Category: National

പോക്‌സോ സമ്മതപ്രകാരമുള്ള ബന്ധങ്ങളെ കുറ്റകരമാക്കുന്നതിനല്ല: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാനാണ് പോക്സോ നിയമമെന്നും ചെറുപ്പക്കാര്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധം കുറ്റകരമാക്കാനല്ലെന്നും ഡൽഹി ഹൈക്കോടതി. പതിനേഴുകാരിയായ പെൺകുട്ടിയുമായുള്ള ബന്ധത്തിന്‍റെ പേരിൽ ബലാത്സംഗക്കേസിലും പോക്സോ കേസിലും പ്രതിയായ യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശം. “എന്‍റെ…

രാജ്യത്ത് ഇനി സിം മാറ്റി വാങ്ങിയാല്‍ ആദ്യ 24 മണിക്കൂര്‍ മെസേജുകള്‍ക്ക് വിലക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന സിം തട്ടിപ്പുകൾക്ക് തടയിടാൻ കേന്ദ്ര ടെലികോം വകുപ്പ്. ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത് ഒടിപി വഴി തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടെ എണ്ണം രാജ്യത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ടെലികോം വകുപ്പ് പുതിയ മാർഗം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഏതെങ്കിലും കാരണത്താൽ സിം…

മുംബൈ–പൂനെ എക്സ്പ്രസ് ഹൈവേ; പൂർത്തിയായാൽ ഏഷ്യയിലെ വിസ്താരമേറിയ ടണൽ ഇന്ത്യയിൽ

മുംബൈ: പൂനെ ഹൈവേയുടെ പൂർത്തീകരണത്തിന് തടസമായിരുന്ന പദ്ധതി മഹാരാഷ്ട്ര സർക്കാർ പുനരാരംഭിച്ചു. പദ്ധതി 60 ശതമാനം പൂർത്തിയായി. പദ്ധതി ആവിഷ്കരിക്കപ്പെടുന്നതോടെ ഏഷ്യയിലെ ഏറ്റവും വിസ്താരമേറിയ തുരങ്കമെന്ന ഖ്യാതിയും ഇതിനുണ്ടാകും. വയ‍ഡക്ട് (കാലുകളുള്ള പാലം), കേബിൾ സ്റ്റെഡ് (തൂക്കുപാലം) പാലം എന്നിവ ഉൾപ്പെടെയുള്ള…

ഇന്ത്യയിൽ 474 പുതിയ കോവിഡ് കേസുകൾ; ആക്ടീവ് കേസുകൾ 7,918 ആയി കുറഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയിൽ 474 പുതിയ കൊറോണ വൈറസ് അണുബാധകൾ രേഖപ്പെടുത്തി. ഇത് 2020 ഏപ്രിൽ 6ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്, ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,46,67,398 ആയി. ആക്ടീവ് കേസുകൾ 7,918 ആയി കുറഞ്ഞു. മരണസംഖ്യ 5,30,533…

ജി 20 ഉച്ചകോടിക്ക് ഇന്ന് തുടക്കം; ഗ്രൂപ്പ് നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ഇന്ത്യ

ബാലി: ഇന്തോനേഷ്യയുടെ തലസ്ഥാനമായ ബാലിയിൽ ഇന്ന് ആരംഭിക്കുന്ന ജി 20 ഉച്ചകോടിയിൽ ഗ്രൂപ്പിന്‍റെ നേതൃത്വം ഇന്ത്യ ഏറ്റെടുക്കും. ഡിസംബർ ഒന്നിനാണ് ഗ്രൂപ്പിന്‍റെ നേതൃത്വം ഇന്ത്യ ഏറ്റെടുക്കുക. ഈ വർഷത്തെ ജി 20 ഉച്ചകോടി ആരോഗ്യം, ഊർജ്ജ സുരക്ഷ, സാങ്കേതിക മാറ്റം എന്നിവയ്ക്ക്…

എഞ്ചിനീയറിംഗ് പ്രവേശനം നവംബർ 30 വരെ; സമയം നീട്ടി സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിൽ എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള സമയപരിധി സുപ്രീം കോടതി നീട്ടി. നവംബർ 30 വരെയാണ് നീട്ടിയത്. സർക്കാരിന്റെ അഭ്യർത്ഥന പരിഗണിച്ച് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. പ്രവേശനത്തിനുള്ള അവസാന തീയതി ഒക്ടോബർ 25 ആയിരുന്നു. ബി.ടെക്കിന് 217…

മുതിര്‍ന്ന തെലുങ്ക് നടനും മഹേഷ് ബാബുവിന്റെ പിതാവുമായ കൃഷ്ണ അന്തരിച്ചു

ഹൈദരാബാദ്: മുതിർന്ന തെലുങ്ക് നടനും മഹേഷ് ബാബുവിന്റെ പിതാവുമായ കൃഷ്ണ (80) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൃഷ്ണയെ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 4…

ഐഎഫ്എഫ്ഐ സത്യജിത് റേ ആജീവനാന്ത പുരസ്കാരം കാർലോസ് സുവാരയ്ക്ക്

പനജി: ഗോവയിൽ നടക്കുന്ന ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ സമഗ്രസംഭാവനയ്ക്കള്ള ‘സത്യജിത് റേ ആജീവനാന്ത പുരസ്കാരം’ സ്പാനിഷ് സംവിധായകൻ കാർലോസ് സുവാരയ്ക്ക്. സ്പാനിഷ് സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ സംവിധായകരിൽ ഒരാളാണ് 90 കാരനായ സുവാര. ബെർലിൻ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ…

പങ്കാളിയെ വെട്ടിനുറുക്കിയ സംഭവം; മൃതദേഹം സൂക്ഷിക്കാൻ മാത്രം പുതിയ ഫ്രിഡ്ജ്, പ്രചോദനം പരമ്പര

പങ്കാളിയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് കാട്ടിൽ കഷ്ണങ്ങളാക്കി തള്ളിയ സംഭവത്തിൽ ഒരാൾ ഡൽഹിയിൽ അറസ്റ്റിൽ. തുടർ ച്ചയായി 18 ദിവസം രാത്രി രണ്ട് മണിക്ക് ഇയാൾ ഡൽഹിയിലെ മെഹ്റൗലി വനത്തിൽ തന്‍റെ പങ്കാളിയുടെ ശരീരഭാഗങ്ങൾ ഉപേക്ഷിച്ചതായി പോലീസ് പറഞ്ഞു.  അഫ്താബ്…

ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു; ശരത് കമലിന് ഖേൽരത്‌ന, പ്രണോയിക്കും എൽദോസിനും അർജുന

ന്യൂഡൽഹി: ഈ വർഷത്തെ ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്കാരം ടേബിൾ ടെന്നീസ് താരം ശരത് കമലിന് ലഭിച്ചു. ഈ വർഷം ബർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ശരത് കമൽ 4…