Category: National

രാഹുലിനെ കാണാന്‍ സദ്ദാമിനെപ്പോലെയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ

അഹമ്മദബാദ്: മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനോട് രാഹുൽ ഗാന്ധിയെ താരതമ്യം ചെയ്ത് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വശർമ്മ. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദിൽ ബിജെപി സ്ഥാനാർത്ഥിയുടെ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ…

പഴം പച്ചക്കറി കയറ്റുമതി അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കുന്നു

കോഴിക്കോട്: സംസ്ഥാനത്ത് നിന്നുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും കയറ്റുമതി വെള്ളിയാഴ്ച മുതൽ നിലയ്ക്കും. ജി.എസ്.ടിയിലെ വർദ്ധനവും വിമാനക്കമ്പനികളുടെ നിരക്ക് വർദ്ധനവുമാണ് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് എക്സ്പോർട്ടേഴ്സ് അസോസിയേഷനെയും കേരള എക്സ്പോർട്ടേഴ്സ് ഫോറത്തെയും കയറ്റുമതി നിർത്താൻ പ്രേരിപ്പിച്ചത്. കപ്പൽ വഴിയുള്ള കയറ്റുമതിയും നിർത്തിവയ്ക്കുകയാണ്. അനിശ്ചിതകാലത്തേക്കാണ്…

ചീഫ് ജസ്റ്റിസിനെ പിന്തുടര്‍ന്ന സംഭവം ഗുരുതര സുരക്ഷാവീഴ്ച; കേന്ദ്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് തേടും

കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ വാഹനത്തെ കൊച്ചി നഗരത്തിലൂടെ 4 കിലോമീറ്ററോളം അക്രമി പിന്തുടർന്ന സംഭവത്തിൽ പോലീസിന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായ സുരക്ഷാവീഴ്ച. കൺട്രോൾ റൂമിൽ വിവരമറിയിച്ചിട്ടും ചീഫ് ജസ്റ്റിസിന്‍റെ സുരക്ഷയ്ക്കോ അക്രമിയെ പിടികൂടാനോ ഒരു പൊലീസ് വാഹനം പോലും എത്തിയില്ല.…

അടുത്ത 25 വർഷം കൊണ്ട് ഇന്ത്യ ലോകശക്തിയാകുമെന്ന് മുകേഷ് അംബാനി

അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യ 40 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. 2047 ഓടെ സാമ്പത്തികാടിസ്ഥാനത്തിൽ ഇന്ത്യ 13 മടങ്ങ് വളരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള പ്രധാന ശക്തി ക്ലീൻ എനർജി…

സമൻസ് കൈപ്പറ്റാനാകുക പ്രായപൂർത്തിയായ പുരുഷന്; ലിംഗ വിവേചനം പരിശോധിക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി: കുടുംബത്തിലെ പ്രായപൂർത്തിയായ പുരുഷ അംഗങ്ങൾക്ക് മാത്രമേ സമൻസ് സ്വീകരിക്കാൻ കഴിയൂ എന്ന് വ്യവസ്ഥ ചെയ്യുന്ന ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 64 ലിംഗ വിവേചനമാണോ എന്ന് പരിശോധിക്കാൻ സുപ്രീം കോടതി. സമൻസ് കൈപ്പറ്റാൻ സ്ത്രീകളെ അനുവദിക്കാത്തതിനെതിരായ റിട്ട് ഹർജിയിൽ ചീഫ് ജസ്റ്റിസ്…

സാനിറ്ററി പാഡുകളിൽ ക്യാൻസറിനും വന്ധ്യതയ്ക്കും കാരണമാകുന്ന രാസവസ്തുക്കളെന്ന് പഠനം

മിക്ക സ്ത്രീകളും ആർത്തവ സമയത്ത് സാനിറ്ററി പാഡുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇപ്പോൾ സാനിറ്ററി പാഡുകളെ കുറിച്ച് പുറത്ത് വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. ക്യാൻസറിനും വന്ധ്യതയ്ക്കും കാരണമാകുന്ന ഹാനികരമായ രാസവസ്തുക്കൾ ഇന്ത്യയിലെ സാനിറ്ററി പാഡുകളിൽ ഉണ്ടെന്ന് പുതിയ പഠനം കണ്ടെത്തി. ഇന്‍റർനാഷണൽ പൊല്യൂട്ടന്റ്‌സ്…

മേഘാലയയിൽ വെടിവെയ്പ്പിൽ 6 മരണം; 7 ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്ക്

മേഘാലയ: മുക്കോഹിൽ ആറ് പേരുടെ മരണത്തിനിടയാക്കിയ വെടിവെയ്പ്പിനെത്തുടർന്ന് മേഘാലയ സർക്കാർ ഏഴ് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് ചൊവ്വാഴ്ച മുതൽ 48 മണിക്കൂർ നേരത്തേക്ക് നിരോധനം ഏർപ്പെടുത്തി. വെസ്റ്റ് ജയന്തിയാ ഹിൽസ്, ഈസ്റ്റ് ജയന്തിയാ ഹിൽസ്, ഈസ്റ്റ് ഖാസി ഹിൽസ്, റി-ഭോയ്,…

പ്രതിദിന വേതന നിരക്കിൽ കേരളം മുന്നിൽ; നിർമ്മാണ തൊഴിലാളിയുടെ ശരാശരി വേതനം 837.3 രൂപ

ന്യൂ ഡൽഹി: കേരളം, ജമ്മു കശ്മീർ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ തൊഴിലാളികളുടെ പ്രതിദിന വേതന നിരക്കിൽ മുന്നിൽ. ആർബിഐ പുറത്തുവിട്ട പുതിയ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ സംസ്ഥാനങ്ങൾ മുന്നിലെത്തിയത്. അതേസമയം, വേതനം കുറവുള്ള വ്യവസായിക സംസ്ഥാനങ്ങളായ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവ നിക്ഷേപം…

ഗുജറാത്ത് തിരഞ്ഞെടുപ്പിന് ഇനി പത്ത് ദിവസം; പാർട്ടികൾ ഊർജിത പ്രചാരണത്തിൽ

ഗുജറാത്ത്: ഗുജറാത്തിൽ വോട്ടെടുപ്പിന് ഇനി 10 ദിവസം മാത്രം ബാക്കി. സംസ്ഥാനത്ത് രാഷ്ട്രീയ പാർട്ടികൾ അതി ഗംഭീര പ്രചാരണത്തിലാണ്. കേന്ദ്ര മന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന ‘കാർപ്പറ്റ് ബോംബിങ്’ പരിപാടിയുടെ രണ്ടാം ഘട്ടം ഇന്ന് നടക്കുകയാണ്. ചെറിയ യോഗങ്ങളിലും…

എംഎല്‍എമാരെ കൂറുമാറ്റാൻ ശ്രമം; തുഷാർ വെള്ളാപ്പള്ളിക്ക് ലുക്കൗട്ട് നോട്ടീസ്

ഹൈദരാബാദ്: തെലങ്കാനയിലെ ഭരണകക്ഷിയായ ടിആർഎസിലെ എംഎൽഎമാരെ കൂറുമാറ്റി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കെതിരെ തെലങ്കാന പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഓപ്പറേഷൻ താമരയുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാലാണ് നടപടി. ഡോ. ജഗ്ഗുസ്വാമിക്കും ലുക്കൗട്ട്…