Category: National

സ്വവര്‍ഗ്ഗവിവാഹത്തിന് അനുമതി തേടി ഹര്‍ജികൾ; കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്‌

ന്യൂഡല്‍ഹി: സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി തേടിയുള്ള ഹർജികൾ പരിഗണിക്കവെ കേന്ദ്രസര്‍ക്കാരിനും അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയ്ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്,ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. 1954ലെ സ്പെഷ്യൽ മാര്യേജ്…

കോള്‍ ഇന്ത്യ ഉള്‍പ്പടെ 3 പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാൻ തീരുമാനം

ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഖനന കമ്പനിയായ കോൾ ഇന്ത്യ ഉൾപ്പെടെ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിൽക്കാൻ സർക്കാർ തീരുമാനിച്ചു. 5 മുതൽ 10 ശതമാനം വരെ ഓഹരികൾ വിൽക്കും. കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ സിങ്ക്, രാഷ്ട്രീയ കെമിക്കൽസ്…

കടൽക്കൊല കേസ്; 9 മത്സ്യതൊഴിലാളികൾക്കും നഷ്ടപരിഹാരത്തിന് അർഹതയെന്ന് സുപ്രീംകോടതി

ഡൽഹി: കടൽക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന എല്ലാ മത്സ്യത്തൊഴിലാളികൾക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേർക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകാനാണ് കോടതി ഉത്തരവിട്ടത്. ബോട്ട് ഉടമയ്ക്ക് നൽകിയ നഷ്ടപരിഹാര തുകയായ രണ്ട് കോടിയിൽ നിന്നാണ് ഈ തുക…

അമിതാഭ് ബച്ചന്റെ പേരോ ശബ്ദമോ ചിത്രമോ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: അമിതാഭ് ബച്ചന്‍റെ പേരോ ചിത്രമോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കരുതെന്ന് ഡൽഹി ഹൈക്കോടതിയുടെ നിർദേശം. തന്‍റെ വ്യക്തിത്വ അവകാശം’ സംരക്ഷിക്കാൻ ബച്ചൻ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ബച്ചന് വേണ്ടി ഹാജരായത്. ജസ്റ്റിസ് നവീൻ ചാവ്‌ലയാണ് വിധി…

എം.ജി അധ്യാപക നിയമനത്തിന് പുതിയ മാനദണ്ഡം; ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ

ന്യൂ ഡൽഹി: അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂവിന് മാർക്ക് നൽകുന്നതിന് പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് എംജി സർവകലാശാല സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സ്റ്റേ അനുവദിച്ചത്. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ…

ഓഷ്യൻസാറ്റ്-3 വിക്ഷേപണം ശനിയാഴ്ച; ഒപ്പം ഭ്രമണപഥത്തിലെത്തുക 8 ചെറു ഉപഗ്രഹങ്ങൾ

സമുദ്രനിരീക്ഷണത്തിനുള്ള ഓഷ്യൻസാറ്റ്-3 ഉപഗ്രഹം ശനിയാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ ആദ്യ വിക്ഷേപണത്തറയിൽ നിന്ന് രാവിലെ 11.56നാണ് വിക്ഷേപണം. പിഎസ്എൽവി-സി 54 റോക്കറ്റാണ് വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്. ഓഷ്യൻസാറ്റ്-3 യ്ക്കൊപ്പം എട്ട് ചെറു ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തും. പി.എസ്.എൽ.വിയുടെ 56-ാമതും പി.എസ്.എൽ.വി.യുടെ…

കൊടിയിലും പേരിലും മതചിഹ്നവും പേരും; പാർട്ടിക്കെതിരായ ഹർജി തള്ളണം, ലീഗ് ഇന്ന് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: പതാകകളിലും പേരിലും മതചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളാൻ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ ആവശ്യപ്പെടും. ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഈ ആവശ്യം ഇന്ന് ഉന്നയിക്കും. ജനപ്രാതിനിധ്യ നിയമപ്രകാരം രാഷ്ട്രീയ…

കെജ്രിവാളിനെ വധിക്കാൻ ബിജെപി ഗൂഢാലോചന; ഗുരുതര ആരോപണവുമായി സിസോദിയ

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ബിജെപിയെ രൂക്ഷമായി വിമർശിച്ച് രംഗത്ത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വധിക്കാൻ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും ഡൽഹി എംപി മനോജ് തിവാരിക്ക് ഇതിൽ പങ്കുണ്ടെന്നും സിസോദിയ ആരോപിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പിലെയും, ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിലെയും പരാജയം…

രാഹുലിന് വധ ഭീഷണി; പ്രതി മധ്യപ്രദേശില്‍ അറസ്റ്റില്‍

നഗ്ഡ: മധ്യപ്രദേശിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. ഇന്‍ഡോറില്‍ എത്തിയ രാഹുലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ നഗ്ഡയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് നഗ്ഡ പൊലീസ് ഇൻഡോർ ക്രൈംബ്രാഞ്ചിനെ അറിയിച്ചു.…

അഞ്ചാംപനി ആഗോള ആരോഗ്യ ഭീഷണിയായേക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: ലോകമെമ്പാടും മീസിൽസ്(അഞ്ചാംപനി) കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ആഗോള ആരോഗ്യത്തിന് രോഗം ഭീഷണിയായേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയും യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച്, കോവിഡ് മഹാമാരിയുടെ തുടക്കം…