Category: National

മീഡിയവൺ ചാനൽ വിലക്ക്; ആരോപണങ്ങള്‍ക്ക് വ്യക്തതയില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മീഡിയ വണ്ണിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കിയ ഫയലിലെ ആരോപണങ്ങൾ അവ്യക്തമാണെന്ന് സുപ്രീം കോടതി. മുദ്രവച്ച കവറിലെ നാല് പേജുകൾ പരിശോധിച്ച ശേഷമായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. അതേസമയം, ചാനലിന്‍റെ ലൈസൻസ് പുതുക്കുന്ന സമയത്ത് സുരക്ഷാ അനുമതി വേണമെന്ന കേന്ദ്രത്തിന്‍റെ വാദത്തോട്…

തമിഴ്നാട് ​ഗവർണറെ തിരിച്ച് വിളിക്കാൻ രാഷ്ട്രപതിക്ക് നിവേദനം നൽകും

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നൽകാനൊരുങ്ങി തമിഴ്നാട് സർക്കാർ. നിരവധി വിഷയങ്ങളിൽ സർക്കാരും ​ഗവർണറും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഇതാണ് ഇപ്പോൾ തുറന്ന പോരിലേക്ക് എത്തിയിരിക്കുന്നത്. ഡിഎംകെ സഖ്യകക്ഷികളെല്ലാവരും ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് അറിയിച്ചിട്ടുള്ളത്.…

കൊലയ്ക്ക് ശേഷം ഇന്ത്യയിലേക്ക് കടന്നു; നഴ്‌സിനെ കണ്ടെത്താൻ 5.23 കോടി വാഗ്ദാനവുമായി ഓസ്‌ട്രേലിയ

മെല്‍ബണ്‍: നാല് വർഷം മുമ്പ് ബീച്ചില്‍വെച്ച് ഒരു സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് പലായനം ചെയ്ത നഴ്സിനെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സർക്കാർ. ഇന്ത്യൻ വംശജനായ നഴ്സിനെ പിടികൂടുന്നവർക്ക് ഓസ്ട്രേലിയൻ ക്വീന്‍സ്‌ലാന്‍ഡ് പോലീസ് ഒരു മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍, ഏകദേശം…

2023 മെയ് മാസത്തോടെ മുഴുവൻ സർവീസും പുനരാരംഭിക്കാൻ എമിറേറ്റ്സ്

ദുബായ്: 2023 മെയ് മാസത്തോടെ ഇന്ത്യൻ ഉപഭൂഖണ്ഡം, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാന സർവീസുകളും പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ. യാത്രക്കാരുടെ എണ്ണം കോവിഡിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയതിനെ തുടർന്നാണ് തീരുമാനം. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതാണ് യാത്രക്കാരുടെ…

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഡിസംബർ 1,5 തീയതികളിൽ

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ 1, 5 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഡിസംബർ എട്ടിന് ഫലം പ്രഖ്യാപിക്കും. രണ്ട് ഘട്ടങ്ങളിലായി 182 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിൽ 89 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തിൽ 93 മണ്ഡലങ്ങളിലുമാണ്…

ഡൽഹി കോളേജുകളിൽ പ്രവേശനം നേടുന്ന കേരള സിലബസുകാർ കുറയുന്നു

ന്യൂഡൽഹി: ദേശീയതല ബിരുദപ്രവേശനത്തിന് പൊതുപരീക്ഷ (സി.യു.ഇ.ടി) മാനദണ്ഡമായതോടെ, ഡൽഹിയിലെ കോളേജുകളിൽ പ്രവേശനം നേടുന്ന, കേരള സിലബസിൽ പഠിച്ച വിദ്യാർഥികളുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു. ഇത്തവണ ക്ലാസുകൾ ആരംഭിച്ചപ്പോൾ ആയിരത്തിൽ താഴെ വിദ്യാർഥികൾ മാത്രമാണ് പ്രവേശനം നേടിയത്. കേരള സിലബസിൽ പഠിച്ച വിദ്യാർത്ഥികൾക്ക്…

ചെങ്കോട്ട ഭീകരാക്രമണം; പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണക്കേസിലെ പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. ലഷ്കർ ഭീകരൻ മുഹമ്മദ് ആരിഫിന്‍റെ പുനഃപരിശോധനാ ഹർജിയാണ് തള്ളിയത്. ആരിഫിന്‍റെ കുറ്റം സംശയാതീതമായി തെളിഞ്ഞതായി ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് ബേല എം.ത്രിപാഠി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി…

ബിരുദ പ്രവേശനം നേടി പിന്മാറുന്നവർക്ക് ഫീസ് തിരിച്ചു നൽകണമെന്ന് യുജിസി

ന്യൂഡൽഹി: അധ്യയന വർഷത്തിൽ ബിരുദ കോഴ്സുകളിൽ പ്രവേശനം നേടി ഒക്ടോബർ 31ന് മുമ്പ് വിട്ടുപോയ വിദ്യാർത്ഥികൾക്ക് മുഴുവൻ ഫീസും തിരികെ നൽകുമെന്ന് യുജിസി. പ്രവേശനം റദ്ദാക്കിയാലും മുഴുവൻ ഫീസും നൽകണമെന്ന സർവകലാശാലകളുടെ ആവശ്യത്തിനെതിരെ വ്യാപക പരാതികൾ ഉയരുന്നതിനിടെയാണിത്. നിർദേശം പാലിക്കാത്ത സർവകലാശാലകൾക്കും…

രാജ്യത്ത് പുതുതായി 1,321 പേർക്ക് കോവിഡ്; ആക്ടീവ് കേസുകൾ 16,098 ആയി കുറഞ്ഞു

രാജ്യത്ത് പുതുതായി 1,321 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം 4,46,57,149 ആയി ഉയർന്നു. അതേസമയം സജീവ കേസുകൾ 16,098 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അപ്ഡേറ്റ് ചെയ്ത ഡാറ്റയിൽ പറയുന്നു. രാവിലെ എട്ട്…

മൂർഖൻ കടിച്ചു; പാമ്പിനെ തിരിച്ച് കടിച്ചുകൊന്ന് 8 വയസുകാരൻ

ഛത്തീസ്ഗഡ് : തന്നെ കടിച്ച പാമ്പിനെ ദേഷ്യത്തിൽ തിരിച്ച് കടിച്ച് എട്ട് വയസുകാരൻ. കടിച്ചുവെന്ന് പറഞ്ഞാൽ പോര, കടിച്ച് കൊന്നുവെന്ന് തന്നെ പറയാം.  ഛത്തീസ്ഗഡിൽ ആണ് വിചിത്രമായ ഈ സംഭവം റിപ്പോർട്ട് ചെയ്തത്. ജഷ്പൂർ ജില്ലയിലെ പന്ദർപാഡ് ഗ്രാമത്തിലാണ് സംഭവം. പാമ്പ്…