിൻ ഗഡ്കരി

ഡൽഹി: അടുത്ത വർഷം മുതൽ പെട്രോൾ കാറുകളുടെ വിലയ്ക്ക് ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കാൻ സർക്കാർ നടപടി സ്വീകരിക്കും. കഴിഞ്ഞ വർഷം ജൂണിലും നിതിൻ ഗഡ്കരി സമാനമായ പ്രസ്താവന നടത്തിയിരുന്നു. …

52 സ്ഥാപനങ്ങൾക്ക് 21 കോടി രൂപ പിഴ ചുമത്തി സെബി

ഡൽഹി: ഫോർട്ടിസ് ഹെൽത്ത് കെയർ ഹോൾഡിംഗ്സ് ഉൾപ്പെടെ 52 സ്ഥാപനങ്ങൾക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) 21 കോടി രൂപ പിഴ ചുമത്തി. റിലിഗെയർ എന്‍റർപ്രൈസസിന്‍റെ വിഭാഗമായ റിലിഗെയർ ഫിൻവെസ്റ്റിന്റെ ഫണ്ട് ദുരുപയോഗം ചെയ്തതിനാണ് നടപടി. 45…

ദീപാവലി ആഘോഷത്തിൽ രാജ്യം; യുപിഐ ഇടപാടുകളിൽ സർവ്വകാല റെക്കോർഡ്

ന്യൂഡൽഹി: ഒക്ടോബറിൽ രാജ്യത്തുടനീളമുള്ള ദീപാവലി ഉത്സവാഘോഷങ്ങൾ പൊടിപിടിച്ചതോടെ യുപിഐ ഇടപാടുകൾ സർവകാല റെക്കോർഡിലെത്തി. 7 ബില്യൺ രൂപയുടെ മൊത്തം ഇടപാടുകളാണ് ഒരു മാസത്തിനിടെ യുപിഐ മുഖേന നടന്നത്. മൊത്തം മൂല്യം 1.12 ലക്ഷം കോടി രൂപയാണ്. ഒക്ടോബറിൽ ഇടപാടുകളിൽ 73 %…

തെലങ്കാന സർക്കാർ ബിജെപിയെ പിന്തുണക്കുന്നുവെന്ന് വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ഹൈദരാബാദ്: തെലങ്കാനയിലെ ടിആർഎസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. ജനങ്ങളുടെ താൽപര്യങ്ങൾക്കെതിരെയാണ് ചന്ദ്രശേഖര റാവു ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുന്നതെന്ന് ‘ഭാരത് ജോഡോ യാത്ര’ ഹൈദരാബാദിൽ എത്തിയപ്പോൾ രാഹുൽ ഗാന്ധി ആരോപിച്ചു. ബിജെപി പാർലമെന്‍റിൽ ഏത്…

ജമ്മുകശ്മീരിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. എഎസ്ഐ ഉൾപ്പെടെ മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ലഷ്കറെ ത്വയ്ബ പ്രവർത്തകൻ മുക്തിയാർ ബട്ട് ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. നിരവധി ഭീകരാക്രമണങ്ങളിലും…

പ്ലേ സ്റ്റോർ ആപ്പുകൾക്ക് സ്വന്തം ബില്ലിങ് സേവനം നിർബന്ധമാക്കിയത് ഗൂഗിൾ നിർത്തി

ന്യൂ​ഡ​ൽ​ഹി: ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പ് ഡെവലപ്പർമാരുടെ ഇടപാടുകൾക്ക് പ്ലേയുടെ ബില്ലിംഗ് സം​വി​ധാ​നം മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധന ഗൂഗിൾ മരവിപ്പിച്ചു. പ്ലേയുടെ ബില്ലിംഗ് സംവിധാനം നിർബന്ധമാക്കുന്നതും സ്വന്തം ആപ്ലിക്കേഷനായതിനാൽ യൂട്യൂബിൽ നിന്ന് സർവീസ് ഫീസ് ഈടാക്കാതിരിക്കുന്നതും വിപണി മര്യാദകളുടെ ലംഘനമാണെന്ന്…

വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയെ 10 വർഷത്തേക്ക് വിലക്കി സെബി

മുംബൈ: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളിയായി കഴിയുന്ന വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) 10 വർഷത്തേക്ക് ഓഹരി വിപണിയിൽ നിന്ന് വിലക്കി. 45 ദിവസത്തിനകം അഞ്ച് കോടി രൂപ പിഴയടയ്ക്കാനും ഉത്തരവിട്ടു.…

പ്രവാസികൾക്ക് വോട്ട്; എല്ലാ ക്രമീകരണങ്ങളും ഒരുക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: പ്രവാസികൾക്കും കുടിയേറ്റ തൊഴിലാളികൾക്കും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പിന്‍റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചാകും ക്രമീകരണം ഏർപ്പെടുത്തുകയെന്ന് അറ്റോർണി ജനറൽ എം വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചു. സർക്കാരിന്റെ…