Category: National

വിശ്വാസ വഞ്ചനക്കേസ് റദ്ദാക്കണം; സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍

കൊച്ചി: വിശ്വാസ വഞ്ചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി സണ്ണി ലിയോൺ കേരള ഹൈക്കോടതിയെ സമീപിച്ചു. 2019 ഫെബ്രുവരിയിൽ കൊച്ചിയിൽ നടന്ന വാലന്‍റൈൻസ് ഡേ പരിപാടിയിൽ പങ്കെടുക്കാൻ കരാർ ഉണ്ടാക്കി വഞ്ചിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് താരം ഹർജി സമർപ്പിച്ചത്. സംഘാടകർ വിശ്വാസ…

വാട്ട്സ്ആപ്പ് ഇന്ത്യ തലവൻ അഭിജിത് ബോസ് രാജി വെച്ചു

ന്യൂഡൽഹി: വാട്ട്സ്ആപ്പ് ഇന്ത്യ തലവൻ അഭിജിത് ബോസ് രാജി വെച്ചു. കമ്പനിയുടെ ഉടമസ്ഥരായ മെറ്റയാണ് ഇക്കാര്യം അറിയിച്ചത്. മെറ്റ ഇന്ത്യയുടെ പബ്ലിക് പോളിസി മേധാവി രാജീവ് അഗർവാളും രാജി സമർപ്പിച്ചിട്ടുണ്ട്. മെറ്റ ഇന്ത്യ തലവൻ അജിത് മോഹനും നേരത്തെ രാജി വെച്ചിരുന്നു.…

തമിഴ്നാട് ഗവര്‍ണർക്കൊപ്പം വേദി പങ്കിട്ട് മന്ത്രി പി.രാജീവ്

തിരുവനന്തപുരം: തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിക്കൊപ്പം വേദി പങ്കിട്ട് മന്ത്രി പി.രാജീവ്. നിയമസഭയിലെ ലോകായുക്ത ദിനാചരണത്തിലാണ് തമിഴ്നാട് ഗവര്‍ണറെത്തിയത്. ഡിഎംകെ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കെയാണ് വേദി പങ്കിട്ടത്. ഗവര്‍ണര്‍ പദവി റബര്‍ സ്റ്റാംപല്ലെന്നും രാജ്യത്തെങ്ങും ഇത് ബാധകമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ലോകായുക്ത…

പൊതുമേഖലാ ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി റിസർവ് ബാങ്ക് ഗവര്‍ണര്‍

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നവംബർ 16ന് കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ വായ്പാ വളർച്ചയുടെ സുസ്ഥിരത എന്ന വിഷയം ചർച്ച ചെയ്യാനാണ് ഗവർണറുടെ യോഗം. വായ്പാ വളർച്ച വർദ്ധിച്ചിട്ടും നിക്ഷേപ വളർച്ച മന്ദഗതിയിലാകുന്ന…

കൈവേദന മാറാന്‍ യൂട്യൂബ് നോക്കി ജ്യൂസ് ഉണ്ടാക്കി; യുവാവ് മരിച്ചു

ഇന്ദോർ: കൈ വേദനയ്ക്ക് യൂട്യൂബ് നോക്കി സ്വന്തമായി മരുന്ന് ഉണ്ടാക്കി കഴിച്ചയാൾ മരിച്ചതായി റിപ്പോർട്ട്. മധ്യപ്രദേശിലെ ഇന്ദോറിലെ സ്വർണ്ണബാഗ് കോളനിയിൽ താമസിക്കുന്ന ധര്‍മേന്ദ്ര കൊറോലെ (32) ആണ് മരിച്ചത്. യൂട്യൂബിൽ നോക്കി വനമേഖലയിൽ നിന്നുള്ള പ്രത്യേക ഫലം ഉപയോഗിച്ച് ജ്യൂസ് ഉണ്ടാക്കുകയായിരുന്നുവെന്നാണ്…

മ്യാന്മാറിൽ തടവിലായ മലയാളികൾ ഉൾപ്പെടെ 38 ഇന്ത്യക്കാര്‍ക്ക് കൂടി മോചനം

മുംബൈ: മ്യാൻമറിൽ തൊഴിൽ തട്ടിപ്പിനിരയായി തടങ്കലിൽ കഴിഞ്ഞിരുന്ന 38 ഇന്ത്യക്കാരെ കൂടി മോചിപ്പിച്ചു. മൂന്ന് മലയാളികളും 22 തമിഴ്നാട് സ്വദേശികളും അടങ്ങുന്ന സംഘമാണ് നാട്ടിലേക്ക് മടങ്ങുന്നത്. സംഘത്തിൽ ഒരു സ്ത്രീയുമുണ്ട്. 45 ദിവസമാണ് മലയാളികൾക്ക് ജയിലിൽ കഴിയേണ്ടി വന്നത്. ഇന്നലെയാണ് എംബസി…

ആർഎസ്എസ് അനുകൂല പ്രസ്താവന; സുധാകരനെതിരെ പരാതിയുമായി എംപിമാർ

ന്യൂ‍ഡൽഹി: കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ ആർഎസ്എസ് അനുകൂല പ്രസ്താവനകളിൽ അതൃപ്തി അറിയിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം. ഹൈക്കമാൻഡ് ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് എംപിമാർ ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടു. ആർ.എസ്.എസ് ശാഖകൾക്ക് സംരക്ഷണം നൽകി, ജവഹർലാൽ നെഹ്റു വർഗീയ ഫാസിസവുമായി…

അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിൽ 19 ശതമാനം വർധന

2021-22 ൽ അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 19 ശതമാനം വർധനവ്. മുൻ വർഷം 13 ശതമാനം ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്താണ് ഈ വർഷം എണ്ണം കൂടിയത്. സ്റ്റുഡന്‍റ് വിസയുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറികടന്നതായി യുഎസ് എംബസി അറിയിച്ചു.…

എയർ ഇന്ത്യ 12.15 കോടി ഡോളർ റീഫണ്ട് നൽകണമെന്ന് യുഎസ് ഗതാഗത വകുപ്പ്

വാഷിങ്ടണ്‍: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 12.15 കോടി ഡോളർ (989.38 കോടി രൂപ) റീഫണ്ട് ആയി നൽകാൻ യുഎസ് ഗതാഗത വകുപ്പ് ഉത്തരവിട്ടു. ടിക്കറ്റ് കാന്‍സല്‍ ചെയ്തതിന് റീഫണ്ട് തുക കുടിശ്ശികയും കാലാവധിക്കുള്ളില്‍ മടക്കിനല്‍കാത്തതിന് പിഴയും ചേർത്താണ് ഇത്രയും തുക…

നാക് അംഗീകാരം; മൂല്യനിർണയമുൾപ്പെടെയുള്ള നടപടികൾ ഇനിമുതല്‍ സുതാര്യം

ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ‘നാക്’ (നാഷണൽ അസസ്മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) അംഗീകാരം നൽകുന്നതിനുള്ള മൂല്യനിർണയം ഉൾപ്പെടെയുള്ള നടപടികൾ സുതാര്യമാക്കും. കോളേജുകൾക്ക് അനുവദിക്കുന്ന സ്കോർ ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് നാക് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ഭൂഷൺ പട്‌വർധൻ പറഞ്ഞു. അധ്യാപകരുടെ…