Category: National

ഒക്ടോബറിലെ വാഹന വില്പനയിൽ കുതിച്ചു ചാട്ടം; 48% വർദ്ധന

ചെന്നൈ: ഒക്ടോബറിൽ വാഹന വിൽപ്പനയിൽ 48 ശതമാനം വർദ്ധനവുണ്ടായതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (എഫ്എഡിഎ). എഫ്എഡിഎ ഡാറ്റ അനുസരിച്ച്, വാഹന വിൽപ്പന കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ മാസം വർദ്ധിച്ചിട്ടുണ്ട്. ഈ വർഷം ഒക്ടോബറിൽ…

സിമന്റ് കമ്പനികൾ വില വർദ്ധിപ്പിക്കുന്നു; ചാക്കിന് 10 മുതൽ 30 രൂപ വരെ ഉയർന്നേക്കും

ചെന്നൈ: വില വർദ്ധിപ്പിക്കാനൊരുങ്ങി രാജ്യത്തെ സിമന്‍റ് കമ്പനികൾ. ചാക്കിന് 10 രൂപ മുതൽ 30 രൂപ വരെ വില വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം സിമന്‍റിന്‍റെ വില ചാക്കിന് മൂന്ന് രൂപ മുതൽ നാല് രൂപ വരെ വർദ്ധിപ്പിച്ചിരുന്നു. വില വീണ്ടും…

നാസിസത്തിനെതിരെയുള്ള റഷ്യന്‍ പ്രമേയത്തെ യുഎന്നില്‍ അനുകൂലിച്ച് ഇന്ത്യ

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയിൽ റഷ്യയുടെ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തു. നാസിസത്തെ മഹത്വവത്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ യുഎൻ ജനറൽ അസംബ്ലിയുടെ മൂന്നാം കമ്മിറ്റിയിൽ റഷ്യ അവതരിപ്പിച്ച പ്രമേയത്തെയാണ് ഇന്ത്യ അനുകൂലിച്ചത്. ആവേശകരമായ ചർച്ചകൾക്കൊടുവിൽ 52നെതിരെ 105 വോട്ടുകൾക്കാണ് പ്രമേയം പാസായത്. അതേസമയം, 15…

ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് നേട്ടം

ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം. നാലു മണ്ഡലങ്ങളില്‍ വിജയിച്ച ബി.ജെ.പി രണ്ട് മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തി. ഹരിയാനയിലെയും തെലങ്കാനയിലെയും രണ്ട് സിറ്റിംഗ് സീറ്റുകൾ കോണ്‍ഗ്രസിന് നഷ്ടമായി. നേതാക്കളുടെ കൂറുമാറ്റത്തെ തുടർന്നാണ് രണ്ടിടത്തും തിരഞ്ഞെടുപ്പ്…

സാമ്പത്തിക സംവരണം ശരിവെച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുന്നാക്ക സംവരണം ശരി വെച്ച് സുപ്രീംകോടതി. അഞ്ചിൽ നാല് ജഡ്ജിമാരും സംവരണം ശരിവച്ചു. ഭരണഘടനയുടെ 103-ാം ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികളിലാണ് വിധി പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് യു യു ലളിത് ഉൾപ്പെടെയുള്ള അഞ്ചംഗ ബെഞ്ചാണ് വിധി…

ഗിനിയയിൽ മലയാളികൾ ഉൾപ്പെടെ തടവിലാക്കപ്പെട്ട കപ്പലില്‍ നിന്ന് വീണ്ടും സന്ദേശം

ന്യൂഡൽഹി: പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയയിൽ തടവിലാക്കപ്പെട്ട മലയാളികൾ ഉൾപ്പെടുന്ന നാവികരുടെ മോചനം വൈകുന്നു. കപ്പലും നാവികരും സൈന്യത്തോടൊപ്പം പോകണമെന്നാണ് ഗിനിയയുടെ ആവശ്യം. ഇതിനിടെ തങ്ങളുടെ മോചനത്തിനായി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെടുന്ന നാവികരുടെ പുതിയ വീഡിയോ പുറത്തുവന്നു. തങ്ങളെ രക്ഷിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നതാണ്…

രാജ്യത്തെ ജനങ്ങളുടെ കയ്യിൽ ഉള്ളത് 30.88 ലക്ഷം കോടി കറൻസി

ന്യൂഡൽഹി: നോട്ട് നിരോധനം പ്രഖ്യാപിച്ച് ആറ് വർഷം പിന്നിടുമ്പോഴും ജനങ്ങൾക്കിടയിൽ കറൻസി നോട്ടുകൾക്ക് ക്ഷാമമില്ലെന്ന് റിപ്പോർട്ട്. ഒക്ടോബർ 21 വരെയുള്ള കണക്കുകൾ പ്രകാരം 30.88 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ജനങ്ങളുടെ പക്കലുള്ളത്. 2016 നവംബർ എട്ടിനാണ് അഴിമതിയും കള്ളപ്പണവും തടയുന്നതിന്‍റെ…

തെങ്കാശിക്ക് സമീപം കരടി ആക്രമണം; 3 പേരുടെ നില ഗുരുതരം

തെങ്കാശി: തമിഴ്നാട്ടിലെ തെങ്കാശി കടയത്തിന് സമീപം കരടിയുടെ ആക്രമണത്തിൽ 3 പേർക്ക് ഗുരുതരമായി പരിക്കേറ്റു. സുഗന്ധവ്യഞ്ജന വ്യാപാരി വൈകുണ്ഠമണി (55), നാഗേന്ദ്രൻ (64), സൈലപ്പൻ (54) എന്നിവരെയാണ് കരടി ആക്രമിച്ചത്. ഞായറാഴ്ച രാവിലെ പശ്ചിമഘട്ടത്തോട് ചേർന്നുള്ള കടയം കടനാ അണക്കെട്ട് പെത്താൻപിള്ള-കുടിയിരിപ്പ്…

ഇനി സൗജന്യമല്ല; ട്വിറ്റര്‍ ബ്ലൂ വെരിഫിക്കേഷൻ ഇന്ത്യയിൽ ഒരു മാസത്തിനുള്ളിൽ

ന്യൂഡല്‍ഹി: പ്രതിമാസം 8 ഡോളർ ചിലവ് വരുന്ന പുതിയ ട്വിറ്റർ ബ്ലൂ വെരിഫിക്കേഷൻ സംവിധാനം ഒരു മാസത്തിനുള്ളിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി മേധാവി എലോൺ മസ്ക്. ഐഒഎസ് ഉപയോക്താക്കൾക്കിടയിൽ ആപ്പിൾ ഈ സംവിധാനം പരീക്ഷിക്കാൻ തുടങ്ങിക്കഴിഞ്ഞു. ട്വിറ്റർ അക്കൗണ്ടുകൾക്കായി വെരിഫിക്കേഷൻ ബാഡ്ജും…

ത്രിപുരയിൽ കുടുംബത്തിലെ 4 പേരെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് 17കാരൻ

അഗർത്തല: കുടുംബത്തിലെ നാലുപേരെ 17 വയസുകാരൻ കോടാലികൊണ്ട് വെട്ടിക്കൊന്നു. ത്രിപുരയിലെ ധലായ് ജില്ലയിലെ ഒറ്റപ്പെട്ട ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. മുത്തച്ഛൻ, അമ്മ, പ്രായപൂർത്തിയാകാത്ത സഹോദരി, ബന്ധു എന്നിവരെയാണ് കുട്ടി കൊലപ്പെടുത്തിയത്. എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴാണ് കോടാലി ഉപയോഗിച്ച് കുട്ടി കൊലപാതകം നടത്തിയത്. ഇതിന്…