Category: National

നാഷണല്‍ ഹെറാള്‍ഡ് കേസ്; നോട്ടീസിനോട് പ്രതികരിച്ച് കോൺഗ്രസ് നേതൃത്വം

നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇഡി നൽകിയ നോട്ടീസിനോട് പ്രതികരിച്ച് കോൺഗ്രസ് നേതൃത്വം. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വിരട്ടാന്‍ നോക്കേണ്ടെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. നോട്ടീസിൽ സോണിയയോടും രാഹുലിനോടും ഈ മാസം എട്ടിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ടീസ് ലഭിച്ചതായി…

കെകെയുടെ മരണത്തിൽ ബംഗാളിൽ രാഷ്ട്രീയ വിവാദം

കൊൽക്കത്ത: പ്രശസ്ത ഗായകനും മലയാളിയുമായ കെ.കെ എന്ന കൃഷ്ണകുമാർ കുന്നത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ രാഷ്ട്രീയ വിവാദം പുകയുന്നു. കെകെയുടെ മരണത്തിൽ പശ്ചിമ ബംഗാളിലെ മമതാ ബാനർജി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ ബിജെപി ഉപാധ്യക്ഷൻ ദിലീപ് ഘോഷ്.…

സിദ്ദു മൂസെവാലയുടെ കൊലപാതകം; 2 ദിവസത്തിനുള്ളിൽ ഉചിതമായ മറുപടി നൽകുമെന്ന് ഭീഷണി

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിൽ രണ്ട് ദിവസത്തിനുള്ളിൽ ഉചിതമായ മറുപടി നൽകുമെന്ന് ഭീഷണിപ്പെടുത്തി സോഷ്യൽ മീഡിയയിൽ സന്ദേശം. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന കുപ്രസിദ്ധ ക്രിമിനൽ നീരജ് ബവാനയുടെ സംഘമാണ് ഫെയ്സ്ബുക്കിലൂടെ ഭീഷണി മുഴക്കിയതെന്നാണ് റിപ്പോർട്ട്. സിദ്ദു മൂസെവാല…

‘പാഠപുസ്തകങ്ങളിൽ ഇന്ത്യൻ ഭരണാധികാരികളെപ്പറ്റിയുള്ളത് വളരെ കുറച്ച് മാത്രം’

രാജ്യത്തെ പാഠപുസ്തകങ്ങളിൽ ഇന്ത്യൻ ഭരണാധികാരികളെക്കുറിച്ച് വളരെ കുറച്ച് മാത്രമേ ഉള്ളൂവെന്ന് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ഇന്ത്യയെ ആക്രമിക്കാൻ വന്നവരെ കുറിച്ച് പലതും വിശദീകരിച്ചിട്ടുണ്ട്. ഇക്കാര്യം വിദ്യാഭ്യാസമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണാധികാരി പൃഥ്വിരാജ് ചൗഹാന്റെ കഥ പറയുന്ന…

ലഖിംപുര്‍ഖേരി കേസിലെ സാക്ഷിയ്ക്ക് നേരെ വധശ്രമം

ന്യൂദല്‍ഹി: ലഖിംപൂർ ഖേരി കേസിലെ സാക്ഷിയായ ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് ദിൽബാഗ് സിംഗിനെ അജ്ഞാതർ ആക്രമിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ദിൽബാഗ് സിംഗിന് നേരെ ആക്രമണമുണ്ടായത്. അലിഗഞ്ച് മുണ്ട റോഡിലാണ് ആക്രമണം നടന്നത്. വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് പേർ…

രാജ്യത്ത് ജിഎസ്ടി വരുമാനം കുറഞ്ഞു; മെയില്‍ ലഭിച്ചത് 1.41 ലക്ഷം കോടി

മെയ് മാസത്തെ ജിഎസ്ടി വരുമാനം കുറഞ്ഞു. ഏപ്രിലിലെ എക്കാലത്തെയും ഉയർന്ന നിരക്കായ 1.68 ലക്ഷം കോടി രൂപയിൽ നിന്ന് 16 ശതമാനമാണ് കുറഞ്ഞത്. 1.41 ലക്ഷം കോടി രൂപയാണ് മെയ് മാസത്തിൽ ലഭിച്ചതെന്ന് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. തുടർച്ചയായ 11-ാം…

ഉമർ ഖാലിദിന്റെ പ്രസംഗം തീവ്രവാദ പ്രവർത്തനമല്ലെന്ന് ഡൽഹി ഹൈക്കോടതി

ന്യൂദല്‍ഹി: ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന്റെ പ്രസംഗം തീവ്രവാദ പ്രവർത്തനമല്ലെന്ന് ഡൽഹി ഹൈക്കോടതി. “പ്രസംഗം മോശം അഭിരുചിയിലാണെന്ന വസ്തുത അതിനെ തീവ്രവാദ പ്രവർത്തനമാക്കി മാറ്റുന്നില്ല. അത് ഞങ്ങൾ നന്നായി മനസ്സിലാക്കുന്നു. കേസ് എത്രമാത്രം അപകീർത്തികരമാണെന്ന് പരിഗണിച്ചാലും…

മാസ്‌ക് ധരിക്കാത്ത പോലീസുകാര്‍ക്കെതിരേ നടപടി എടുക്കാൻ ഡല്‍ഹി ഹൈക്കോടതി 

ന്യൂഡല്‍ഹി: മാസ്കും ഹെൽമെറ്റും ധരിക്കാത്തതിന് ഡൽഹി പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശം നൽകി. ഡൽഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് വിപിൻ സാങ്‌വിയാണ് പൊലീസ് മേധാവിക്ക് നിർദേശം നൽകിയത്. സമൂഹത്തിനും ജനങ്ങൾക്കും പോലീസ് മാതൃകയാകണമെന്നും ഹൈക്കോടതി പറഞ്ഞു. ഡ്യൂട്ടിക്കിടെ മാസ്ക്…

അയോധ്യ, മധുര ക്ഷേത്ര പരിസരത്തുള്ള മദ്യവില്‍പ്പന നിരോധിച്ച് യുപി സർക്കാർ

അയോധ്യയിലെയും മഥുരയിലെയും ക്ഷേത്രപരിസരങ്ങളിൽ മദ്യവിൽപ്പന നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ. അയോധ്യയിലെ രാമക്ഷേത്രം, മഥുരയിലെ കൃഷ്ണ ജന്മഭൂമി എന്നിവയുടെ പരിസരത്ത് മദ്യശാലകൾ അനുവദിക്കരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിൽ പറഞ്ഞു. അയോധ്യയിൽ നിലവിലുള്ള മദ്യശാലകളുടെ ലൈസൻസുകളും സർക്കാർ റദ്ദാക്കി. ഇത് സംബന്ധിച്ച…

നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇഡി നോട്ടിസ്

ന്യൂഡൽഹി: ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. അടുത്ത ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, കേന്ദ്ര സർക്കാർ രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.…