Category: National

‘ഭാരത് ഗൗരവ്’ സ്കീമിലെ ആദ്യ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു

ന്യൂഡൽഹി: ഇന്ത്യൻ റെയിൽ വേയുടെ കീഴിലുള്ള ‘ഭാരത് ഗൗരവ്’ സ്കീമിലെ ആദ്യ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. കോയമ്പത്തൂരിൽ നിന്ന് മഹാരാഷ്ട്രയിലെ സായി നഗർ ശിർദി വരെയാണ് ട്രെയിനിന്റെ ആദ്യ സർവീസ്. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും ഇന്ത്യയിലെ…

‘പണ്ഡിറ്റുകളെ കൊലപ്പെടുത്തുന്നതും പശുവിന്റെ പേരിൽ കൊല്ലുന്നതും തമ്മിൽ എന്താണ് വ്യത്യാസം’

ആന്ധ്രാ പ്രദേശ്: കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്യുന്നതും പശുവിന്റെ പേരിൽ മുസ്ലീങ്ങളെ കൊന്നൊടുക്കുന്നതും തമ്മിൽ എന്താണ് വ്യത്യാസമെന്ന് നടി സായ് പല്ലവി. അക്രമം ആശയവിനിമയത്തിന്റെ തെറ്റായ രൂപമാണെന്നും അടിച്ചമർത്തപ്പെടുന്നവരെ സംരക്ഷിക്കണമെന്നും സായി പല്ലവി പറഞ്ഞു. ഗ്രെയ്റ്റ് ആന്ധ്ര എന്ന ഓണ്‍ലൈന്‍ മീഡിയയ്ക്ക്…

നിയമപഠനവും പ്രാദേശിക ഭാഷയിലാകും; 2023-24 ഓടെ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: എന്‍ജിനിയറിങ്ങിനു പിന്നാലെ പ്രാദേശിക ഭാഷയിൽ നിയമപഠനം അവതരിപ്പിക്കാനുള്ള പദ്ധതി 2023-24 ഓടെ പ്രാബല്യത്തില്‍ വരും. യു.ജി.സിയും ബാർ കൗൺസിൽ ഓഫ് ഇന്ത്യയും ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ തയ്യാറാക്കാൻ 12 അംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മുൻ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയാണ്…

രാജ്യത്ത് 5 ജി സേവനങ്ങൾ ഈ വര്‍ഷം അവസാനത്തോടെ ലഭ്യമായേക്കും

ന്യൂഡല്‍ഹി: ഈ വർഷം അവസാനത്തോടെ രാജ്യത്ത് 5 ജി സേവനങ്ങൾ ആരംഭിച്ചേക്കും. 5ജി സ്പെക്ട്രം ലേലത്തിന് സർക്കാർ അനുമതി നൽകി. 72097.85 മെഗാഹെർട്സ് സ്പെക്ട്രം ലേലം ചെയ്യും. 20 വർഷത്തേക്കാണ് സ്പെക്ട്രം നൽകുക. ജൂലൈ അവസാനത്തോടെ ലേല നടപടികൾ പൂർത്തിയാകും. ലേലം…

കോൺഗ്രസിന്റെ ഇഡി ഓഫിസ് മാർച്ച് പൊലീസ് തടഞ്ഞു

ന്യൂഡൽഹി: ഡൽഹിയിൽ കോൺഗ്രസിന്റെ ഇഡി ഓഫീസ് മാർച്ച് പോലീസ് തടഞ്ഞു. വനിതാ നേതാക്കളെ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയാണ്. പൊലീസ് നടപടിക്കെതിരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് രാജ്യസഭാംഗം ജെബി മേത്തർ പറഞ്ഞു. പ്രതിപക്ഷത്തെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാമെന്ന് നരേന്ദ്ര മോദി സർക്കാർ…

ജമ്മുവിലെ ബാങ്ക് മാനേജരുടെ കൊലപാതകം: ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിൽ ബാങ്ക് മാനേജരെ കൊലപ്പെടുത്തിയ ഭീകരരെ സുരക്ഷാ സേന വധിച്ചു. ലഷ്‌കറെ തൊയ്ബ ഭീകരൻ ജാൻ മുഹമ്മദ് ലോണും കൂട്ടാളിയുമാണ് കൊല്ലപ്പെട്ടത്. കശ്മീരിലെ ഷോപ്പിയാനിൽ ഇന്നലെ രാത്രി നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഇവർ കൊല്ലപ്പെട്ടത്. ജൂൺ രണ്ടിനാണ് കശ്മീരിലെ…

രാഹുൽ ഗാന്ധിയെ ഇഡി അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തേക്കുമെന്ന്. അതേസമയം സർക്കാരിനെതിരെ ശബ്ദമുയർത്തുന്നതിനാലാണ് രാഹുലിനെ വേട്ടയാടുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. രാഹുൽ ഗാന്ധിയെ ജയിലിലടച്ച് ഭയപ്പെടുത്തരുതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും പറഞ്ഞു. എത്ര അടിച്ചമർത്താൻ…

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; മമതാ ബാനർജി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന്

പശ്ചിമ ബംഗാൾ: രാഷ്ട്രപതി സ്ഥാനാർത്ഥിയെ കുറിച്ച് ചർച്ച ചെയ്യാൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിളിച്ചുചേർത്ത പ്രതിപക്ഷ നേതാക്കളുടെ നിർണായക യോഗം ഇന്ന് ചേരും. ശരദ് പവാർ സ്ഥാനാർത്ഥിയാകില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരായിരിക്കും പുതിയ സ്ഥാനാർത്ഥിയെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇടതുപാർട്ടികളും കോൺഗ്രസും…

നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. രാഹുലിനോട് ഇന്നും ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി 18 മണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടുനിന്നത്. രാഹുൽ ഗാന്ധിയെ…

കുഴല്‍ക്കിണറില്‍ 104 മണിക്കൂര്‍; ഭിന്നശേഷിക്കാരനായ 10 വയസുകാരനെ പുറത്തെത്തിച്ചു

ചമ്പ: ഛത്തീസ്ഗഢിലെ ചമ്പ ജില്ലയിൽ 80 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ കുട്ടിയെ 104 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെത്തിച്ചു. 500 ഓളം പേർ 4 ദിവസം പരിശ്രമിച്ചാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. ജൂൺ 10നാണ് ഭിന്നശേഷിക്കാരനായ രാഹുൽ സാഹു കുഴൽക്കിണറിൽ…