Category: National

യുക്രൈനിലെ മെഡി.വിദ്യാര്‍ഥികളിൽ 170 പേര്‍ വിദേശത്ത് പഠനം തുടരുന്നു; 382 പേരുടെ അപേക്ഷ തള്ളി

ന്യൂഡല്‍ഹി: യുദ്ധത്തിനുശേഷം യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളിൽ 170 പേർ മറ്റ് രാജ്യങ്ങളിൽ പഠനം തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു. മറ്റ് രാജ്യങ്ങളിൽ പഠനം തുടരുവാൻ അനുവദിക്കണമെന്ന 382 വിദ്യാർത്ഥികളുടെ ആവശ്യം വിവിധ വിദേശ മെഡിക്കൽ…

രാജ്യത്തുടനീളം 71,000 പേർക്ക് ജോലി; കേന്ദ്രം നിയമന ഉത്തരവു കൈമാറി

ന്യൂഡൽഹി: 10 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച റോസ്ഗാർ മേളയുടെ ഭാഗമായി 71,056 പേർക്ക് കേന്ദ്രം ഇന്ന് നിയമന ഉത്തരവ് കൈമാറി. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമന ഉത്തരവ് കൈമാറിയത്.…

മംഗ്ലൂരു സ്ഫോടനം; മുഖ്യസൂത്രധാരന്‍ അബ്ദുള്‍ മദീന്‍ താഹ രാജ്യം വിട്ടതായി സൂചന

ബാംഗ്ലൂർ: മംഗലാപുരം സ്ഫോടനത്തിന്‍റെ സൂത്രധാരൻ അബ്ദുള്‍ മദീന്‍ താഹ ദുബായിലേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് പോലീസ്. താഹ ഷരീഖിന്‍റെ അക്കൗണ്ടിലേക്ക് ദുബായിൽ നിന്ന് പണം അയച്ചതിന്‍റെ രേഖകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ പ്രവര്‍ത്തനങ്ങൾ ദുബായ് കേന്ദ്രീകരിച്ചാണ് എന്ന് കര്‍ണാടക എഡിജിപി വ്യക്തമാക്കി.…

ഗുജറാത്ത് തിരഞ്ഞെടുപ്പ്; പ്രചാരണച്ചൂടിൽ പ്രമുഖ പാർട്ടികള്‍‌

അഹമ്മദാബാദ്: ഡിസംബർ ഒന്നിന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തിൽ പ്രചാരണച്ചൂടിൽ പ്രധാന രാഷ്ട്രീയ പാർട്ടികൾ. ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസിന് വേണ്ടി രാഹുൽ ഗാന്ധിയും സജീവമായി പ്രചാരണം നടത്തുന്നുണ്ട്. ഡൽഹി മുഖ്യമന്ത്രിയും ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലാണ്…

ഐബിഡിഎഫ് പ്രസിഡന്റായി മൂന്നാം തവണയും കെ മാധവനെ തെരഞ്ഞെടുത്തു

ഡൽഹി: ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് & ഡിജിറ്റല്‍ ഫൗണ്ടേഷന്റെ (ഐബിഡിഎഫ്) പ്രസിഡന്റായി കെ മാധവനെ തെരഞ്ഞെടുത്തു. ദി വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റും കണ്‍ട്രി മാനേജറുമാണ് കെ മാധവന്‍. ഡല്‍ഹിയില്‍ നടന്ന 23ാമത് വാര്‍ഷിക പൊതുയോഗത്തിന് (എജിഎം)…

ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റായുടെ ബയോപിക്കുമായി സുധ കൊങ്കര

ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റായുടെ ജീവിതം സിനിമയാകുന്നതായി റിപ്പോർട്ട്. ദേശീയ പുരസ്‌കാര ജേതാവായ സംവിധായിക സുധ കൊങ്കരയായിരിക്കും ചിത്രം ഒരുക്കുക. സിനിമയുടെ റിസർച്ച് പുരോഗമിക്കുകയാണ് എന്നും 2023 അവസാനത്തോടെ സിനിമ ആരംഭിക്കുമെന്നുമാണ് റിപ്പോർട്ട്. ‘ടാറ്റ രാജ്യത്തെ അറിയപ്പെടുന്ന വ്യവസായികളിൽ…

ഗ്യാൻവാപി പള്ളിയിൽ കണ്ടെത്തിയ ശിവലിംഗത്തിന് കാർബൺ ഡേറ്റിങ് പറ്റില്ല: ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

അലഹബാദ്: കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി പള്ളിയിൽ നിന്ന് കണ്ടെത്തിയതായി പറയുന്ന ശിവലിംഗത്തിന് കാർബൺ ഡേറ്റിംഗ് പറ്റില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് അലഹബാദ് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പരിശോധന നടത്തിയാൽ ശിവലിംഗത്തിന് കേടുപാടുകൾ സംഭവിക്കുമെന്നും…

പരസ്യപ്രതികരണം പാടില്ലെന്ന് പറഞ്ഞത് കാര്യമാക്കുന്നില്ല; സുധാകരന് മറുപടിയുമായി തരൂര്‍

കോഴിക്കോട്: പരസ്യമായ അഭിപ്രായപ്രകടനങ്ങൾ പാടില്ലെന്ന കെ.പി.സി.സി തീരുമാനം കാര്യമാക്കുന്നില്ലെന്ന് കോൺഗ്രസ് എം.പി ശശി തരൂര്‍. പാർട്ടി വേദിയിൽ പ്രതികരിക്കുന്നതിൽ എന്താണ് വിലക്കെന്ന് അദ്ദേഹം ചോദിച്ചു. കോഴിക്കോട് ബാർ അസോസിയേഷന്‍റെ പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്‍റെ ഐക്യം തകർക്കുന്ന…

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടി: പുനഃപരിശോധനാ ഹർജി നൽകാൻ കോൺഗ്രസ്

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ സുപ്രീംകോടതി നടപടിക്കെതിരെ റിവ്യൂ ഹർജി നൽകുമെന്ന് കോൺഗ്രസ്. പ്രതികളെ വിട്ടയച്ച നടപടി നിർഭാഗ്യകരവും അസ്വീകാര്യവുമാണെന്നായിരുന്നു കോൺഗ്രസിന്റെ നിരീക്ഷണം. പ്രതികളെ കുറ്റവിമുക്തരാക്കി 10 ദിവസങ്ങൾക്ക് ശേഷമാണ് റിവ്യൂ ഹർജി നൽകാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഉത്തരവ്…

രസ്ന ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ അരീസ് പിറോജ്ഷാ ഖംബട്ട അന്തരിച്ചു

പ്രമുഖ ശീതളപാനീയ നിർമാതാക്കളായ രസ്ന ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ അരീസ് പിറോജ്ഷാ ഖംബട്ട അന്തരിച്ചു. 85 വയസായിരുന്നു. അരീസ് ഖംബട്ട ബെനവലന്റ് ട്രസ്റ്റിന്റെയും രസ്ന ഫൗണ്ടേഷന്റെയും ചെയര്‍മാന്‍ കൂടിയായിരുന്നു അരീസ് പിറോജ്ഷാ ഖംബട്ട. ഇന്ത്യന്‍ വ്യവസായ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ…