Category: National

പിപിഇ കിറ്റില്‍ അഴിമതി; അസം മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ

ന്യൂദല്‍ഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ചത്. തന്റെ കുടുംബവുമായി ബന്ധമുള്ള കമ്പനിക്ക് പിപിഇ കിറ്റുകൾ നിർമ്മിക്കാനുള്ള കരാർ ഹിമന്ത ബിശ്വ ശർമ്മ നൽകിയെന്നാണ് ആരോപണം. വിപണി വിലയേക്കാൾ ഉയർന്ന…

2020-21 വർഷത്തിലെ ബിജെപി വരുമാനത്തിൽ ഇടിവ്

2020-21 സാമ്പത്തിക വർഷത്തിൽ ബിജെപിയുടെ വരുമാനം മുൻ സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 80 ശതമാനത്തിലധികം ഇടിഞ്ഞു. ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച വാർഷിക ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. (2020-21ൽ ബിജെപിയുടെ വരുമാനം 80 ശതമാനം കുറഞ്ഞു) പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്ന…

വനത്തിനു ചുറ്റും ഒരു കി.മീ പരിസ്ഥിതി ലോല മേഖല; വിധി തിരിച്ചടിയെന്ന് വനം മന്ത്രി

കൊച്ചി: സംരക്ഷിത വനത്തിന്റെ ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം കോടതി വിധി സർക്കാർ നിലപാടിനേറ്റ തിരിച്ചടിയാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. ഓരോ സംസ്ഥാനത്തെയും സാഹചര്യം കണക്കിലെടുക്കാതെയുള്ള വിധിയാണിത്. അഡ്വക്കേറ്റ് ജനറൽ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ…

മഷി ആക്രമണത്തിൽ പ്രതികരണവുമായി കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത്

കർണാടകയിൽ തനിക്ക് നേരെയുണ്ടായ മഷി ആക്രമണത്തിൽ പ്രതികരണവുമായി കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. അത് ആസൂത്രിതമായ ഗൂഡാലോചനയായിരുന്നുവെന്നും ഈ സർക്കാർ തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) ദേശീയ വക്താവ് രാകേഷ് ടിക്കായത്ത് ആരോപിച്ചു. മീററ്റ് ജില്ലയിലെ…

പാഠപുസ്തകത്തിന്റെ കാവിവത്കരണത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂദല്‍ഹി: കർണാടകയിൽ പാഠപുസ്തകങ്ങളുടെ സിലബസിൽ മാറ്റം വരുത്തിയുള്ള കാവിവത്കരണത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സാമൂഹിക നീതിയും ലിംഗസമത്വവും ഒഴിവാക്കി വിദ്യാഭ്യാസത്തെ കാവിവത്കരിക്കുന്നത് വൈവിധ്യങ്ങളുടെ കലവറയായ ഇന്ത്യയ്ക്ക് അപമാനമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. “കർണാടകയിലെ ജനങ്ങൾ എല്ലായ്പ്പോഴും സാമൂഹിക നീതി,…

പഞ്ചാബിൽ 4 മുന്‍ കോൺഗ്രസ്സ് മന്ത്രിമാർ ബിജെപിയിൽ ചേര്‍ന്നു

പഞ്ചാബിൽ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. നാലു മുൻ മന്ത്രിമാർ ഉൾപ്പെടെ മുതിർന്ന നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. മുൻ മന്ത്രിമാരായ രാജ്കുമാർ വെർക്ക, ബല്‍ബീര്‍ സിങ് സിദ്ദു, ഗുര്‍പ്രീത് സിങ് കാങ്കര്‍, സുന്ദര്‍ ശ്യാം അറോറ എന്നിവരാണ് ചണ്ഡിഗഡിൽ കേന്ദ്ര ആഭ്യന്തര…

ഒഡീഷ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ എല്ലാ മന്ത്രിമാരും രാജിവച്ചു

ഭുവനേശ്വര്‍: ഒഡീഷയിലെ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ എല്ലാ മന്ത്രിമാരും രാജിവച്ചു. സ്പീക്കറും രാജിവച്ചു. മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ നിർദ്ദേശത്തെ തുടർന്നാണ് മാറ്റം. അപ്രതീക്ഷിതമായാണ് സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ആസൂത്രണം ചെയ്യുന്നത്. പുതിയ മന്ത്രിമാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉച്ചയ്ക്ക് 12 മണിക്കാണ്…

ട്രെയിനിൽ ഇനി ലഗേജിന് നിയന്ത്രണം ; അധിക ലഗേജിന് പണം നല്‍കണം

ന്യൂഡല്‍ഹി: വിമാന സർവീസുകൾക്ക് സമാനമായി ട്രെയിൻ യാത്രയിലും ലഗേജുകൾക്ക് നിയന്ത്രണം വരുന്നു. റെയിൽവേയുടെ ലഗേജ് നിയമങ്ങൾ കർശനമായി നടപ്പാക്കാനാണ് തീരുമാനം. അനുവദനീയമായതിലും കൂടുതൽ ലഗേജുകൾ കൊണ്ടുപോകാൻ യാത്രക്കാർ ഇനി പണം നൽകേണ്ടിവരും. ബുക്ക് ചെയ്യാതെ അധിക ലഗേജുകളുമായി യാത്ര ചെയ്താൽ പിഴ…

ഉത്തർപ്രദേശ് കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തം

ഹാപുർ: ഉത്തർപ്രദേശിലെ ഹാപുർ ജില്ലയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ എട്ട് പേർ മരിച്ചു. സ്ഫോടനം ദൂരെയുള്ള സ്ഥലത്തേക്ക് തീ പടർത്തി. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി വരികയാണ്. 25 പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു.

ഉത്തരേന്ത്യയിൽ അടുത്ത ദിവസങ്ങളിൽ ഉഷ്ണ തരംഗത്തിന് സാധ്യത

ന്യൂദല്‍ഹി: അടുത്ത രണ്ടോ മൂന്നോ ദിവസത്തേക്ക് വടക്കുപടിഞ്ഞാറൻ, മധ്യ ഇന്ത്യ എന്നിവിടങ്ങളിൽ ഉഷ്ണതരംഗങ്ങൾ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. അതേസമയം, അടുത്ത അഞ്ച് ദിവസത്തേക്ക് വടക്കുകിഴക്കൻ ഇന്ത്യയിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് ഡൽഹിയിൽ കുറഞ്ഞ താപനില 28.7 ഡിഗ്രി…