Category: National

ബംഗാൾ സംഘർഷത്തിൽ കർശന നടപടിയെടുക്കുമെന്ന് മമത ബാനർജി

കൊൽക്കത്ത: കഴിഞ്ഞ ദിവസം ബംഗാളിലെ ഹൗറ പഞ്ച്ല ബസാറിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. ചില രാഷ്ട്രീയ പാർട്ടികളാണ് അക്രമത്തിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയ നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന്…

മഹാരാഷ്ട്ര രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ശിവസേനയ്ക്ക് തിരിച്ചടി

മുംബൈ: മഹാരാഷ്ട്രയിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ശിവസേനയുടെ നേതൃത്വത്തിലുള്ള ഭരണ സഖ്യത്തിന് തിരിച്ചടി നേരിട്ടു. ഫലം പ്രഖ്യാപിക്കാനിരുന്ന ആറാം സീറ്റിൽ ബിജെപിയുടെ ധനഞ്ജയ് മഹാദിക് ശിവസേനയുടെ സഞ്ജയ് പവാറിനെ പരാജയപ്പെടുത്തി. അപ്രതീക്ഷിതമായി 10 വോട്ടുകൾ ബിജെപിക്ക് അനുകൂലമായി പോൾ ചെയ്തതായാണ് വിവരം. ബിജെപിയും…

രാജ്യത്ത് ഇന്ധന ഉപയോഗം കുതിച്ചുയരുന്നു

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ ഉപയോഗം വൻ തോതിൽ ഉയർന്നതായി റിപ്പോർട്ട്. മേയിൽ മുൻവർഷത്തേക്കാൾ 23.8 ശതമാനം വർദ്ധനവുണ്ടായി. കേന്ദ്രസർക്കാരിന് കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ മാസം ഇന്ത്യയുടെ ഇന്ധന ഉപഭോഗം 18.27…

പ്രവാചക നിന്ദ; പ്രതിഷേധക്കാർക്കെതിരെ ബുള്‍ഡോസറുമായി യുപി ഉദ്യോഗസ്ഥര്‍

ലഖ്‌നൗ: ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ പ്രവാചക നിന്ദയ്ക്കെതിരെ പ്രതിഷേധിച്ചവരുടെ സ്വത്ത് വകകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. കേസിൽ പ്രതികളായവരുടെ കടകളും മറ്റുമാണ് നശിപ്പിച്ചത്. കാണ്‍പൂരില്‍ ഇന്നലെയാണ് പ്രതിഷേധം നടന്നത്. പരേഡ് മാർക്കറ്റിലെ ഒരു വിഭാഗം ആളുകൾ കടകൾ അടപ്പിക്കുകയും മറ്റുള്ളവ അടച്ചുപൂട്ടാൻ ശ്രമിക്കുകയും…

രാജ്യത്തെ കോവിഡ് കുതിക്കുന്നു; 24 മണിക്കൂറിനിടെ 8000 പേർക്ക് രോഗം

ന്യുഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 8000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8329 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. 10 പേർ കോവിഡ് ബാധിച്ച് മരണമടഞ്ഞു. രോഗമുക്തി നിരക്ക് 98.69 ശതമാനമായി ആയി കുറഞ്ഞു. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ…

ഓണക്കാലം കീര്‍ത്തി നിര്‍മ്മലിനോടൊപ്പം

കൊച്ചി: മലയാളികൾക്ക് സുപരിചിതവും എന്നാൽ ഇപ്പോൾ ലഭ്യമല്ലാത്തതുമായ ക്രാന്തി അരി കേരള വിപണിയിൽ വീണ്ടും അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കീർത്തി നിർമ്മൽ. ഓണക്കാലത്തിന് മുന്നോടിയായി 25,000 ടൺ നെല്ലാണ് കീർത്തി നിർമ്മൽ കേരളത്തിലേക്ക് എത്തിക്കുന്നത്. 2,500 ടൺ ആദ്യ ലോഡ് ട്രെയിൻ മാർഗം…

യുപി യിൽ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

ഉത്തർപ്രദേശ് : പ്രവാചക നിന്ദയ്ക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ ഉത്തർപ്രദേശിൽ പൊലീസ് നടപടി സ്വീകരിച്ചു. ആറ് ജില്ലകളിൽ നിന്നായി ഇതുവരെ 227 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കാൻ സർക്കാർ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ ജുമാ നമസ്കാരത്തിനു ശേഷമാണ് സംസ്ഥാനത്ത്…

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് ബിജെപി

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി വൻ വിജയം നേടി. രണ്ട് സംസ്ഥാനത്തും ബിജെപി ഒരു സീറ്റിൽ കൂടുതൽ വിജയം നേടി. നാലു സംസ്ഥാനങ്ങളിലെ 16 സീറ്റുകളിൽ എട്ടെണ്ണം ബിജെപിയാണ് നേടിയത്. മഹാരാഷ്ട്രയിലും കർണാടകയിലും ബിജെപി മൂന്ന് സീറ്റുകൾ വീതം…

ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കാന്‍ സൗദി

റിയാദ്: ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിക്കാൻ സൗദി അറേബ്യയുടെ തീരുമാനം. ഇതിനായി ചൈനയ്ക്ക് ചില നഷ്ടങ്ങൾ നേരിടേണ്ടിവരും. ഏഷ്യയിലെ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള സൗദി അറേബ്യയുടെ തീരുമാനത്തിന് അനുസൃതമായാണിത്. കൂടുതൽ എണ്ണ വേണമെന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ആവശ്യം സൗദി…

ലിപ്സ്റ്റിക് സസ്യം; അപൂർവ കണ്ടെത്തൽ 100 വർഷങ്ങൾക്ക് ശേഷം

അരുണാചൽപ്രദേശ് : അരുണാചൽ പ്രദേശിലെ അൻജോ ജില്ലയിൽ ലിപ്സ്റ്റിക് സസ്യം എന്നറിയപ്പെടുന്ന അപൂർവ സസ്യത്തെ ഗവേഷകർ കണ്ടെത്തി. ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകരാണ് ശാസ്ത്രീയമായി ഏസ്ചിനാന്തസ് മൊണറ്റേറിയ ഡൻ എന്ന് പേരിട്ടിരിക്കുന്ന ഈ സസ്യത്തെ കണ്ടെത്തിയത്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടത്തിൽ,…