Category: National

ഗാംബിയയിലെ കുട്ടികളുടെ മരണം; ലോകാരോഗ്യ സംഘടനയുടെ വിവരങ്ങൾക്കായി കാത്ത് ഇന്ത്യ

ഇന്ത്യൻ നിർമ്മിത ചുമ സിറപ്പും ഗാംബിയയിലെ ഡസൻ കണക്കിന് കുട്ടികളുടെ മരണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ലോകാരോഗ്യ സംഘടനയിൽ നിന്ന് കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യ കാത്തിരിക്കുകയാണെന്ന് രണ്ട് ഇന്ത്യൻ ഉദ്യോഗസ്ഥർ പറഞ്ഞു. പശ്ചിമാഫ്രിക്കൻ രാജ്യത്തെ 66 കുട്ടികളുടെ മരണം എല്ലാ ഭൂഖണ്ഡങ്ങളിലേക്കും മരുന്നുകൾ…

ആസ്തി 2.26 ലക്ഷം കോടി; തിരുപ്പതി ക്ഷേത്രത്തിൻ്റെ സ്വത്തു വിവരം പുറത്ത്

തിരുപ്പതി: തിരുപ്പതി ക്ഷേത്രട്രസ്റ്റ് ക്ഷേത്രത്തിൻ്റെ സ്വത്തു വിവരങ്ങൾ പുറത്തുവിട്ടു. ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബാങ്കിലെ സ്ഥിരനിക്ഷേപങ്ങളുടെയും സ്വർണ്ണ നിക്ഷേപങ്ങളുടെയും വിശദാംശങ്ങൾ ആണ് പുറത്തുവിട്ടത്. വിവിധ ദേശസാൽകൃത ബാങ്കുകളിൽ 5,300 കോടി രൂപയുടെ 10 ടണ്ണിലധികം സ്വർണ്ണ നിക്ഷേപവും…

സ്റ്റൈൽ കുറച്ചില്ല; ജനങ്ങളെ കാണാൻ ഓടുന്ന കാറിന് മുകളിൽ ഇരുന്ന് പവൻ കല്യാൺ

ഹൈദരാബാദ്: സിനിമാ സ്റ്റൈലിൽ ഗുണ്ടൂരിലെ ജനങ്ങളെ കാണാൻ എത്തി തെലുങ്ക് നടനും ജനസേന പാർട്ടി പ്രസിഡന്‍റുമായ പവൻ കല്യാൺ. ഹൈവേയിലൂടെ ഓടുന്ന കാറിന്‍റെ മുകളിൽ ഇരുന്ന് കാലുകൾ നീട്ടി പുറത്തെ കാഴ്ച കാണുന്ന ‘പവർ സ്റ്റാറി’ന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.…

രണ്ടെണ്ണത്തെ തുറന്ന് വിട്ടു; ചീറ്റകളെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ച് മോദി

ന്യൂഡല്‍ഹി: നമീബിയയിൽ നിന്ന് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ട് ഏകദേശം രണ്ട് മാസത്തോളമായി. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് കൊണ്ടുവന്ന ചീറ്റകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ചു. “ഗ്രേറ്റ് ന്യൂസ്, അവർ പുതിയ ചുറ്റുപാടുമായി പൊരുത്തപ്പെട്ടു,” പ്രധാനമന്ത്രി പറഞ്ഞു. നിർബന്ധിത…

യു.ജി.സി നെറ്റ് പരീക്ഷാ ഫലം പുറത്ത്

ന്യൂഡല്‍ഹി: ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്കുമുള്ള യോഗ്യതാ നിര്‍ണയ പരീക്ഷയായ യുജിസി നെറ്റ്-2022 പരീക്ഷാഫലം ഔദ്യോഗിക വെബ്സസൈറ്റിൽ പ്രസിദ്ധീകരിച്ചു. 2021 ഡിസംബറിലെയും 2022 ജൂണിലെയും ലയിപ്പിച്ച പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചത്. ഈ വർഷം ജൂലൈ 9 മുതൽ ഒക്ടോബർ…

ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ ഹിമാചലിലും ഏകീകൃത സിവില്‍കോഡ് നടപ്പാക്കും; വാഗ്ദാനവുമായി ബിജെപി

ഷിംല: ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിന് ഒരാഴ്ചയില്‍ താഴെ മാത്രം ബാക്കിനില്‍ക്കെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി ബിജെപി. വീണ്ടും അധികാരത്തിൽ വന്നാൽ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും എന്നതാണ് പ്രധാന വാഗ്ദാനം. അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും സമാനമായ നീക്കം ബിജെപി…

മലയാളികൾ അടക്കം ഗിനിയയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കും; ഉറപ്പുമായി വിദേശകാര്യ സഹമന്ത്രി

തിരുവനന്തപുരം: പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നാവിക സേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് എംബസി ചർച്ച നടത്തിവരികയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. തടവിലാക്കിയവരെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടയാൻ നൈജീരിയൻ സർക്കാരുമായി ചർച്ച…

ഉത്തരാഖണ്ഡിലും ഹിന്ദിയിൽ എം.ബി.ബി.എസ് പഠനം ആരംഭിക്കുന്നു

ന്യൂഡൽഹി: അടുത്ത അധ്യയന വർഷം മുതൽ ഉത്തരാഖണ്ഡിൽ ഹിന്ദിയിൽ എംബിബിഎസ് ക്ലാസുകൾ ആരംഭിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ധൻസിങ് റാവത്ത്. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ശ്രീനഗർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സി.എം.എസ്. റാവത്ത് അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയും സർക്കാർ രൂപീകരിച്ചു.…

രാജ്യത്തെ കോവിഡ് കേസുകൾ 14,839 ആയി കുറഞ്ഞു

ന്യൂഡല്‍ഹി: 1,132 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 4,46,60,579 ആയി ഉയർന്നു. അതേസമയം സജീവ കേസുകൾ 14,839 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 14 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 5,30,500…

ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു

ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, തെലങ്കാനയിലെ മനുഗോഡ, ബിഹാറിലെ മൊകാമ, ഗോപാൽഗഞ്ച്, ഹരിയാനയിലെ അദംപുര്‍, ഉത്തർപ്രദേശിലെ ഗൊല ഗൊരഖ്നാഥ്, ഒഡീഷയിലെ ധാംനഗര്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ…