Category: National

ലാലു പ്രസാദ് യാദവിന് മകള്‍ വൃക്ക നല്‍കും; ശസ്ത്രക്രിയ ഈ മാസം

ന്യൂഡൽഹി: രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് ലാലു പ്രസാദ് യാദവിന് മകള്‍ രോഹിണി ആചാര്യ വൃക്ക ദാനം ചെയ്യും. വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വിശ്രമത്തിലായ ലാലു പ്രസാദിന്റെ വൃക്ക മാറ്റിവെക്കാന്‍ ഡോക്ടര്‍മാർ നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മകള്‍ വൃക്ക ദാതാവാകാന്‍ തയ്യാറായത്. ഈ…

കുട്ടിക്കാലത്ത് ഒപ്പമുണ്ടായിരുന്ന വീട്ടുജോലിക്കാരിയാണ് ഏറ്റവും വലിയ പ്രചോദനം: ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: കുട്ടിക്കാലത്ത് കൂടെയുണ്ടായിരുന്ന വീട്ടുജോലിക്കാരിയായ ഭീംഭായ് ഗാമട് ആണ് തന്‍റെ എക്കാലത്തെയും വലിയ പ്രചോദനമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. തന്നിൽ സ്ത്രീപക്ഷ സമീപനം രൂപപ്പെടുത്തിയത് അവരാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ചുമതലയേറ്റ ശേഷം നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം…

മാലിദ്വീപിൽ കെട്ടിടത്തിൽ തീപിടിത്തം; 9 ഇന്ത്യക്കാർ ഉൾപ്പടെ 10 മരണം

മാലി: മാലിദ്വീപ് തലസ്ഥാനമായ മാലിയിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 9 ഇന്ത്യക്കാരടക്കം 10 പേർ മരിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. തീപിടുത്തം ഉണ്ടായ കെട്ടിടത്തിന്‍റെ മുകൾ നിലയിൽ നിന്ന് 10 മൃതദേഹങ്ങൾ കണ്ടെടുത്തതായി മാലിദ്വീപ് അധികൃതരെ ഉദ്ധരിച്ച് വാർത്താ…

ഇന്ത്യയിൽ 1,016 പുതിയ കോവിഡ് കേസുകൾ; രോഗമുക്തി നിരക്ക് 98.78%

ഇന്ത്യയിൽ 1,016 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. ആകെ കോവിഡ് കേസുകളുടെ എണ്ണം 4,46,63,968 ആയി. സജീവ കേസുകൾ 13,187 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 5,30,514 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ രണ്ട്,…

ഗുജറാത്തില്‍ അപ്രതീക്ഷിത പ്രഖ്യാപനം; ബിജെപി മുതിര്‍ന്ന നേതാക്കൾ മത്സരത്തിനില്ല

രാജ്‌കോട്ട്: ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കാനിരിക്കെ, അപ്രതീക്ഷിത നീക്കവുമായി മുതിർന്ന ബിജെപി നേതാക്കൾ. മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ തുടങ്ങിയ നേതാക്കൾ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു. രൂപാണി മന്ത്രിസഭയിലുണ്ടായിരുന്ന മുതിർന്ന നേതാക്കളായ…

ഹിമാചലിൽ ഭരണത്തുടര്‍ച്ച ഉറപ്പെന്ന് മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധൂമൽ

ധരംശാല: ഹിമാചൽ പ്രദേശിൽ ബി.ജെ.പിക്ക് തുടർഭരണം ഉറപ്പാണെന്ന് മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധൂമൽ. ഹിമാചൽ പ്രദേശിൽ മോദി പ്രഭാവത്തിനൊപ്പം മുൻ സർക്കാരുകളുടെ പ്രവർത്തനമുണ്ടെന്നും ധൂമൽ പറഞ്ഞു. രണ്ടരപതിറ്റാണ്ടോളം ബി.ജെ.പിയിലെ അവസാന വാക്കായിരുന്നു ധൂമൽ. 2017 ൽ സംസ്ഥാനത്ത് അധികാരത്തിലെത്തിയപ്പോൾ സ്വന്തം മണ്ഡലത്തിൽ…

പ്രസംഗത്തിനിടെ മൈക്ക് ഓഫാക്കി; കേന്ദ്രത്തിനെതിരെ വിമർശനം തുടർന്ന് രാഹുൽ

നന്ദേദ്: ഭാരത് ജോഡോ യാത്രയ്ക്കിടെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനം തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്‍റിൽ വിയോജിപ്പുള്ള ശബ്ദങ്ങളെ നിശബ്ദരാക്കാനുള്ള നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പാർലമെന്‍റിൽ എന്താണ് നടക്കുന്നതെന്ന് അറിയാമോ എന്ന് ചോദിച്ച രാഹുൽ…

കോയമ്പത്തൂർ സ്ഫോടനം; തമിഴ്നാട്ടിൽ വ്യാപക റെയ്ഡ് നടത്തി എൻഐഎ

ചെന്നൈ: കോയമ്പത്തൂർ കാർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ദേശീയ അന്വേഷണ ഏജൻസിയുടെ വ്യാപക റെയ്ഡ്. 45 സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. കോയമ്പത്തൂർ നഗരത്തിൽ മാത്രം 21 സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം. കാർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എയുടെ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലാണ് പരിശോധന.…

നയതന്ത്ര ഇടപെടൽ ഫലിച്ചു; നാവികരെ ഉടന്‍ നൈജീരിയയ്ക്ക് കൈമാറില്ല

ന്യൂഡൽഹി: ഗിനിയിൽ കസ്റ്റഡിയിലുള്ള മലയാളികൾ ഉൾപ്പെടെയുള്ള നാവികരെ ഉടൻ നൈജീരിയയ്ക്ക് കൈമാറില്ല. നൈജീരിയയിലേക്ക് കൈമാറാൻ കൊണ്ടുപോയ 15 പേരെ മലാബോയിലേക്ക് തിരികെ കൊണ്ടുവന്നു. നയതന്ത്ര ഇടപെടലിലൂടെയാണ് നാവികരെ നൈജീരിയയ്ക്ക് കൈമാറുന്നത് തടഞ്ഞത്. രണ്ട് മലയാളികൾ ഉൾപ്പെടെ 15 പേരെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു.…

ദളിത് ക്രൈസ്തവ, മുസ്‌ലിങ്ങൾക്ക് പട്ടിക വിഭാഗ ആനുകൂല്യം നല്‍കാനാവില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ക്രൈസ്തവ, മുസ്‌ലിം മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത ദളിതര്‍ക്ക് പട്ടിക വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യം നൽകാനാവില്ലെന്ന് കേന്ദ്രം. ദളിത് ഹിന്ദുക്കള്‍ അനുഭവിച്ചത് പോലെയുള്ള പീഡനങ്ങള്‍ ദളിത് ക്രൈസ്തവരും, മുസ്‌ലിങ്ങളും അനുഭവിച്ചതിന് വസ്തുതാപരമായ രേഖയില്ല. ദളിത് ക്രൈസ്തവര്‍ക്കും, മുസ്‌ലിങ്ങള്‍ക്കും ഇടയിൽ തൊട്ടുകൂടായ്മ പോലുള്ള സാമൂഹിക…