Category: National

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി നാളെ ബാലിയിൽ

ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ(തിങ്കളാഴ്ച) ഇന്തോനേഷ്യയിലെ ബാലിയിലേക്ക് യാത്ര തിരിക്കും. ബാലിയിൽ 45 മണിക്കൂർ ചെലവഴിക്കുന്ന പ്രധാനമന്ത്രി 20 ഓളം ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. പത്തിലധികം ലോകനേതാക്കളുമായുള്ള ചർച്ചകളും ഇതിൽ ഉൾപ്പെടുന്നു. ഇന്തോനേഷ്യയിൽ…

തോക്കുഭ്രമം പ്രോത്സാഹിപ്പിക്കുന്ന പാട്ടുകളും ആയുധപ്രദർശനവും നിരോധിച്ച് പഞ്ചാബ് സർക്കാർ

ചണ്ഡിഗഡ്: തോക്കുഭ്രമം പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങൾ പഞ്ചാബ് സർക്കാർ നിരോധിച്ചു. നിയമവാഴ്ച തകർന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്ന സമയത്താണ് പാട്ടുകൾ നിരോധിക്കുന്നതുൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. ആയുധങ്ങളുടെ ലൈസൻസ് മൂന്ന് മാസത്തിനകം പരിശോധിക്കാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ കർശന നടപടി…

അമിത് ഷായ്ക്ക് വേണ്ടി കോടതിയിൽ ഹാജരായിട്ടുണ്ടെന്ന് മുന്‍ ചീഫ് ജസ്റ്റിസ് യു.യു ലളിത്

ന്യൂഡല്‍ഹി: സെഹ്‌റാബുദ്ദീന്‍ ഷെയ്ഖ് ഏറ്റുമുട്ടൽ കേസിൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വേണ്ടി ഹാജരായതായി അടുത്തിടെ വിരമിച്ച ചീഫ് ജസ്റ്റിസ് യുയു ലളിത് പറഞ്ഞു. എന്നാൽ താൻ പ്രധാന വക്കീൽ അല്ലാത്തതിനാൽ അത് പ്രധാനമല്ലെന്നും ലളിത് പറഞ്ഞു. വിരമിച്ച ശേഷം എൻഡിടിവിക്ക് നൽകിയ…

ഇന്ത്യയില്‍ തങ്ങാന്‍ അനുവദിക്കണമെന്ന് രാജീവ് വധക്കേസിൽ ജയിൽ മോചിതയായ നളിനി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ നളിനി മുരുകൻ തന്നെ ഇന്ത്യയിൽ തങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇന്നലെ ജയിൽ മോചിതയായ നളിനി, കൊലപാതക ഗൂഢാലോചനയെ കുറിച്ച് മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്ന് അവകാശപ്പെട്ടു. ശ്രീലങ്കൻ പൗരനായ ഭർത്താവ് മുരുകനെയും…

ഗുജറാത്തിൽ പഴയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന വാഗ്ദാനവുമായി കോൺഗ്രസും എഎപിയും

അഹമ്മദാബാദ്: ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ പഴയ പെൻഷൻ പദ്ധതികൾ പുനഃസ്ഥാപിക്കുമെന്ന് കോൺഗ്രസും ആം ആദ്മി പാർട്ടിയും വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ പുതിയ പെൻഷൻ പദ്ധതിക്കെതിരെ സർക്കാർ ഉദ്യോഗസ്ഥർ വ്യാപക പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് കോൺഗ്രസിന്‍റെയും എ.എ.പിയുടെയും തിരഞ്ഞെടുപ്പ് വാഗ്ദാനം. 2005 ഏപ്രിൽ 1 മുതൽ സർവീസിൽ…

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്നത്തെ (ഞായറാഴ്ച) ഇന്ത്യാ സന്ദർശനം റദ്ദാക്കി. ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്തോനേഷ്യയിലേക്ക് പോകുന്ന മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ന് ഡൽഹിയിലെത്തി ഏതാനും മണിക്കൂർ ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.…

ട്രെയിനിൽ കയറുന്നതിനിടെ തെറിച്ചുവീണ 17-കാരിക്ക് രക്ഷകനായി ആർപിഎഫ് ഉദ്യോഗസ്ഥന്‍

തിരൂര്‍: ട്രെയിനിൽ കയറുന്നതിനിടെ വീണ പെൺകുട്ടിയെ ആർപിഎഫ് ഉദ്യോഗസ്ഥൻ രക്ഷപെടുത്തി. പ്ലാറ്റ്ഫോമിൽ വീണ പെൺകുട്ടിയെ ട്രാക്കിൽ വീഴാതെ ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ സതീശൻ രക്ഷപ്പെടുത്തി. അതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഷൊർണൂരിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന മെമു ട്രെയിനിൽ കയറുന്നതിനിടെ തിരൂർ…

തമിഴ്‌നാട്ടില്‍ അതിശക്തമായ മഴ; 5 ജില്ലകളില്‍ പ്രളയത്തിന് സാധ്യത

ചെന്നൈ: കനത്ത മഴയിൽ തമിഴ്നാടിന്‍റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ചെന്നൈയിൽ മഴക്കെടുതിയിൽ രണ്ട് പേർ മരിച്ചു. ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള തമിഴ്നാടിന്‍റെ പല ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും ശനിയാഴ്ച വ്യാപകമായി മഴ ലഭിച്ചു. ചെന്നൈയിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ…

നീലഗിരിയില്‍ ശക്തമായ മഴ; ഊട്ടി പനിനീര്‍ പൂന്തോട്ടം അഴുകിനശിച്ചു

ഗൂഡല്ലൂര്‍: നീലഗിരിയിൽ മഴ ശക്തമാകുന്നു. ശനിയാഴ്ച രാവിലെ ഒമ്പത് സെന്‍റിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. ജില്ലയുടെ പല ഭാഗങ്ങളിലും മഴ തുടരുകയാണ്. കനത്ത മൂടൽമഞ്ഞ് കാരണം വാഹനങ്ങളുടെ സഞ്ചാരം ദുഷ്കരമായി. ഊട്ടിയിൽ തണുപ്പ് രൂക്ഷമായതോടെ വിനോദ സഞ്ചാരികൾ ദുരിതത്തിലായിരുന്നു. ഊട്ടി ബൊട്ടാണിക്കൽ ഗാർഡനും…

ലിവര്‍പൂളിനെ വാങ്ങാൻ മുകേഷ് അംബാനി ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂളിനെ സ്വന്തമാക്കാന്‍ ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി രംഗത്തെന്ന് റിപ്പോര്‍ട്ട്. ഉടമകളായ ഫെന്‍വേ സ്പോര്‍ട്‌സ് ഗ്രൂപ്പ്, ക്ലബ്ബിനെ വില്‍പ്പനക്ക് വച്ചതിന് പിന്നാലെയാണ് അംബാനി താത്‌പര്യം പ്രകടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 90 ബില്യൺ പൗണ്ടിന്‍റെ ആസ്‌തിയോടെ ലോകത്തിലെ…